ബാർബറ പിക്കേഴ്സ്‌ഗിൽ
ബാർബറ പിക്കേഴ്സ്‌ഗിൽ ബ്രിട്ടിഷ് സസ്യശാസ്ത്രജ്ഞയായിരുന്നു. സസ്യവിളകളെ വന്യമായ അതിന്റെ സ്വാഭാവികയിടങ്ങളിൽ നിന്നും കൊണ്ടുവന്ന് വളർത്തുന്നതിലും ജനിതകത്തിലും വർഗ്ഗീകരണശാസ്ത്രത്തിലും വിളകളായ സസ്യങ്ങളുടെ പരിണാമജീവശാസ്ത്രത്തിലുമായിരുന്നു അവർക്കു താത്പര്യം. ഇതുകൂടാതെ വിളവൈവിദ്ധ്യത്തെ നിലനിർത്തുവാനായി വിളകളെ സംരക്ഷിക്കാനുള്ള യത്നത്തിലും പങ്കാളിയായിരുന്നു. കാപ്സിക്കം ചൈനെൻസ് എന്ന വിളയുമായി ബന്ധപ്പെട്ട പഠനമാണവർക്ക് ഇന്ത്യാന സർവ്വകലാശാലയിൽനിന്ന്, ഗവേഷണബിരുദം നേടിത്തന്നത്. [1]
Barbara Pickersgill | |
---|---|
2005ൽ റീഡിങ് സർവ്വകലാശാലയിൽനിന്നും അവർ വിരമിച്ചു. തുടർന്ന് ഓണററി റിസർച്ച് അസോസിയേറ്റ് ആയി.
ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുക1993ൽ ലിന്നയൻ സൊഅസൈറ്റി ഓഫ് ലണ്ടൻ സസ്യശാസ്ത്രത്തിൽ അവരുടെ സംഭാവനകൾ പരിഗണിച്ച് ലിന്നയൻ മെഡൽ നൽകി ആദരിച്ചു.
2000ൽ വാണിജ്യ സസ്യശാസ്ത്രത്തിന്റെ സൊസൈറ്റിയുടെ പ്രസിഡന്റായി. [2]
അവലംബം
തിരുത്തുക- ↑ Barbara Pickersgill (1966). The Variability and Relationships of Capsicum Chinense JACQ. Indiana University.
- ↑ "Past Presidents (listed by first year of office)". The Society for Economic Botany. Archived from the original on 2013-07-04. Retrieved 2017-03-17.