ബിംഗുദു മോസ്ക്

ഇൻഡോനേഷ്യയിലെ മുസ്ലിം പള്ളി

ബിംഗുദു മോസ്ക് Bingkudu Mosque (ചിലപ്പോഴിത് ബെങുദു മോസ്ക് എന്നും എഴുതാറുണ്ട്) ഇന്തോനേഷ്യയിലെ ഏറ്റവും പഴയ മോസ്കുകളിലൊന്നാണ്. 1823ൽ പടിഞ്ഞാറൻ സുമാത്രയിൽ നടന്ന പാദ്രി യുദ്ധ സമയത്ത് ആണിത് പണിതത്.[1][2] പടിഞ്ഞാറൻ സുമാത്രയിലെ കദുവാങ് ജില്ലയിലെ കദുവാങ് കോട്ടോ ലാവേഹ് നഗരിയിൽ ജോറോങ് ബിങ്കുടുവിൽ സ്ഥിതിചെയ്യുന്നു.[3] ഇത് ആദ്യം നിർമ്മിച്ചപ്പോൾ എല്ലാ ഭാഗങ്ങളും തടികൊണ്ടാണുണ്ടാക്കിയത്.[4]

ബിംഗുദു പള്ളി-Masjid Jamik Bingkudu
1890–1916 കാലത്തെ ബിംഗുദു പള്ളി
അടിസ്ഥാന വിവരങ്ങൾ
സ്ഥലംJorong Bingkudu, Canduang Koto Laweh, Canduang District, ആഗം റീജൻസി, പടിഞ്ഞാറൻ സുമാത്ര, ഇന്തോനേഷ്യ
മതവിഭാഗംIslam
രാജ്യംഇന്തോനേഷ്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംമുസ്ലിം പള്ളി
വാസ്‌തുവിദ്യാ മാതൃക[[Indonesian architecture#Vernacular mosque architecture |Minangkabau]]
പൂർത്തിയാക്കിയ വർഷം1823
Specifications
മിനാരം1
മിനാരം ഉയരം11 m

ഇപ്പോൾ ഈ മോസ്ക് ഇസ്ലാമിക് ആരാധനയ്ക്കുള്ള ഇടമായും കുട്ടികൾക്ക് മതപരമായ വിദ്യാഭ്യാസം നൽകാനുള്ള ഇടമായും നിലനിൽക്കുന്നു. ജോറോങ് ബിങ്കുഡുവിലെ ദാരിദ്ര്യ നിർമ്മാർജ്ജന ഏജൻസിയുടെ കേന്ദ്രമായും ഇതു വർത്തിക്കുന്നു.[5] 1989ൽ ഈ മോസ്കിനെ അഗാം റീജൻസിയിലെ സർക്കാർ ഒരു സാംസ്കാരിഅക പൈത്ർകസ്ഥലമായി അംഗീകരിച്ചു. അങ്ങനെ ഈ മോസ്ക് 1991ൽ, മുഴുവനായി കേടുനീക്കി പുതുക്കി.[6]

വാസ്തുവിദ്യ

തിരുത്തുക

ആദ്യത്തെ യഥാർഥ രൂപഘടന ഇന്നും തുടരുന്നു. ഇതിന്റെ വാസ്തുവിദ്യ വളരെ ലളിതമാണ്. വളരെയെളുപ്പത്തിൽ പ്രത്യേകത തിരിച്ചറിയാനാകും. പ്രത്യേകിച്ചും മൂന്നു തട്ടുകളുള്ള മേൽക്കൂര ശ്രദ്ധയാകർഷിക്കുന്നതാണ്.

ഈ മോസ്ക് മാറാപ്പി പർവ്വതത്തിന്റെ താഴെയാണു സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും 1,050 m ഉയരത്തിലാണിതിന്റെ നിൽപ്പ്. 60 x 60 ചതുരശ്ര മീറ്ററുള്ള സ്ഥലത്ത് 21 x 21 ചതുരശ്ര മീറ്ററാണ് തറവിസ്തീർണ്ണം. 19 മീറ്റർ ആണ് തറനിരപ്പിൽ നിന്നും മേൽക്കൂരയുടെ തുഞ്ചത്തേക്കുള്ള ഇതിന്റെ ഉയരം. തടികൊണ്ടുണ്ടാക്കിയ കെട്ടിടത്തിന്റെ മൂന്നു നിലയുള്ള മേൽക്കൂരയുടെ ഫ്രേം നിർമ്മിച്ചിരിക്കുന്നത് ഫൈബർ കൊണ്ടാണ്.[7] മിനങാബൗ താമസസ്ഥാലം പോലെ ഇതിനും തറനിരപ്പിനടിയിൽ ഒരു 1.5 മീറ്ററുള്ള കൂടുണ്ട്.[8]

പുനഃനിർമ്മാണം

തിരുത്തുക

മുമ്പ് 1957ൽ ഈ കെട്ടിടത്തിന്റെ മേൽക്കൂര സിങ്ക് പാളികളാൽ പൊതിഞ്ഞിരുന്നു. തുടർന്ന് മറ്റു ജോലികൾ ചെയ്ത് മോസ്ക് പൂർവ്വ സ്ഥിതിയിലാക്കി.[9]

ഇതും കാണൂ

തിരുത്തുക
  • Jami Mosque of Taluak
  • List of oldest mosques in Indonesia
  • Vernacular mosque architecture in Indonesia
  1. (ഇന്തോനേഷ്യൻ) Gayo, Iwan (1985). Buku Pintar Seri Senior: Masjid Bersejarah di Indonesia. Grasindo. ISBN 979-025-294-3.
  2. (ഇന്തോനേഷ്യൻ) Susanto, Budi. Gelap Nasionalitas Postkolonial. Kanisius. ISBN 979-21-1981-7.
  3. (ഇന്തോനേഷ്യൻ) Bingkudu, Masjid Tua di Sumatera Barat Archived 2018-06-22 at the Wayback Machine.. Media Indonesia. Retrieved March 26, 2012.
  4. (ഇന്തോനേഷ്യൻ) Mengenang Masjid Bingkudu. Padang Ekspres. Retrieved March 26, 2012.
  5. Harian Haluan Edisi 28 Mei 2011.
  6. (ഇന്തോനേഷ്യൻ) www.wisatamelayu.com Masjid Jamik Bingkudu, Kabupaten Agam, Sumatera Barat, Indonesia[പ്രവർത്തിക്കാത്ത കണ്ണി]. Retrieved March 26, 2012.
  7. (ഇന്തോനേഷ്യൻ) www.west-sumatra.com Masjid Tua Bingkudu Archived 2013-06-30 at Archive.is. Retrieved March 26, 2012.
  8. (ഇന്തോനേഷ്യൻ) Masjid Jamik Bingkudu Dibangun Tanpa Gunakan Paku. Harian Haluan. Retrieved March 26, 2012.
  9. (ഇന്തോനേഷ്യൻ) Masjid Bingkudu Ampek Angkek Canduang[പ്രവർത്തിക്കാത്ത കണ്ണി]. Lembaga Kantor Berita Nasional Antara Biro Sumatera Barat. Retrieved March 26, 2012.
"https://ml.wikipedia.org/w/index.php?title=ബിംഗുദു_മോസ്ക്&oldid=3810922" എന്ന താളിൽനിന്ന് ശേഖരിച്ചത്