ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ
ബെംഗളൂരു നഗരത്തിൽ പൊതുഗതാഗത ബസ്സ് സർവ്വീസ് സാധ്യമാക്കുന്ന ഒരു ഏജൻസിയാണ് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ ബി.എം.ടി.സി. ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ഗതാഗത ഏജൻസിയാണിത്.[1][2][3]
Slogan | Moving you most economically/Bringing Bangalore to your doorstep |
---|---|
സ്ഥാപിതം | 1940 |
ആസ്ഥാനം | ബെംഗളൂരു |
Locale | ബെംഗളൂരു |
സേവന തരം | പൊതുഗതാഗതം |
Routes | 5370 |
Fleet | 5593 |
Daily ridership | ഏതാണ്ട് 38 ലക്ഷം (3.8 million) |
ഓപ്പറേറ്റർ | കർണാടക സർക്കാർ |
വെബ്‌സൈറ്റ് | BMTC |
ചരിത്രം
തിരുത്തുകനഗര വികസനത്തിന്റെ പേരിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിഭജിച്ചാണ് ബി.എം.ടി.സി 1997-ൽ രൂപീകരിച്ചത്. ആ സമയത്ത് ബാംഗ്ലൂർ ട്രാൻസ്പോർട്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാംഗ്ലൂർ നഗരത്തിലെ ബസ്സ് സർവ്വീസ് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നു പേരു മാറ്റുകയും,ബസ്സുകളുടെ നിറം ചുവപ്പിൽ നിന്നു വെള്ളയും നീലയും ആക്കി മാറ്റുകയും ചെയ്തു.
എന്നാൽ ഇപ്പോഴും ബി.എം.ടി.സി, കെ.എസ്.ആർ.ടി.സിയുടെ ഒരു വിഭാഗം മാത്രമാണ്.
വിവിധ തരം ബസ്സുകൾ
തിരുത്തുകസാധാരണ നിറത്തിലുള്ള ബസ്സുകൾക്കു പുറമെ ബി.എം.ടി.സി താഴെപ്പറയുന്ന ബസ്സ് സർവ്വീസുകളും ബാംഗ്ലൂർ നഗരത്തിൽ നടത്താറുണ്ട്.
- വായു വജ്ര എയർപോർട്ട് സർവ്വീസ്
- വജ്ര
- ബിഗ്-10
- സുവർണ്ണ
- പുഷപക്[4]
ചിത്രങ്ങൾ
തിരുത്തുക-
ബി.എം.ടി.സി ബസ്സിന്റെ അകവശം
-
ബാംഗ്ലൂർ നഗരത്തിൽ ഓടുന്ന മെട്രോ ബസ്സ്
അവലംബം
തിരുത്തുക- ↑ "Volvo's first city buses in India operating". Volvo Buses. 2006-01-25. Retrieved 2009-06-23.
- ↑ "Volvo to foray into city bus segment in India". The Hindu Businessline. Monday, January 9, 2006. Archived from the original on 2012-12-11. Retrieved 2009-06-23.
{{cite news}}
: Check date values in:|date=
(help) - ↑ "Volvo intra-city buses to hit B'lore roads on Jan 17". The Financial Express. Posted: 2006-01-11 00:57:28+05:30 IST Updated: Jan 11, 2006 at 0057 hrs IST. Retrieved 2009-06-23.
{{cite news}}
: Check date values in:|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-11. Retrieved 2010-03-29.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- BMTC official website Archived 2009-06-28 at the Wayback Machine.
- Bangalore Transport Information System