ബില്ലി കോബാം
പനാമയിൽ ജനിച്ച ഒരു അമേരിക്കൻ ജാസ് ഡ്രമ്മർ ആണ് ബില്ലി കോബാം എന്നറിയപ്പെടുന്ന വില്യം.സി.കോബാം. ഒരു സംഗീത സംവിധായകനും, ബാൻഡ് ലീഡറും ആയ ഇദ്ദേഹം 1960-70 കളിലാണ് പ്രശസ്തിയിലേക്കുയർന്നത്. മൈൽസ് ഡേവിസ് മഹാവിഷ്ണു ഒര്കെസ്ട്ര എന്നീ ബാണ്ടുകളിൽ വായിച്ചിട്ടുള്ള ഇദ്ദേഹത്തെ എക്കാലത്തെയും ഏറ്റവും വലിയ ഫുഷൻ ഡ്രമ്മർ ആയിട്ടാണ് പൊതുവേ കരുതുന്നത്.
Billy Cobham | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | William E. Cobham |
തൊഴിൽ(കൾ) | Musician, songwriter, bandleader, instructor |
ഉപകരണ(ങ്ങൾ) | Drums, percussion |
വർഷങ്ങളായി സജീവം | 1968 - Present |
1944 ൽ പനാമയിൽ ജനിച്ച ഇദ്ദേഹം ബാല്യകാലം മുതൽ അമേരിക്കയിൽ ആണ് താമസം. 1962ൽ സംഗീത കോളേജിൽ പഠനം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട് അമേരിക്കൻ ആർമി ബാൻഡിൽ ചേരുകയും പിന്നീട് അവിടം വിട്ടു ലോകത്തുള്ള നിരവധി കലാകാരൻമാരുമായും വായിച്ചു തുടങ്ങി. ഡീപ് പർപ്പിൾ, ജോർജ് ബെൻസൺ, ജാൻ ഹാമർ, ജാക്ക് ബ്രൂസ്, സ്ടാന്ളി ക്ലാർക്ക് എന്നിവർ ഇദ്ദേഹം കൂടെ വായിച്ചിട്ടുള്ളതിൽ ചുരുക്കം ചിലർ ആണ്. ഇന്ത്യൻ സംഗീതത്തോടുള്ള ഇദ്ദേഹത്തിന്റെ താൽപ്പര്യമാണ് ഇദ്ദേഹത്തെ മഹാവിഷ്ണു ഒര്കെസ്ട്രയിൽ വായിക്കുവാൻ ഇടയാക്കിയതും മറ്റു പല ഇന്ത്യൻ കലാകാരന്മാരോടു കൂടി വായിക്കുവാൻ ഇടയാക്കിയതും.