ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിങ്

കെട്ടിടങ്ങളുടേയൊ സ്ഥലങ്ങളുടേയൊ, ഭൗതികവും ഫങ്ക്ഷണലുമായ സവിശേഷതകളെ ഡിജിറ്റൽ രൂപത്തിൽ പ്രതിനിധീകരിക്കുകയും, അത്തരം മാതൃകകളുടെ സൃഷ്ടിയും, നടത്തിപ്പും ഉൾപ്പെടുന്ന പ്രക്രിയയാണ് ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിങ് (ഇംഗ്ലീഷ്: Building Information Modeling (BIM)). നിർമ്മിതികളുടെ ഭൗതികവും ഫങ്ക്ഷണലുമായ സവിശേഷതകളെ ഉൾക്കൊള്ളുന്ന ഡിജിറ്റൽ മാതൃകയെ ബിൾഡിംഗ് വിവര മാതൃക(Building Information Model) എന്ന് പറയുന്നു.

കെട്ടിടം കാഴ്ചയിൽ എങ്ങനെയിരിക്കും എന്നതുമാത്രമല്ലാതെ, കെട്ടിടത്തിന്റെ നിർമ്മാണ ചിലവ്, നിർമ്മാണ സാമഗ്രികൾ, നിർമ്മാണം, പരിപാലനം, ഊർജ്ജ ഉപഭോഗം തുടങ്ങി നിരവധി വിവരങ്ങൾ ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിൽനിന്നും പ്രാപ്യമാണ്.

നിർമ്മാണ പ്രകിയയ്ക്ക് വേണ്ടിയിരുന്ന പരമ്പരാഗത മാതൃകകൾ തികച്ചും ദ്വിമാനതല(two-dimensional drawings ചിത്രങ്ങളെ (plans, elevations, sections, etc.) ആശ്രയിച്ചായിരുന്നു. എന്നാൽ ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലിന്റെ വരവോടെ കെട്ടിട മാതൃക ദ്വിമാന, ത്രിമാന തലങ്ങളിൽനിന്നും 5Dയിലേക്കുവരെ വികസിച്ചു. നിർമ്മാണത്തിന് ആവശ്യമായ സമയവും ഇത്തരം മാതൃകകളിൽനിന്ന് മനസ്സിലാക്കവുന്നതിനാൽ 4-ആമത് ഒരു തലവും, കെട്ടിടചെലവ് ലഭ്യമായതിനാൽ 5-ആമത് തലവും ബിൾഡിംഗ് ഇൻഫൊർമേഷൻ മോഡലുകൾക്ക് ലഭിച്ചിരിക്കുന്നു