ബി.എം.ഡബ്ല്യു. (English: Bavarian Motor Works) എന്ന ജെർമ്മൻ മോട്ടോർ വാഹന നിർമ്മാണ കമ്പനി 1917ൽ സ്ഥാപിതമായി. ജെർമ്മനിയിലെ ബാവേറിയൻ സംസ്ഥാനത്തിലുള്ള മൂണിക്ക് കേന്ദ്രമായി സ്ഥാപിച്ച കമ്പനി ഇന്ന് റോൾസ് റോയ്‌സ് മോട്ടോർ കാർ കമ്പനിയുടെ മാതൃസ്ഥാപനമാണ്.

ബി.എം.ഡബ്ല്യു.
പ്രമാണം:Former BMW logo.svg
നിർമ്മാതാവ്Bayerische Motoren Werke AG
നിർമ്മാണം21 ജൂലൈ 1916 മുതൽ

മോട്ടോർ സൈക്കിളുകളും, മോട്ടോർ കാറുകളും നിർമ്മിക്കുന്ന ഈ സ്ഥാപനം 2010-ൽ 14,81,253 കാറുകളും, 1,12,271 മോട്ടോർ സൈക്കിളുകളുമാണ് നിർമ്മിച്ചത്.

ചരിത്രം

തിരുത്തുക

റാപ്പ് മോട്ടോറെൻ വർക്ക് എന്ന വിമാന എൻജിൻ നിർമ്മാണ കമ്പനിയാണ് 1917-ൽ മോട്ടോർ വാഹന നിർമ്മാണ കമ്പനിയായി പുനസ്ഥാപിക്കപ്പെട്ടത്. 1918-ൽ, ഒന്നാംലോക മഹായുദ്ധത്തിനു ശേഷം വെർസായിൽസ് ആർമിസ്‌റ്റൈസ് ഉടമ്പടിയുടെ ഭാഗമായി വിമാന എൻജിൻ നിർമ്മാണ പ്രവർത്തനങ്ങൾ ബി.എം.ഡബ്ല്യൂവിന് നിർത്തിവെക്കേണ്ടി വന്നു. അതിനു ശേഷം 1923-ലാണ് മോട്ടോർ സൈക്കിൾ ഉല്പാദനം തുടങ്ങിയത്. പിന്നീട് 1928-29 കാലഘട്ടത്തിൽ മോട്ടോർ കാർ നിർമ്മാണം തുടങ്ങി.

ഓസ്റ്റിൻ 7 മാതൃകയെ അടിസ്ഥാനമാക്കി ഇംഗ്ലണ്ടിലെ ബർമിംഗ് ഹാമിലെ ഓസ്റ്റിൻ മോട്ടോർ കമ്പനിയുമായുള്ള സാങ്കേതിക ഉടമ്പടി പ്രകാരം നിർമ്മിച്ച ഡിക്‌സി മോഡലാണ് ആദ്യമായി നിർമ്മിക്കപ്പെട്ട ബി.എം.ഡബ്ല്യു കാർ.


ഇന്ത്യയിലെ പ്രവർത്തനങ്ങൾ

തിരുത്തുക
 
ബി.എം.ഡബ്ല്യു. i8 കാർ

അമേരിക്ക, കനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ചൈന, ജപ്പാൻ എന്നീ നാടുകളിൽ നിർമ്മാണ - വിപണന യൂണിറ്റുകൾ ഉള്ള ബി.എം.ഡബ്ല്യൂ 2006-ലാണ് ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങിയത്.

2006-ൽ ഗുഡ്ഗാവ് ഗുഡ്ഗാവിൽ പ്രവർത്തനം തുടങ്ങിയ ബി.എം.ഡബ്ല്യുവിന്റെ അസംബ്ലിംഗ് പ്ലാന്റ് ചെന്നൈ ചെന്നൈയിൽ 2007 മുതൽ പ്രവർത്തിച്ചു തുടങ്ങി. 100 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ പ്ലാന്റിൽ ബി.എം.ഡബ്ല്യു 3 സീരീസ്, ബി.എം.ഡബ്ല്യു 5 സീരീസ് 7 series,x1,x3 കാറുകൾ നിർമ്മിച്ചു വരുന്നു.

[1] ജൂലൈ മാസത്തിൽ ചെന്നൈയിലുള്ള ബി.എം.ഡബ്ല്യു കാർ നിർമ്മാണ പ്ലാന്റിൽ നിന്നും 25,000-മത്തെ കാർ പുറത്തിറങ്ങി.

"https://ml.wikipedia.org/w/index.php?title=ബി.എം.ഡബ്ല്യു.&oldid=3311286" എന്ന താളിൽനിന്ന് ശേഖരിച്ചത്