ബി.എസ്. യെഡിയൂരപ്പ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(ബി. എസ്. യെദിയൂരപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എട്ട് തവണ നിയമസഭാംഗം, നാല് തവണ മുഖ്യമന്ത്രി, മൂന്ന് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഒരു തവണ വീതം ലോക്സഭയിലും നിയമസഭ കൗൺസിലിലും അംഗമായ കർണാടകയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ബി.എസ്.യദിയൂരപ്പ.(ജനനം : 27 ഫെബ്രുവരി 1943) 2016-2019, 1998-1999, 1988-1992 വർഷങ്ങളിൽ കർണാടക ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു.[1][2][3][4][5]

ബി.എസ്.യദിയൂരപ്പ
കർണാടക, മുഖ്യമന്ത്രി
ഓഫീസിൽ
2019-2021, 2018, 2008-2011, 2007
മുൻഗാമിഎച്ച്.ഡി.കുമാരസ്വാമി
പിൻഗാമിബസവരാജ് ബൊമ്മെ
നിയമസഭാംഗം
ഓഫീസിൽ
2018, 2013-2014, 2008, 2004, 1994, 1989, 1985, 1983
മുൻഗാമിബി.വൈ.രാഘവേന്ദ്ര
പിൻഗാമിബി.വൈ.വിജയേന്ദ്ര
മണ്ഡലംശിക്കാരിപ്പുര
ലോക്സഭാംഗം
ഓഫീസിൽ
2014-2018
മുൻഗാമിബി.വൈ.രാഘവേന്ദ്ര
പിൻഗാമിബി.വൈ.രാഘവേന്ദ്ര
മണ്ഡലംഷിമോഗ
കർണാടക, ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്
ഓഫീസിൽ
2016-2019, 1998-1999, 1988-1992
മുൻഗാമിപ്രഹ്ലാദ് ജോഷി
പിൻഗാമിനളിൻ കുമാർ കട്ടീൽ
വ്യക്തിഗത വിവരങ്ങൾ
ജനനം
ബുക്കനക്കരെ സിദ്ധലിംഗപ്പ യദിയൂരപ്പ

(1943-02-27) 27 ഫെബ്രുവരി 1943  (81 വയസ്സ്)
കൃഷ്ണരാജ്പേട്ട്, മാണ്ഡ്യ ജില്ല, കർണാടക
രാഷ്ട്രീയ കക്ഷി
  • ബി.ജെ.പി (1980-2012, 2014-തുടരുന്നു)
  • കർണാടക ജനപക്ഷ (2012-2014)
  • ജനതാ പാർട്ടി (1977-1980)
  • ജനസംഘ് (1977 വരെ)
പങ്കാളിമൈത്രാ ദേവി
കുട്ടികൾ5
As of 26 ഏപ്രിൽ, 2023
ഉറവിടം: സ്റ്റാർസ് അൺഫോൾഡസ്

ജീവിതരേഖ

തിരുത്തുക

കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ്പേട്ട താലൂക്കിലെ ബുക്കനക്കര ഗ്രാമത്തിലെ ഒരു ലിംഗായത്ത് സമുദായ കുടുംബത്തിൽ സിദ്ധലിംഗപ്പയുടേയും പുട്ടതായമ്മയുടേയും മകനായി 1943 ഫെബ്രുവരി 27ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാണ്ഡ്യയിലെ ഗവ. കോളേജിൽ നിന്നും പ്രീഡിഗ്രി പഠനം പൂർത്തിയാക്കി 1965-ൽ സാമൂഹിക ക്ഷേമ വകുപ്പിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

വിദ്യാർത്ഥിയായിരിക്കെ ആർ.എസ്.എസ് അംഗമായി. 1970-ൽ സംഘത്തിൻ്റെ താലൂക്ക് കാര്യവാഹക് ആയിരുന്നു. സംഘത്തിൻ്റെ രാഷ്ട്രീയ വിഭാഗമായിരുന്ന ജനസംഘത്തിലൂടെ ബി.ജെ.പിയിൽ അംഗമായി. 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശിക്കാരിപ്പുരയിൽ ആദ്യമായി നിയമസഭാംഗമായി. തുടർന്ന് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ശിക്കാരിപ്പുരയിൽ നിന്ന് നിയമസഭയിലെത്തി.

