ബർത്തോളിൻ ഗ്രന്ഥിയിലെ കാൻസർ
ബർത്തോളിൻ ഗ്രന്ഥിയിൽ ഉണ്ടാകുന്ന അർബ്ബുദമാണിത്. ബർത്തോളിം ഗ്രന്ഥി അഥവാ ഗ്രേറ്റർ വെസ്റ്റിബുലാർ ഗ്രന്ഥി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ പയറു മണിയുടെ വലിപ്പമുള്ള യോനിയുടെ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന ലൂബ്രിക്കേഷൻ[2] ഗ്രന്ഥികൾ ആണ്. ഇത് കണ്ടെത്തിയ കാസപർ ബർത്തോളിൻ എന്ന ഭിഷഗ്വരന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. [2]
Bartholin's gland | |
---|---|
Details | |
Precursor | Urogenital sinus |
Artery | external pudendal artery[1] |
Nerve | ilioinguinal nerve[1] |
Lymph | superficial inguinal lymph nodes |
Identifiers | |
Latin | glandula vestibularis major |
Anatomical terminology |
ആണുങ്ങളിൽ ഈ ഗ്രന്ഥിയ്ക്കു പകരം ബൽബോയൂറെത്രൽ ഗ്രന്ഥികൾ കാണപ്പെടുന്നു. ഈ ഗ്രന്ഥികൾ പെരിനിയൽ സഞ്ചിയുടെ ആഴത്തിൽ ആണ് കാണുന്നത് എങ്കിൽ സ്ത്രീകളിൽ ഇതെ സഞ്ചിയുടെ ഉപരിഭാഗത്താണിതുള്ളത്. ഗ്രന്ഥിയിൽ നിന്ന് യോനിയിലേക്കുള്ള കുഴലുകൾക്ക് 1.5 മുതൽ 2.0 സെന്റിമീറ്റർ വരെ നീളം ഉണ്ടാകും. നേവിക്കുലാർ ചുഴിയിലേക്കാണ് കുഴലുകൾ തുറക്കുന്നത്.
ചരിത്രം
തിരുത്തുകഈ ഗ്രന്ഥികളെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചിട്ടുള്ളത് ഡാനിഷ് ശരീരശാസ്ത്രജ്ഞനായ കാസ്പർ ബർത്തോളിൻ രണ്ടാമൻ ആണ്. ((1655–1738).[3][4] മനുഷ്യരിൽ കണ്ടെത്തുന്നതിനു മുൻപായി ജോസഫ് ഗുഷാഡ് ഡുവെണി (1648-1730)എന്ന ഫ്രഞ്ച് ശരീര ശാസ്ത്രജ്ഞനുമൊത്ത് [5] പശുക്കളിൽ ഇതേ ഗ്രന്ഥികളിൽ കണ്ടെത്തുകയുണ്ടായി. ചില സ്രോതസ്സുകളിൽ ഈ കണ്ടുപിടുത്തത്തെ കാസ്പറിന്റെ മുത്തച്ഛനായ കാസ്പർ ബർത്തോളിൽ ഒന്നാമന്റെ(1585–1629) പേരിൽ തെറ്റായി രേഖപ്പെടുത്തിക്കാണുന്നു.[6]
പ്രവർത്തനം
തിരുത്തുകബർത്തോളിൻ ഗ്രന്ഥികൾ ലൈംഗിക ഉത്തേജനം സംഭവിക്കുന്ന സമയത്ത് പ്രവർത്തിക്കുകയും യോനിയിൽ വഴുവഴുപ്പുള്ള ദ്രാവകം സ്രവിക്കുകയും ചെയ്യുന്നു. [7][8][9] ലൈംഗിക വേഴ്ച സുഖകരമാകാൻ ഇവ സഹായിക്കുന്നു. ബർത്തോളിൻ ദ്രാവകം ചെറിയ രീതിയിൽ യോനിയ്ക്ക് നനവു നൽകാൻ സഹായിക്കുന്നു. ഇതും യോനിയിലുള്ള മറ്റു ഗ്രന്ഥികളും ചേർന്ന് യോനിയ്ക്ക് വഴുവഴുപ്പ് നൽകാൻ സഹായിക്കുന്നു. എല്ലാ സ്ത്രീകളിലും ഇത് ഒരേ അളവിലല്ല ഉണ്ടാകുന്നത്. ചിലരിൽ ഇത് ചെറിയ അളവിൽ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ എങ്കിൽ മറ്റു ചിലരിലാകട്ടെ പുറത്തേഉക്ക് കുറുകി ഒഴുകുന്ന അളവിൽ ധാരാളമായി ഉണ്ടാകുന്നു. ദിവസേനം 6 ഗ്രാം എന്നയളവിൽ ഇവ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ദ്രാവകത്തിൽ പൊട്ടാസിയം അധികമായും സോഡിയം ചെറിയ അളവിലും കാണപ്പെടുന്നും അമ്ലത 4.7 ആണ്. [10]
രോഗകാരികൾ
തിരുത്തുകബർത്തോളിൻ ഗ്രന്ഥിയിലെ കുഴലുകൾ അടയാനും അതുമൂലം വേദനയുണ്ടാകാനും സാധ്യതയുണ്ട്.[11] ഇത് ബർത്തോളിനൈറ്റിസ് അഥവാ ബർത്തോളിൻസ് സിസ്റ്റ് എന്നറിപ്പെടുന്നു. [12][13][14] ഒരു ബർത്തോളിൻ സിസ്റ്റ് പിന്നീട് അണുക്കൾ ബാധിക്കാനും പഴുപ്പ് ബധിച്ച് വീക്കം വെയ്ക്കുവാനും കാരണമായേക്കാം. അഡിനോ കാർസിനോമ അഥവാ ഗ്രന്ഥികളിലെ അർബ്ബുദം വളരെ കുറച്ചു മാത്രമേ കാണപ്പെടുന്നുള്ളൂ. മറ്റു മുഴകൾ ഇതിനേക്കാൾ വിരളമാണ്. വജൈനൽ കാർസിനോമകളിൽ 1% മാത്രമേ ബർത്തോളിൻ ഗ്രന്ഥിയുടെ അർബ്ബുദം ഉണ്ടാവുന്നുള്ളൂ.[15]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 Greater Vestibular (Bartholin) gland Archived January 12, 2007, at the Wayback Machine.
