ബിനോദിനി എന്ന പേരിൽ വിഖ്യാതയായിരുന്ന ബിനോദിനി ദാസി (বিনোদিনী দাসী)(1862-1941) പത്തൊമ്പതാം ശതകത്തിന്റെ അവസാനദശയിൽ കൽക്കത്തയിലെ നാടകരംഗത്തെ അസാമാന്യ പ്രതിഭയായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ രംഗത്തെത്തിയ ബിനോദിനി ഇരുപത്തിനാലാമത്തെ വയസ്സിൽ നാടകരംഗത്തു നിന്ന് വിരമിച്ചു. ബിനോദിനിയുടെ ആത്മകഥ ( আমার কথা, Amar Katha) 1913-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷു പരിഭാഷ 1998-ൽ പുറത്തിറങ്ങി. [1]

ബിനോദിനി ദാസി
ജനനം1862 (1862)
മരണം1941 (വയസ്സ് 78–79)
മറ്റ് പേരുകൾനടി ബിനോദിനി
തൊഴിൽനാടകാഭിനയം

ജനനം, ആദ്യകാലം തിരുത്തുക

കൊൽക്കത്തയിലെ കോൺവാലിസ് സ്റ്റ്രീറ്റിലായിരുന്നു ബിനോദിനിയുടെ ജനനം. ദരിദ്രകുടുംബത്തിലെ മൂത്ത സന്താനം. തന്റേത് വേശ്യാകുടുംബമായിരുന്നെന്ന് ബിനോദിനി ആത്മകഥയിൽ പറയുന്നു. അഞ്ചു വയസ്സിൽ വിവാഹിതയായെങ്കിലും ആ വിവാഹം നിരർഥകമായിത്തീർന്നു. നൃത്തത്തിലും പാട്ടിലും ബിനോദിനി മിടുക്കിയായിരുന്നു.

നാടകരംഗത്തേക്ക് തിരുത്തുക

കുടുംബസുഹൃത്തായിരുന്ന ഗംഗാബായിയാണ് ബിനോദിനിയെ ഗ്രൈറ്റ് നാഷണൽ തിയേറ്ററിലേക്ക് കൊണ്ടുപോയത്. 1874-ൽ ശത്രുസംഹാർ എന്ന നാടകത്തിൽ ദ്രൗപദിയുടെ സഖിയായാണ് ആദ്യം വേഷമിട്ടത്. തുടർന്നുള്ള നാടകങ്ങളിൽ ബിനോദിനിക്ക് നായിക വേഷം ലഭിച്ചു. കപാലകുണ്ഢലയിലെ പ്രകടനം കണ്ട് നടനും സംവിധായകനുമായിരുന്ന ഗിരീഷ് ചന്ദ്ര ഘോഷ് ബിനോദിനിയിൽ അത്യന്തം ആകൃഷ്ടനായി. പിന്നീട് ഗിരീഷ് ചന്ദ്ര ഘോഷിന്റെ മേൽനോട്ടത്തിലായി ബിനോദിനിയുടെ പരിശീലനവും അവതരണങ്ങളും. സ്റ്റാർ തിയേറ്ററിന്റെ ബാനറിൽ ഘോഷ് സംവിധാനം ചെയ്ത ചൈതന്യലീലയിൽ മുഖ്യവേഷം ചെയ്തത് ബിനോദിനിയായിരുന്നു. ഈ നാടകം ഇരുവർക്കും ഏറെ പ്രശംസ നേടിക്കൊടുത്തു. ശ്രീരാമകൃഷ്ണ പരമഹംസൻ ഈ നാടകം കാണാനെത്തിയതായും വളരെ പ്രഭാവിതനായതായും പറയപ്പെടുന്നു.

അവലംബം തിരുത്തുക

  1. Dasi, Binodini (1998). My Story and My Life as an actress. New Delhi: Kali for Women. ISBN 9788185107455.
"https://ml.wikipedia.org/w/index.php?title=ബിനോദിനി_ദാസി&oldid=3422952" എന്ന താളിൽനിന്ന് ശേഖരിച്ചത്