1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശിക്കാരിപ്പുരയിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 1988-1992 കാലയളവിൽ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട യദിയൂരപ്പ പിന്നീട് 1998-1999, 2016-2019 എന്നീ വർഷങ്ങളിലും ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായി.

2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ആദ്യമായി ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ (110/224) ആദ്യമായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2008-ൽ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും 2011-ൽ അനധികൃത ഭൂമി ഇടപാട് കേസിൽ ലോകായുക്ത പ്രതി ചേർത്തതിനെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു. ഡി.വി.സദാനന്ദ ഗൗഡയാണ് യദിയൂരപ്പക്ക് പകരം മുഖ്യമന്ത്രിയായത്.

ഭൂമിയിടപാട് കേസിൽ ജയിലിൽ ആയതിനെ തുടർന്ന് നിയമസഭാംഗത്വവും പാർട്ടി അംഗത്വവും 2012 നവംബർ 30ന് രാജിവച്ചു. 2012-ൽ തന്നെ കർണാടക ജനപക്ഷ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശിക്കാരിപ്പുരയിൽ നിന്ന് വീണ്ടും കെ.ജെ.പി ടിക്കറ്റിൽ നിയമസഭാംഗമായി.

2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇതിനെ തുടർന്ന് ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്ത പരാജയം സംഭവിച്ചു. കോൺഗ്രസ് വൻ വിജയം (122/224) നേടിയ 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 40 സീറ്റ് നേടാനെ ബി.ജെ.പിക്ക് കഴിഞ്ഞുള്ളൂ.

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് യദിയൂരപ്പ ബി.ജെ.പിയിൽ തിരിച്ചെത്തി. 2014-ൽ ഷിമോഗയിൽ നിന്ന് ലോക്സഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച യദിയൂരപ്പ 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മുന്നിൽ നിന്ന് നയിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 104 സീറ്റ് നേടിയ ബി.ജെ.പി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോൺഗ്രസ്-ജെ.ഡി.എസ്(80 + 37 = 117) സഖ്യ സർക്കാരാണ് 2019 വരെ കർണാടക ഭരിച്ചത്.

2019-ൽ 17 എം.എൽ.എമാർ കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 15-ൽ 12 സ്ഥലത്തും ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്ത് യദിയൂരപ്പക്ക് നാലാമൂഴം. 2019-ൽ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് (117/224) സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണ നിയമസഭയിൽ ഉറപ്പാക്കി ബി.ജെ.പി വീണ്ടും കർണാടയിൽ അധികാരത്തിൽ തിരിച്ചു കയറി. 2021-ൽ പ്രായാധിക്യത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ നിന്ന് സമ്മർദ്ദമേറിയതിനെ തുടർന്ന് 2021 ജൂലൈ 27ന് യദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2022 ജൂലൈയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിച്ച യദിയൂരപ്പയെ 2022 ഓഗസ്റ്റിൽ ബി.ജെ.പി കേന്ദ്ര പാർലമെൻ്ററി ബോർഡ് അംഗമായി തിരഞ്ഞെടുത്തു.

