ബിയാങ്ക
യുറാനസിന്റെ ഉപഗ്രഹമാണ് ബിയാങ്ക. മാതൃഗ്രഹത്തിൽ നിന്ന് ഇതിന്റെ ദൂരം 59,200 കി.മീ. ഇത് യുറാനസിനെ ഒരു പ്രദക്ഷിണം വയ്ക്കാൻ 10 മണിക്കൂർ സമയമെടുക്കും. മദ്ധ്യരേഖയ്ക്ക് സമാന്തരമായും വൃത്താകൃതി പാതയിലൂടെയും പ്രദക്ഷിണം വയ്ക്കുന്ന ഇതിന്റെ വ്യാസം 44 കി.മീ. ആണ്. ആന്തരികഘടന, രാസഘടന, സാന്ദ്രത തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ കൃത്യമായി അറിഞ്ഞുകൂടാ. ഇത് ഭാവിയിൽ പ്രദക്ഷിണ വേഗം കുറഞ്ഞ് പൊട്ടിതകർന്നു മാതൃഗ്രഹമായ യുറാനസിൽ വീഴുവാനോ വലയമായി തീരുവാനോ സാദ്ധ്യതയുണ്ട്.