ഇന്ത്യൻ സുപ്രീം കോടതിയിലെ വനിത ന്യായാധിപയാണ് ബെൻഗളൂരു വെങ്കിടരാമയ്യ നാഗരത്ന. 1962 ഒക്ടോബർ 30ന് കർണാടകയിലെ പാണ്ഡവപുരയിൽ ജനിച്ച നാഗരത്ന, 2008 മുതൽ 2021 വരെ കർണാടക ഹൈക്കോടതിയിൽ ന്യായാധിപയായിരുന്നു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ എസ് വെങ്കിടരാമയ്യയുടെ മകൾ ആണു ബി വി നാഗരത്ന. 2009ൽ കർണാടക ഹൈക്കോടതിയിൽ വെച്ച് ചില അഭിഭാഷകരാൽ തടയപ്പെട്ടതിനെ തുടർന്നാണ് അവർ മാധ്യമ ശ്രദ്ധ നേടുന്നത്. വളരെയധികം പ്രധാന്യം നേടിയ കേസുകളിൽ അവർ വിധിപ്രസ്താവം നടത്തിയിട്ടുണ്ട്.

ബി വി നാഗരത്ന
സുപ്രീം കോടതി ജഡ്ജി
ഓഫീസിൽ
31 ആഗസ്റ്റ് 2021 – 29 ഒക്ടോബർ 2027
നിയോഗിച്ചത്റാം നാഥ് കോവിന്ദ്
വ്യക്തിഗത വിവരങ്ങൾ
ജനനം30 ഒക്ടോബർ 1962

ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ബി വി നാഗരത്നയുടെ പിതാവ് ഇ എസ് വെങ്കിടരാമയ്യ 19ആം ഇന്ത്യയിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. ഡൽഹി യൂനിവേഴ്സിറ്റിയിലാണ് നിയമബിരുദം നേടിയത്.

ഔദ്യോഗികജീവിതം തിരുത്തുക

1987ൽ ബി വി നാഗരത്ന കർണാടക ബാർ കൌൺസിലിൽ എൻറോൾ ചെയ്തു. 2008-ലാണ് കർണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജി ആയി നിയമിതയാകുന്നത്. 2010 ഫെബ്രുവരി 17നു പെർമനൻറ്റ് ജഡ്ജിയായി സ്ഥാനമേറ്റു.

2021 ആഗസ്റ്റ് 26നു സുപ്രീം കോടതി ജഡ്ജിയായി നിയമിതയായി. 2027ൽ ഇന്ത്യയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേൽക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ആൾ ആണ് ബി.വി. നാഗരത്ന.

"https://ml.wikipedia.org/w/index.php?title=ബി.വി._നാഗരത്ന&oldid=4012837" എന്ന താളിൽനിന്ന് ശേഖരിച്ചത്