ബില്ലി ഗ്രഹാം
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. |
ലോകപ്രശസ്തനായ സുവിശേഷപ്രഭാഷകനായിരുന്നു ബില്ലി ഗ്രഹാം.(ജ:നവം:7, 1918 –ഫെബ്രു: 21, 2018)എഴുപതു വർഷം സുവിശേഷ പ്രസംഗവേദികളിൽ നിറഞ്ഞുനിന്ന ബില്ലി ഗ്രഹാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരോടു പ്രസംഗിച്ചിട്ടുള്ള വ്യക്തിയായാണ് അറിയപ്പെടുന്നത്.[1] നേരിട്ടും ടിവിയിലൂടെയും സാറ്റലൈറ്റ് പ്രക്ഷേപണങ്ങളിലൂടെയും ലോകവ്യാപകമായി 21 കോടി ആളുകളോട് അദ്ദേഹം പ്രസംഗിച്ചിട്ടുണ്ടെന്നു കരുതുന്നു. അവർ ഓഫ് ഡിസിഷൻ എന്ന റേഡിയോ പരിപാടി ശ്രദ്ധേയമായിരുന്നു.
ബില്ലി ഗ്രഹാം | |
---|---|
മതം | Christianity (evangelical Protestantism) |
Personal | |
ദേശീയത | American |
ജനനം | William Franklin Graham Jr. നവംബർ 7, 1918 Charlotte, North Carolina, U.S. |
മരണം | ഫെബ്രുവരി 21, 2018 Montreat, North Carolina, U.S. | (പ്രായം 99)
Religious career | |
Works |
|
ഉദ്യോഗം | Evangelist |
വെബ്സൈറ്റ് | billygraham |
ബില്ലി ഗ്രഹാമിന് അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ 1983ൽ അന്നത്തെ പ്രസിഡന്റ് റീഗൻ സമ്മാനിക്കുകയുണ്ടായി. കൂടാതെ ടെമ്പിൾടൺ പുരസ്കാരം, ബ്രിട്ടന്റെ ‘പ്രഭു’ പദവി തുടങ്ങി ഒട്ടേറെ ബഹുമതികൾക്കും ബില്ലി അർഹനായി.
അവലംബം
തിരുത്തുക- ↑ Swank jr, J. Grant. "Billy Graham Classics Span 25 Years of Gospel Preaching for the Masses". TBN. Retrieved April 25, 2013.