ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് 1941-ൽ എഴുതി പ്രസിദ്ധീകരിച്ച ബിപിനേർ സംസാർ (বিপিনের সংসার ) തുടർച്ചയായി അളകാ എന്ന മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1941-ലാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്. [1]

കഥാസംഗ്രഹം തിരുത്തുക

അച്ഛന്റെ മരണശേഷം കുടുംബസ്വത്തു മുഴുവനും ധൂർത്തടിച്ചും, പഠിത്തം മുഴുവനാക്കാതേയും ഉത്തരവാദിത്ത ബോധമില്ലാതെ ജീവിക്കുന്ന ചെറുപ്പക്കാരനായ ബിപിൻ ജീവിത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ ഉഴലുന്നു. ഭാര്യ മനോരമയിൽ മനസ്സിനിണങ്ങിയ സംഗിനിയെ കാണാൻ ബിപിന് കഴിയുന്നില്ല. ബാല്യകാലസഖി മാനിയുടെ സാമീപ്യം മാത്രമാണ് അയാൾക്ക് അല്പമെങ്കിലും ആശ്വാസമേകുന്നത്. സ്ത്രീയും പുരുഷനും തമ്മിലുളള സൌഹാർദ്ദ ബന്ധങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് ഈ നോവൽ

അവലംബം തിരുത്തുക

  1. Bibhutibhushan Bandhopadhyay: Upanyas Samagra Vol.II. Kolkata: Mitra & Ghosh Publishers. 2005. ISBN 81-7293-907-8.
"https://ml.wikipedia.org/w/index.php?title=ബിപിനേർ_സംസാർ&oldid=2284651" എന്ന താളിൽനിന്ന് ശേഖരിച്ചത്