മുളന്തുരുത്തി ചാത്തുരുത്തിൽ ജിമ്മിയുടെയും തിരുവാങ്കുളം പാലത്തിങ്കൽ വലിയപുത്തൻപുരയിൽ ഏലിയാമ്മയുടെയും പ്രഥമ പുത്രനായി 1947 മെയ് 28-നു ജനനം.എറണാകുളം എസ്. ആർ. വി. ഹൈസ്കൂളിൽ നിന്നും എസ്. എസ്. എൽ. സി പാസായി. തേവര എസ്. എച്ച്. കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും കെമിസ്റ്റിയിൽ ബിരുദവും. ചങ്ങനാശേരി എസ്. ബി. കോളേജിൽനിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മലയാള വിഭാഗം മേധാവിയായിരുന്നു.

സ് കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ പ്രതി മാസികകളിൽ കവിതകളും ലഘുനാടകങ്ങളും പതിവായി പ്രസിദ്ധീകരിച്ചിരുന്നു പാഫഷനൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ആലപ്പി തീയെറ്റേഴ്സിന്റെ ബൻഹർ എന്ന നാടകത്തിലെ നായകനായുള്ള അഭിനയം മലയാള നാടകലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി. നളന്താ തീയെറ്റേഴ്സിന്റെ നക്ഷത്ര ബംഗ്ലാവിലെ അഭിനയത്തിന് [75] -ൽ മികച്ച സ്വഭാവനടനുള്ള 'ACT' അവാർഡു ലഭിച്ചു.

'ദക്ഷിണായനം' എന്ന ഖണ്ഡകാവ്യത്തിന് 1988-ലെ പ്രഥമ കക്കാട് അവാർഡ് ലഭിക്കുകയണ്ടായി. നാടക വേദിയിലും കാവ്യ മേഖലയിലും നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ച് മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റു പുരസ്കാരം 1993-ൽ നൽകപ്പെട്ടു.

കവി, നിരൂപകൻ, നാടകകൃത്ത്, അഭിനേതാവ് എന്നിങ്ങനെ വിവിധ നിലകളിൽ അറിയപ്പെട്ട അദ്ദേഹം ആർഷമഞ്ജരി(2000) എന്ന ആഖ്യാന കാവ്യം- പരിശുദ്ധ പരുമല തിരുമേനിയുടെ ജീവചരിത്രമാണ്.

ഗിരിപർവ്വം(1977), ദക്ഷിണായനം, മഹായാനം-(1996), രാജസൗധം-(1997) ,പാണൻറെ പാട്ട്-(1997)[1], രാജനർത്തകി -(1998), അമ്പിളിക്കുന്ന് -(1998 ),ഗ്രാമ പുരാണം, എന്നിവയാണ് മറ്റു കാവ്യങ്ങൾ. സ്വർണ്ണ മോഹം, ധൂമ സ്വപ്നങ്ങൾ എന്നീ നാടകങ്ങളും അദേഹത്തിന്റെ രചനകളാണ്[2].

,2003 മാർച്ച് 11 -ന് അന്തരിച്ചു.

13-ഓളം ആഖ്യാന കാവ്യങ്ങൾ ഇദ്ദേഹം രചിച്ചു.

അവലംബം തിരുത്തുക

http://campuslib.keralauniversity.ac.in/cgi-bin/koha/opac-search.pl?q=an:%2243531%22

  1. "University Campus Library and Departments, Kariavattom catalog › Images for: പാണന്റെ പാട്ട് (ആഖ്യാനകാവ്യം)". Retrieved 2021-07-11.
  2. "Grandham". Archived from the original on 2021-07-11. Retrieved 2021-07-11.
"https://ml.wikipedia.org/w/index.php?title=ബിനോയ്_ചാത്തുരുത്തി&oldid=3806572" എന്ന താളിൽനിന്ന് ശേഖരിച്ചത്