- ↑ 2.0 2.1 Broach, Vance; Lawson, Barrett (2023). "Bartholin gland carcinomas". Diagnosis and Treatment of Rare Gynecologic Cancers. pp. 305–314. doi:10.1016/B978-0-323-82938-0.00018-5. ISBN 978-0-323-82938-0.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;HellerBean2014
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Lee, Min Y.; Dalpiaz, Amanda; Schwamb, Richard; Miao, Yimei; Waltzer, Wayne; Khan, Ali (May 2015). "Clinical Pathology of Bartholin's Glands: A Review of the Literature". Current Urology. 8 (1): 22–25. doi:10.1159/000365683. PMC 4483306. PMID 26195958.
- ↑ Benkhadra M, Salomon C, Bressanutti V, Cheynel N, Genelot D, Trost O, Trouilloud P. [Joseph-Guichard Duverney (1648-1730). Doctor, teacher and researcher in the 17th and 18th centuries]. (2010) Morphologie : bulletin de l'Association des anatomistes. 94 (306): 63-7. doi:10.1016/j.morpho.2010.02.001 - Pubmed
- ↑ C. C. Gillispie (ed.): Dictionary of Scientific Biography, New York 1970.[പേജ് ആവശ്യമുണ്ട്].
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;lee2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Viscera of the Urogenital Triangle". University of Arkansas Medical School. Archived from the original on 2010-07-15. Retrieved 2007-07-23.
- ↑ Chrétien, F.C.; Berthou J. (September 18, 2006). "Crystallographic investigation of the dried exudate of the major vestibular (Bartholin's) glands in women". Eur J Obstet Gynecol Reprod Biol. 135 (1): 116–22. doi:10.1016/j.ejogrb.2006.06.031. PMID 16987591.
- ↑ Pastor, Zlatko; Chmel, Roman (May 2018). "Differential diagnostics of female 'sexual' fluids: a narrative review". International Urogynecology Journal. 29 (5): 621–629. doi:10.1007/s00192-017-3527-9. PMID 29285596. S2CID 5045626.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Discovery health
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;lee3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Sue E. Huether (2014). Pathophysiology: The Biologic Basis for Disease in Adults and Children. Elsevier Health Sciences. p. 817. ISBN 9780323293754.
- ↑ Lee, William A.; Wittler, Micah (2022). "Bartholin Gland Cyst". StatPearls. StatPearls Publishing. PMID 30335304.
- ↑ Argenta PA, Bell K, Reynolds C, Weinstein R (Oct 1997). "Bartholin's gland hyperplasia in a postmenopausal woman". Obstetrics & Gynecology. 90 (4 part 2): 695–7. doi:10.1016/S0029-7844(97)00409-2. PMID 11770602. S2CID 8403143.