ബി.വി. രാഘവലു

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

പ്രമുഖ മാർക്സിസ്റ്റും സി.പി.ഐ.(എം.) ആന്ധ്രാ സംസ്ഥാന സെക്രട്ടറിയുമാണ് ബി. രാഘവലു. ഇദ്ദേഹം ഇപ്പോൾ സി.പി.ഐ.(എം.) പോളിറ്റ്‌ ബ്യൂറോ അംഗമായും പ്രവർത്തിക്കുന്നു. [1][2]

B. V. Raghavulu

ജീവിതരേഖ തിരുത്തുക

ആന്ധ്രയിലെ പ്രകാശം ജില്ലയിലെ പെദമപോടു എന്ന ഗ്രാമത്തിൽ പുന്നമ്മയുടെയും വെങ്കട സുബ്ബയ്യയുടെയും മകനായിട്ടാണ് രാഘവലു ജനിക്കുന്നത്. കണ്ടുകുറിലെ സ്കൂൾ പഠനത്തിന് ശേഷം ആന്ധ്ര ക്രിസ്ത്യൻ കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കി. സയൻസ് ബിരുദപഠനത്തിനായി ബാപ്‌ടല കാർഷിക കോളേജിൽ ചേർന്നുവെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. പിന്നീട് ബി.എ. പഠനത്തിനായി കവാലി കോളേജിൽ ചേർന്നുവെങ്കിലും അവസാനവർഷ പഠനത്തിനിടെ രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വരുകയും സി.പി.ഐ.എമ്മിന്റെ മുഴുവൻ സമയ പ്രവർത്തനങ്ങൾക്കായി നെല്ലൂർ ജില്ലയിലേക്ക് പോവുകയും ചെയ്തു.

കുടുംബ ജീവിതം തിരുത്തുക

രാഘവലു വിവാഹം ചെയ്തിരിക്കുന്നത് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് ആന്ധ്രാ സംസ്ഥാന വൈസ് പ്രസിഡന്റും, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ പുണ്യവതിയെയാണ്. ശ്രൂചനയാണ് ഏക മകൾ.

അവലംബം തിരുത്തുക

  1. ബി.വി രാഘവലു
  2. ആന്ധ്രയിൽ ഇടതുപക്ഷ നേതാക്കൾ നിരാഹാരസമരത്തിൽ
"https://ml.wikipedia.org/w/index.php?title=ബി.വി._രാഘവലു&oldid=3089883" എന്ന താളിൽനിന്ന് ശേഖരിച്ചത്