ബി. മീനാകുമാരി
ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ് (ഫിഷറീസ് ) ഡോ. ബി. മീനാകുമാരി. ഫിഷറീസ് ശാസ്ത്രജ്ഞയെന്ന നിലയിൽ രാജ്യത്തും പുറത്തും അറിയപ്പെടുന്ന ഇവർ മത്സ്യ ബന്ധന മേഖലയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കി.
ബി. മീനാകുമാരി | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫിഷറീസ് ശാസ്ത്രജ്ഞ |
അറിയപ്പെടുന്നത് | മീനാകുമാരി കമ്മിറ്റി റിപ്പോർട്ട് |
ജീവിതപങ്കാളി(കൾ) | സി.എ. കുമാർ |
ജീവിതരേഖ
തിരുത്തുക1977ൽ കേരള സർവകലാശാലയിൽ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസിൽ എം.ഫിലിന് പഠിക്കുമ്പോൾ കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിൽ റിസർച്ച് സയിന്റിസ്റ്റ് ജോലി ലഭിച്ചു. പിന്നീട് പിഎച്ച്.ഡി നേടി. 2000ൽ സ്ഥാപനത്തിന്റെ ഫിഷറീസ് മേധാവിയായും 2008 ൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായി. 2010 ൽ ഐ.സി.എ.ആറിന്റെ ഡപ്യൂട്ടി ഡയറക്ടർ ജനറൽപദവിയിലെത്തിയത്. അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നൂറോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. മീനാകുമാരിക്ക് ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. [1]
ചാർട്ടേഡ് അക്കൗണ്ടന്റായ സി.എ. കുമാറാണ് ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- 1989ൽ കേരള സയൻസ് കോൺഗ്രസിന്റെ യുവശാസ്ത്രജ്ഞർക്കുള്ള അവാർഡ്
- 2002 ൽ രാജ്യത്തെ മികച്ച വനിതാ കാർഷിക ശാസ്ത്രജ്ഞർക്കുള്ള പഞ്ചാബ് രാജ് ശാമറാവു ദേശമുഖ് അവാർഡ്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "റിപ്പോർട്ടെഴുതിയത് ആഴത്തിൽ പഠനം നടത്തിയ ശേഷം: മീനാകുമാരി". news.keralakaumudi.com. Retrieved 10 ഏപ്രിൽ 2015.