സസ്യ, ഭൗമ ശാസ്ത്രജ്ഞനായ ബീർബൽ സാഹ്‌നി 1891 നംവംബർ 14 ന് ജനിച്ചു. ഫോസിലുകളെപ്പറ്റി ഏറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ലാഹോറിൽ നിന്നും ബിരുദം നേടിയ അദ്ദേഹം കേബ്രിഡ്ജ്, മ്യൂണിക്ക് സർവ്വകലാശാലകളിൽ ഉപരിപഠനം നടത്തി. റോയൽ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെ‌ടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ ആദ്യ ബോട്ടണി ഇൻസ്റ്റിറ്റൂട്ടായ ലക്‌നോവിലെ ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റൂട്ട് ഓഫ് പാലിയോബോട്ടണിയുടെ സ്ഥാപകൻ കൂടിയാണ്. ഭാരതീയ ഉപഭൂഖണ്ഡത്തിലെ ഫോസിലുകളേപ്പറ്റി ഇദ്ദേഹം ഒട്ടേറെ പഠനം നടത്തി. 1947 ഏപ്രിൽ 10 ന് അദ്ദേഹം അന്തരിച്ചു.[1]

ബീർബൽ സാഹ്‌നി
ബിർബൽ സാഹ്നിയുടെ പ്രതിമ
ജനനം(1891-11-14)നവംബർ 14, 1891
ബെഹ്ര സഹാരന്പുർ ജില്ല, പശ്ചിമ പഞ്ചാബ്
മരണംഏപ്രിൽ 10, 1949(1949-04-10) (പ്രായം 57)
ലഖ്നൗ
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
കലാലയംഗവണ്മെന്റ് കോളേജ് സർവകലാശാല, ലാഹോർ,
ഇമ്മാനുവേൽ കോളേജ്, കേംബ്രിഡ്ജ്

ആദ്യകാല ജീവിതം

തിരുത്തുക

ബീർബൽ സാഹ്നി ശാഹ്പുരിലെ ബെരയ്ൽ, ഈശ്വർ ദേവിയുടെയും ലാലാ രുചി റാം സാഹ്നിയുടെയും മൂന്നാമത്തെ മകനായാണ്‌ ജനിച്ചത്. മോത്തിലാൽ നെഹ്‌റു, ഗോപാല കൃഷ്ണ ഗോഖലെ, സരോജിനി നായിഡു, മദൻ മോഹൻ മാളവിയ തുടങ്ങിയവർ അദേഹത്തിന്റെ മാതാപിതാക്കളുടെ സ്ഥിരം സന്ദർശകരായിരുന്നു. ബാങ്ക് മേഖലയിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്നു രസതന്ത്രത്തിൽ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ പ്രചോദനം നല്കിയത്. ലാഹോറിലെ ഗവണ്മെന്റ് കോളേജ് യൂണിവേർസിറ്റിയിൽ നിന്നും പിന്നീട്‌ പഞ്ചാബ്‌ യൂണിവേർസിറ്റിയിൽ നിന്നും സാഹ്നി വിദ്യാഭ്യാസം സ്വീകരിച്ചു. എസ്.ആർ.കശ്യപിൽ നിന്നും അദ്ദേഹം സസ്യശാസ്ത്രം പഠിച്ചു. 1914-ൽ അദ്ദേഹം കേംബ്രിഡ്ജിലെ ഇമ്മനുവൽ കോളേജിൽ നിന്നും തന്റെ പഠനം പൂർത്തിയാക്കി. പിന്നീട് പ്രൊഫസ്സർ ഏ.സി. സെവർട്ടിന്റെ കീഴിൽ തന്റെ പഠനം തുടർന്നു. 1919-ൽ ലണ്ടൻ സർവകലാശാല D.Sc ബിരുദം നല്കി അദേഹത്തെ ആദരിച്ചു.


അവലംബങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-20. Retrieved 2013-02-07.
"https://ml.wikipedia.org/w/index.php?title=ബീർബൽ_സാഹ്‌നി&oldid=3671548" എന്ന താളിൽനിന്ന് ശേഖരിച്ചത്