ബി.എസ്. കേശവൻ

(ബി. എസ്. കേശവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വതന്ത്ര ഭാരതത്തിലെ ഭാരതീയ ദേശീയ ഗ്രന്ഥശാലയുടെ ആദ്യലൈബ്രേറിയനുമായിരുന്നു ബെല്ലാരി ഷമണ്ണ കേശവൻ എന്ന ബി.എസ്. കേശവൻ (B. S. Kesavan)[1][2]. 1958 ആഗസ്റ്റ് 15 ന്  ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ദേശീയ ഗ്രന്ഥ സൂചിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങി. ഇദ്ദേഹമാണ് ഭാരതീയ ദേശീയ ഗ്രന്ഥ സൂചിയുടെ പിതാവ് എന്നറിയപ്പെടുന്നത്. ഇന്ത്യൻ നാഷണൽ സയിന്റിഫിക് ‍ഡോക്യുമെന്റേഷൻ സെന്ററിന്റെ (INSDOC)ആദ്യ അദ്ധ്യക്ഷനായിരുന്നു[3]. 1960 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ബി.എസ്. കേശവൻ

വിദ്യാഭ്യാസം

തിരുത്തുക

മൈസൂർയൂണ്വേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയതിനു ശേഷം ലണ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഗ്രന്ഥാലയശാസ്ത്രത്തിൽ ഡിപ്ലോമയും നേടി. [4]

  1. Robert, Wedgeworth. World Encyclopedia of Library and Information Services (3 ed.). ISBN 0-8389-0609-5. Retrieved 9 February 2016.
  2. "The man who made National Library - P.T. Nair publishes biography of BS Kesavan". The Telegraph. Retrieved 9 ഫെബ്രുവരി 2016.
  3. Robert, Wedgeworth. World Encyclopedia of Library and Information Services (3 ed.). ISBN 0-8389-0609-5. Retrieved 9 February 2016.
  4. Robert, Wedgeworth. World Encyclopedia of Library and Information Services (3 ed.). ISBN 0-8389-0609-5. Retrieved 9 February 2016.

കൂടുതൽ അറിവിന്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബി.എസ്._കേശവൻ&oldid=4069739" എന്ന താളിൽനിന്ന് ശേഖരിച്ചത്