ബാഷിർ ഇസ്കന്ദറോവിച്ച് റാമിയെവ് (Russian: Баши́р Исканда́рович Раме́ев; (1918 മെയ് 1 - 1994 മെയ് 16) ഒരു സോവിയറ്റ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും അനേകം കണ്ടുപിടിത്തങ്ങൾ നടത്തിയയാളുമായിരുന്നു. സോവിയറ്റ് കമ്പ്യൂട്ടിങ്ങിന്റെ തുടക്കക്കാരിൽ ഒരാളും 23 പേറ്റന്റുകളുടെ ഉടമയുമായിരുന്നു. ഇതിൽ ആദ്യമായി യു. എസ്. എസ്. ആറിൽ ഔദ്യോഗികമായി പേറ്റെന്റ് രെജിസ്റ്റർ ചെയ്യപ്പെട്ട ഇലക്ട്രോണിക് കമ്പ്യൂട്ടർ മേഖലയിലെ ഓട്ടോമറ്റിക് ഇലൿട്രോണിൿ ഡിജിറ്റൽ മെഷീൻ എന്ന കണ്ടുപിടിത്തം(1948). [1]അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ സോവിയറ്റ് യൂണിയനിൽ പുതിയൊരു ശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചു - ഇലൿട്രോണിൿ കമ്പ്യൂട്ടിങ്ങ്(electronic computing). കമ്പ്യൂട്ടർ മെമ്മറിയിൽ പ്രോഗ്രാമുകൾ സൂക്ഷിക്കുക, ബൈനറി കോഡുകൾ ഉപയോഗിക്കുക, പുറമേയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക, ഇലക്ടോണിൿ സർക്യൂട്ടുകളും സെമികണ്ടൿടർ ഡയോഡുകൾ ഉപയോഗിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ ആശയങ്ങളിൽ പെട്ടിരുന്നു. ഇതിനു സമാനമായ സാങ്കേതികവിദ്യകൾ സോവിയറ്റ് യൂണിയനു വേളിയിൽ 1949-1950 കാലഘട്ടത്തിലാണ്. [2] റാമിയെവിന്റെ കണ്ടുപിടിത്തമായ, ഡയോഡ്-മാട്രിക്സ് നിയന്ത്രക സർക്യൂട്ട് ഉപയോഗിച്ചാണ് ആദ്യത്തെ സോവിയറ്റ് മൈൻ ഫ്രെയിം കമ്പ്യൂട്ടറായ സ്ട്രേല(1954)നിർമ്മിച്ചത്. ഈ കമ്പ്യൂട്ടറുകൾ, ന്യൂക്ലിയർ രംഗത്തും റോക്കറ്റു, സ്പേസ് ഗവേഷണ രംഗത്തും ഉപയോഗിച്ചു. ആദ്യ ഉപഗ്രഹമായ സ്പുട്നിക്കിന്റെ ഭ്രമണപാത കണക്കുകൂട്ടിയത് സ്ട്രേല ശ്രേണിയിലുള്ള കമ്പ്യൂട്ടർ ഉപയോഗിച്ചാണ്. സ്ട്രേല കമ്പ്യൂട്ടറുകളുടെ കണ്ടുപിടിത്തത്തിനു റാമിയെവിനും സംഘത്തിനും സ്റ്റാലിൻ പ്രൈസ് ലഭിച്ചു. അന്നത്തെ സോവിയറ്റ് യൂണിയനിലെ ഏറ്റവും ഉയർന്ന പുരസ്കാരമായിരുന്നു ഇത്. 1956നും 1969നും ഇടയ്ക്കു റാമിയെവ് 14 വ്യത്യസ്ത തരം കമ്പ്യൂട്ടറുകൾ നിർമ്മിച്ചു. വിവിധോദ്ദേശ യുറാൽ പരമ്പര കമ്പ്യൂട്ടറുകൾ, ക്രിസ്റ്റൽ, ഗ്രാനൈറ്റ്, കോർഡിനേറ്റ് തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കുള്ള കമ്പ്യൂട്ടറുകളും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. റഷ്യയുടെ ഭാവികാല കമ്പ്യൂട്ടർ ഗവേഷണങ്ങൾക്ക് അടിത്തറയാകാൻ യുറാൽ പരമ്പര കമ്പ്യൂട്ടറുകൾക്കു കഴിഞ്ഞു.

ബാഷിർ റാമിയെവ്
ജനനം(1918-05-01)1 മേയ് 1918
മരണം16 മേയ് 1994(1994-05-16) (പ്രായം 76)
ദേശീയതതാതാർ
അറിയപ്പെടുന്നത്First USSR patent in electronic computing
Strela computer
Ural computer series
പുരസ്കാരങ്ങൾസ്റ്റാലിൻ പ്രൈസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ
സ്ഥാപനങ്ങൾUSSR Academy of Sciences
Special Design Bureau-245 (Russian: СКБ-245)
National Research Nuclear University "MEPhI"
Scientific Research Institute of Control Computers
USSR State Committee on Science and Technology

പുറം കണ്ണികൾ

തിരുത്തുക
  1. http://www.computerhope.com/people/bashir_rameyev.htm
  2. Georg Trogemann; Alexander Nitussov, Wolfgang Ernst, eds. (2001) Computing in Russia: The History of Computer Devices and Information Technology Revealed. Braunschweig and Wiesbaden: Vieweg & Sohn Verlagsgesellsschaft mbH,. p. 149.
"https://ml.wikipedia.org/w/index.php?title=ബാഷിർ_റാമിയെവ്&oldid=3089868" എന്ന താളിൽനിന്ന് ശേഖരിച്ചത്