ബി.ഐ.എസ്. ഹോൾമാർക്ക്
ഇന്ത്യയിൽ വിൽക്കുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ ശുദ്ധിയ്ക്ക് സാക്ഷ്യമുദ്ര നൽകുന്ന ഹാൾമാർക്കിങ്ങാണ് ബിസ് ഹാൾമാർക്കിങ്ങ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിഷ്കർഷിക്കുന്ന ഒരു കൂട്ടം നിലവാരം ആഭരണങ്ങൾക്കുണ്ടെന്ന് ഇത് സാക്ഷ്യപ്പെടുന്നു. 1972ൽ വിയന്നയിൽ അംഗീകരിച്ച അന്തരാഷ്ട്ര ഹാൾമാർക്കിങ്ങ് നിർദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ ഇത് നടപ്പാക്കിയിരിക്കുന്നത്.
ബിഐഎസ് ഹാൾമാർക്ക് | |
---|---|
Standards Organization | ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് |
Certifying agency | അംഗീകരിച്ച അസ്സേയിങ്ങ് & ഹാൾമാർക്കിങ്ങ് സെന്ററുകൾ |
Effective region | ഇന്ത്യ |
Effective since | സ്വർണ്ണാഭരണത്തിന് 1999 , വെള്ളി ആഭരണങ്ങൾക്ക് 2005 |
Product category | സ്വർണ്ണാഭരണം, വെള്ളി ആഭരണം |
Legal status | ജനുവരി 2012 മുതൽ സ്വർണ്ണാഭരണങ്ങൾക്ക് നിയമപ്രകാരം നിർബന്ധം |
Website | bis.org.in |
സ്വർണ്ണം
തിരുത്തുകഏപ്രിൽ 2000ലാണ് സ്വർണ്ണാഭാരണങ്ങൾക്ക് ബിസ് ഹാൾമാർക്കിങ്ങ് തുടങ്ങിയത്. ഇതിനു വേണ്ട പ്രത്യേക നിർദ്ദേശങ്ങൾ ഐഎസ്1417 (സ്വർണ്ണത്തിന്റേയും സ്വർണ്ണത്തിന്റെ കൂട്ടുലോഹങ്ങളുടേയും തരങ്ങൾ, ആഭരണങ്ങൾ/നിർമിതികൾ), ഐഎസ്1418 (സ്വർണ്ണനാണയങ്ങളുടേയും കൂട്ടുലോഹങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും നിർമിതികളുടേയും ശുദ്ധിപരിശോധന), ഐഎസ്2790 (23, 22, 21, 18, 14, 9 കാരറ്റുള്ള സ്വർണ്ണ കൂട്ടുലോഹത്തിന്റെ നിർമ്മാണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ), ഐഎസ്3095 (സ്വർണ്ണാഭരണ നിർമ്മാണത്തിനുപയോഗിക്കുന്ന വിളക്കലുകൾ)
ഹാൾമാർക്ക്
തിരുത്തുകസ്വർണ്ണാഭരണങ്ങൾക്കുള്ള ബിസ് ഹാൾ മാർക്കിങ്ങിന് കുറേ ഘടകങ്ങളുണ്ട്[1] :
• ബിസ് ചിഹ്നം
• സ്വർണ്ണത്തിന്റെ ശുദ്ധി ആയിരത്തിന്റെ ഭാഗത്തെ സൂചിപ്പിക്കുന്ന മൂന്നക്ക നമ്പർ. (958, 916, 875, 750, 585, 375 എന്നിവയിൽ ഒന്ന്). ബിസ്916 എന്നാൽ 1000ത്തിൽ 916 ഭാഗം സ്വർണ്ണം എന്നാണ്. അതായത് 91.6%. അതാണ് 22കാരറ്റ് സ്വർണ്ണം.
• ശുദ്ധി പരിശോധനാ കേന്ദ്രത്തിന്റെ മുദ്ര
• ഹാൾമാർക്ക് ചെയ്ത തിയതിയുടെ കോഡ്.
• സ്വർണ്ണവ്യാപാരിയുടെ മുദ്രയോ കോഡോ.
(ശുദ്ധി 958 – 23 കാരറ്റ്,
916 - 22 കാരറ്റ്,
875 – 21 കാരറ്റ്,
750 – 18 കാരറ്റ്,
585 – 14 കാരറ്റ്,
375 – 9 കാരറ്റ്
വർഷത്തിന്റെ കോഡ്
A – 2000,
B -2001,
C – 2002 എന്നിങ്ങനെ)
വെള്ളി
തിരുത്തുകവെള്ളി ആഭരണങ്ങൽക്കും നിർമിതിയ്ക്കും ഐസ്2112 അനുസരിച്ചുള്ള ഹാൾമാർക്കിങ്ങ് ഇന്ത്യയിൽ തുടങ്ങിയത് ഡിസംബർ 2005 നാണ്.
ശുദ്ധിപരിശോധന-ഹാൾമാർക്കിങ്ങ് കേന്ദ്രങ്ങൾ
തിരുത്തുകരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധിപരിശോധന-ഹാൾമാർക്കിങ്ങ് കേന്ദ്രങ്ങൾ ഉണ്ട്. ഇവ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്. സ്വർണത്തിന്റെ ശുദ്ധി ഏകദേശം അറിയുന്നതിന് വീട്ടിൽ വെച്ചു നടത്താവുന്ന ടെസ്റ്റുകൾ ഉണ്ട്. കാന്തം, സിറാമിക്, വിനഗർ, നൈട്രിക് ആസിഡ്, ഉരകല്ല് (ടച്ച് സ്‌റ്റോൺ) എന്നിവ ഉപയോഗിച്ചാണ് അവ നടത്തുന്നത്. എന്നാൽ ബി.ഐ.എസ്. ഹോൾമാർക്ക് പരിശോധന മാത്രമാണ് കൃത്യത ഉറപ്പു തരുന്നത് [2].
അവലംബം
തിരുത്തുകhttp://www.rediff.com/money/2007/may/31gold.htm
http://www.gold-traders.co.uk/blog/indian-gold-hallmarks/ Archived 2012-12-12 at the Wayback Machine.