സസ്യശാസ്ത്രത്തിൽ ബീജമൂലം radicle ഒരു വിത്തു മുളയ്ക്കുമ്പോൾ (ബീജാങ്കുരണം) ആദ്യം പുറത്തുവരുന്ന ഭ്രൂണഭാഗമാണ്. ബീജമൂലമാണ് ഭ്രൂണത്തിന്റെ വേര്. ഇത് താഴെ മണ്ണിലേയ്ക്ക് വളരുന്നു. (പ്ലുമ്യൂളിൽ നിന്നുമാണ് തണ്ട് വളർന്നുവരുന്നത്.) ബീജമൂലത്തിന്റെ മുകളിലായി ഭ്രൂണത്തിന്റെ തണ്ട് അല്ലെങ്കിൽ ഹൈപ്പോകൊടെയിൽ കാണപ്പെടുന്നു. ഇത് കോട്ടിലിഡണുകളെ താങ്ങിനിർത്തുന്നു.[1]

seed of Scouler's willow (Salix scouleriana)
  1. "radicle | plant anatomy". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2017-12-11.
"https://ml.wikipedia.org/w/index.php?title=ബീജമൂലം&oldid=3491664" എന്ന താളിൽനിന്ന് ശേഖരിച്ചത്