ബിയോൺസെ

(ബിയോൺസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിയോൺസെ ഗ്ഗിസെല്ലെ നോൾസ്-കാർട്ടർ (സെപ്റ്റംബർ 4, 1981 ജനനം) ഒരു അമേരിക്കൻ ഗായികയും, നടിയുമാണ്. തൊണ്ണൂറുകളുടെ (1990) അവസാനത്തോടെ ഡെസ്റ്റിന്യ്‌'സ്‌ ചൈൽഡ് എന്ന പെൺകുട്ടികളുടെ സംഗീത ബാൻഡിലെ പ്രധാന ഗായികയായി മുഖ്യധാരയിലെത്തിയ ഇവർ,ബാൻഡിന്റെ വലിയ വിജയത്തോടെ ഏകാംഗം എന്ന നിലയിൽ ആൽബങ്ങൾ ഇറക്കാൻ തുടങ്ങി. ഇവരുടെ ആദ്യ ആൽബമായ ഡെയ്ഞ്ചൊറസ്ലി ഇൻ ലൗവ് 2003 ൽ പുറത്തിറങ്ങി. ഇത് ഒരു ഗായിക എന്ന നിലയിൽ ബിയോൺസിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു. ഈ ആൽബം ഇവർക്ക് അഞ്ച് ഗ്രാമി പുരസ്കാരവും ബിൽബോർഡ് ഹോട് 100 ചാർട്ടിൽ രണ്ടു നമ്പർ വൺ ഗാനങ്ങളും നേടികൊടുത്തു. അതുപോലെ 2008 ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ആൽബമായ അയാം ... സാഷ ഫിയേഴ്സ് ബിയോൺസിന് 2010 ൽ ആറു ഗ്രാമി പുരസ്കാരങ്ങൾ നേടികൊടുത്തു.ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി നേടുന്ന ഗായിക എന്ന നേട്ടം ഇവരെ തേടി എത്തി.

ബിയോൺസെ
Picture of Beyoncé
Beyoncé as photographed by Tony Duran in 2011
ജനനം
Beyoncé Giselle Knowles

(1981-09-04) സെപ്റ്റംബർ 4, 1981  (43 വയസ്സ്)
Houston, Texas, U.S.
മറ്റ് പേരുകൾ
  • Beyoncé Knowles-Carter
തൊഴിൽ
  • Singer
  • songwriter
  • record producer
  • actress
  • dancer
  • businesswoman
സജീവ കാലം1997–present
ജീവിതപങ്കാളി(കൾ)
(m. 2008)
കുട്ടികൾ1
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
Musical career
വിഭാഗങ്ങൾ
ലേബലുകൾColumbia
വെബ്സൈറ്റ്beyonce.com

രണ്ടു ദശാബ്ദത്തിലേറെയായ സംഗീത ജീവിത്തിൽ ഏകാംഗ കലാകാരി എന്ന നിലയിൽ 11.8 കോടി ആൽബങ്ങൾ വിറ്റഴിച്ച ഇവർ 6 കോടിയലധികം ആൽബങ്ങൾ ഡെസ്റ്റനി ചൈൽഡിന്റെ കൂടെയും വിറ്റഴിച്ചിട്ടുണ്ട്.ഇത് ഇവരെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാക്കി മാറ്റി.20 ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ബിയോൺസ് ഏറ്റവും കൂടുതൽ തവണ ഗ്രാമി യ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കലാകാരിയാണ്. 2013 ലും 2014 ലും ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള 100 പേരിൽ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട്. അതുപോലെ ഫോബ്സ് മാഗസിൻ 2015ൽ ഏറ്റവും ശക്തയായ സംഗീതജ്ഞയായി തിരഞ്ഞെടുത്തിട്ടുണ്ട്

  1. "WEDDING ALERT: Tina Knowles & Richard Lawson Reportedly Getting Married TODAY On A Yacht! See The Arrivals & Carter-Knowles Clan Inside!". The YBF. April 12, 2015. Archived from the original on 2016-12-30. Retrieved April 13, 2015.
  2. "Beyonce, Jay Z to Relocate to Los Angeles: report". New York Daily News. February 4, 2015. Retrieved March 31, 2015.
"https://ml.wikipedia.org/w/index.php?title=ബിയോൺസെ&oldid=4100349" എന്ന താളിൽനിന്ന് ശേഖരിച്ചത്