മുറിവ് പറ്റിയാലുടൻ ഉണ്ടായേക്കാവുന്ന രക്തസ്രാവത്തിന് താത്കാലികമായി തടയിടാനും, പ്രാഥമിക ചികിത്സ എന്ന രീതിയിലുമായി, മുറിവുകളും ചതവുകളും ഉണ്ടായ ഭാഗത്ത് ഒട്ടിച്ചി വയ്ക്കാവുന്ന ഒന്നാണ് ബാൻഡേജ്. തുണികൊണ്ട് ചുറ്റിക്കെട്ടുന്ന രീതി പണ്ടേയുണ്ട്. എന്നാൽ നാടപോലെ ഒട്ടിച്ചുവയ്ക്കാവുന്ന ബാൻഡേജ് 1920=ലാണ് കണ്ടുപിടിച്ചത്. ബാൻഡ് എയ്ഡ് എന്ന പേരിൽ അമേരിക്കയിലെ ജോൺസൻ ആന്റ് ജോൺസൻ എന്ന കമ്പനിയാണ് ആദ്യമായി ഒട്ടുന്ന തരത്തിലുള്ള ബാൻഡേജ് പുറത്തിറക്കിയത്. ഈ കമ്പനി ആദ്യം ഇറക്കിയത് മരുന്നുള്ള ഒരു ടേപ്പ് മാത്രമായിരുന്നു. ഇത് ശരീരത്തിൽ ഒട്ടിപ്പിടിക്കില്ലായിരുന്നു. ഈ കമ്പനിയിലെ ഒരു ജോലിക്കാരനായ ഏൾ ഡിക്കിൻസൺ ആണ് ഇതിനു പരിഹാരം കണ്ടെത്തിയത്. ബാൻഡേജ് ക്രിനോലിൻ എന്ന പശ തേച്ചുപിടിപ്പിച്ചുപയോഗിച്ചു. ഇത് തൊലിപ്പുറത്തേയ്ക്ക് കൃത്യമായി ഒട്ടിച്ചേരുമായിരുന്നു. കമ്പനിക്കാരോട് ഈ വിദ്യ അദ്ദേഹം സൂചിപ്പിച്ചതനുസരിച്ചാണ് ഇന്നുകാണപ്പെടുന്ന തരത്തിലുള്ള ബാൻഡേജ് ഉണ്ടാക്കാൻ സാധിച്ചത്.

ബാൻഡ് എയ്ഡ്
ബാൻഡ് എയ്ഡിന്റെ മറുഭാഗം
ബാൻഡ് എയ്ഡിനുള്ളിലെ മരുന്നുള്ള ഭാഗം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാൻഡേജ്&oldid=3806543" എന്ന താളിൽനിന്ന് ശേഖരിച്ചത്