ബാലസഭ
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് കീഴിലെ കുട്ടികളുടെ കൂട്ടായ്മയാണു ബാലസഭകൾ. ബാലസഭ അയല്പക്കങ്ങളിലെ കുട്ടികളുടെ സർഗാത്മകമായ വളർച്ചക്കു വേണ്ടി നിലകൊള്ളുന്നു.ഗവർണ്മ്ന്റിനു കീഴിലെ ഏക ബാലസംഘടന കൂടി ആണിത് . 5 മുതൽ 15 വയസ്സ് വരെയാണു സംഘടനയുടെ പ്രായപരിധി.ഓരോ ബാലസഭയിലും 15 മുതൽ 30 വരെ കുട്ടികൾ വരെ ഉണ്ടാകാം..കേരളത്തിൽ ഇപ്പോൾ 52127 ബാലസഭാകളിലായി 8,95,551 കുട്ടികൾ ഉണ്ട്.
സംഘാടനം
തിരുത്തുകഓരോ അയല്പക്കത്തിനു കീഴിൽ ഓരോ ബാലസഭകൾ ഉണ്ടാകാം.. ഒരു വാർഡിലെ എല്ലാ ബാലസഭകളും ചേർന്നതാണു ബലസമിതി .ബലസമിതികളുടെ പഞ്ചായത്ത് തല സമിതികളാണു ബാലപഞായത്തുകൾ.[1] നഗരസഭകളിൽ ബാലനഗരസഭകളുമുണ്ട്. ജില്ലാതലത്തിലെ ബാലപാർലമന്റുകൾ കുട്ടികളുടെ മാതൃക പാർലമന്റുകൾ ആണ് .പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് , സെക്രട്ടറി ,വൈസ് പ്രസിഡന്റ് , 5 സ്ഥിരംസമിതി അംഗങ്ങൾ മുതലായവർ ഉണ്ടാകാം. ശിശുവികസന ഫണ്ടിൽ നിന്നും 10% ബാലസഭ പ്രവർത്തനങ്ങൾക്ക് മാറ്റിവച്ചിരിക്കുന്നു.ജില്ലാമിഷൻ വഴിയാണു പ്രധാന ഫണ്ട് .കൂടാതെ പ്രത്യേക പതധികൾക്കു യുണിസെഫും സാമ്പത്തിക സഹായം നൽകുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ http://www.kudumbashree.org/?q=balapanchayathnews Archived 2016-03-05 at the Wayback Machine..