പ്രധാന പദവികളിൽ

  • 1968 : ആർ.എസ്.എസ് അംഗം
  • 1970 : ആർ.എസ്.എസ് താലൂക്ക് കാര്യവാഹക്
  • 1972 : താലൂക്ക് പ്രസിഡൻറ്, ജനസംഘ്, ശിക്കാരിപ്പുര
  • 1980 : ബി.ജെ.പി, ശിക്കാരിപ്പുര താലൂക്ക് പ്രസിഡൻ്റ്
  • 1983 : നിയമസഭാംഗം, ശിക്കാരിപ്പുര
  • 1985 : നിയമസഭാംഗം, ശിക്കാരിപ്പുര
  • 1985 : ബി.ജെ.പി, ഷിമോഗ ജില്ലാ പ്രസിഡൻറ്
  • 1988-1992 : ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്
  • 1989 : നിയമസഭാംഗം, ശിക്കാരിപ്പുര
  • 1994 : നിയമസഭാംഗം, ശിക്കാരിപ്പുര
  • 1994-1996 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 1998-1999 : ബി.ജെ.പി, സംസ്ഥാന അധ്യക്ഷൻ
  • 1999 : ശിക്കാരിപ്പുരയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 2000-2004 : നിയമസഭ കൗൺസിൽ അംഗം
  • 2004 : നിയമസഭാംഗം, ശിക്കാരിപ്പുര
  • 2004-2006 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 2006-2007 : ഉപ-മുഖ്യമന്ത്രി
  • 2007 : മുഖ്യമന്ത്രി
  • 2008 : നിയമസഭാംഗം, ശിക്കാരിപ്പുര
  • 2008-2011 : മുഖ്യമന്ത്രി
  • 2012-2014 : ബി.ജെ.പി വിട്ടു പുതിയ പാർട്ടി രൂപീകരിച്ചു
  • 2013 : നിയമസഭാംഗം, ശിക്കാരിപ്പുര
  • 2014 : ബി.ജെ.പിയിൽ തിരിച്ചെത്തി
  • 2014-2018 : ലോക്സഭാംഗം, ഷിമോഗ
  • 2016-2019 : ബി.ജെ.പി, സംസ്ഥാന പ്രസിഡൻ്റ്
  • 2018 : നിയമസഭാംഗം, ശിക്കാരിപ്പുര
  • 2018 : മുഖ്യമന്ത്രി
  • 2018-2020 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 2019-2021 : കർണാടക മുഖ്യമന്ത്രി
  • 2022 : ബി.ജെ.പി പാർലമെൻറ് ബോർഡംഗം[6]

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : മൈത്രാദേവി
  • മക്കൾ :
  • ബി.വൈ.രാഘവേന്ദ്ര
  • ബി.വൈ.വിജയേന്ദ്ര
  • അരുണാ ദേവി
  • പത്മാവതി
  • ഉമാദേവി
  1. "കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജിവച്ചു | BS Yediyurappa | Manorama News" https://www.manoramaonline.com/news/india/2021/07/26/bs-yediyurappa-resign-as-karnataka-chief-minister.html
  2. "തല മാറുന്നു, തലമുറയും | BS Yediyurappa | Manorama News" https://www.manoramaonline.com/news/editorial/2021/07/27/bs-yediyurappa-karnataka-desheeyam.html
  3. "‘കടുവ രാജാവ്’ കളമൊഴിയുമ്പോൾ | Who Will Replace Yediyurappa Karnataka Politics | Manorama News" https://www.manoramaonline.com/news/india/2021/07/26/bs-yediyurappa.html
  4. "‘ഷെട്ടറും സാവദിയും വഞ്ചകർ, ജനം പാഠം പഠിപ്പിക്കും; ബിജെപി 125–130 സീറ്റ് നേടും’- BS Yediyurappa | Jagadish Shettar | Karnataka Election 2023 | Manorama Online News" https://www.manoramaonline.com/news/latest-news/2023/04/22/karnataka-elections-tough-for-cheater-shettar-to-win-bjp-will-get-125-130-seats-says-yediyurappa.html
  5. "യെഡിയൂരപ്പ അകത്ത്, ഗഡ്കരി പുറത്ത്; യോഗിയുമില്ല - BJP Parliamentary Board Gadkari Yediyurappa Yogi | Manorama Online | Manorama News" https://www.manoramaonline.com/news/latest-news/2022/08/17/nitin-gadkari-shivraj-singh-chouhan-dropped-from-bjps-highest-decision-making-body-in-major-revamp.html
  6. "കടിഞ്ഞാൺ യെഡിയൂരപ്പയ്ക്കു തന്നെ | Who is Basavaraj Bommai | Malayala Manorama News" https://www.manoramaonline.com/news/india/2021/07/27/who-is-basavaraj-bommai-new-chief-minister-of-karnataka-replacing-yediyurappa.html
"https://ml.wikipedia.org/w/index.php?title=ബി.എസ്._യെഡിയൂരപ്പ&oldid=3930604" എന്ന താളിൽനിന്ന് ശേഖരിച്ചത്