കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വനിതാവ്യാപാരിയാണ് ബീനാ കണ്ണൻ. ശീമാട്ടി എന്ന വ്യാപാരനാമത്തിലുള്ള വസ്ത്രവ്യാപാര ശൃഖലയുടെ ഉടമയാണ്.

ബീന കണ്ണൻ
ജനനം17 ജൂലൈ 1960
ദേശീയതഇന്ത്യൻ
തൊഴിൽസംരംഭക
ജീവിതപങ്കാളി(കൾ)കണ്ണൻ
കുട്ടികൾഗൗതം, തുഷാര and വിഷ്ണു

ജീവിതരേഖ തിരുത്തുക

1960 ജൂലൈ 17 ന് കോട്ടയത്ത് ജനിച്ച ബീനയുടെ മുത്തച്ഛനും അച്ഛനും വസ്ത്രവ്യാപാരികളായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ വസ്ത്രവ്യാപാരരംഗത്ത് ആകൃഷ്ടയായ അവർ 1980കളിലാണ് ഇതിലേയ്ക്ക് തിരിയുന്നത്. പരേതനായ കണ്ണനാണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.[1]

സംഭാവനകൾ തിരുത്തുക

  • 2007-ൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സാരി ഡിസൈൻ ചെയ്ത് ബീന കണ്ണൻ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു.[2]
  • ഇന്ത്യയിലെ പട്ടുസാരികളെക്കുറിച്ചും, എവിടെയൊക്കെയാണ്‌ നിർമ്മിക്കുന്നതെന്നും എന്തൊക്കെ പ്രത്യേകതകളാണ് ഓരോ സാരിക്കും ഉള്ളതെന്നും വിശദമാക്കുന്ന ബുക്ക്‌ ഓഫ് ഇന്ത്യൻ സിൽക്ക് സാരീസ് എന്ന പുസ്തകം ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമായ ടൈംസ്‌ ഓഫ് ഇന്ത്യയുമായി ചേർന്ന് ആംഗലേയ ഭാഷയിൽ ബീന പുറത്തിറക്കിയിട്ടുണ്ട്.[3]

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Karnik, Neeta (20 February 2020). "The Silk Route - The One-Stop Destination For All Your Fashion Shopping". Femina. Retrieved 20 February 2020.
  2. "Seematti unveils long silk saree, to enter Guinness records". oneindia. 13 August 2006. Retrieved 7 February 2021.
  3. "Book of Indian Silk Sarees". exotic india. Retrieved 7 February 2021.
"https://ml.wikipedia.org/w/index.php?title=ബീന_കണ്ണൻ&oldid=3639142" എന്ന താളിൽനിന്ന് ശേഖരിച്ചത്