തമിഴ് കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ബാലകുമാരൻ. ഹിറ്റുകളായ നായകൻ, ജെൻറിൽമാൻ, ഗുണ, ബാഷ തുടങ്ങി ഇരുപതോളം തമിഴ് ചിത്രങ്ങളുടെ സംഭാഷണ രചയിതാവായിരുന്നു. 150ഓളം നോവലുകളും 100ലധികം ചെറുകഥകളുമെഴുതി. ശങ്കറിൻറെ 'കാതലൻ' എന്ന ചിത്രത്തിലെ തിരക്കഥക്ക് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. ഇരുമ്പ് കുതിരൈകൾ, മെർക്കുറി പൂക്കൾ, സുഗജീവനം എന്നീ ചിത്രങ്ങളിലെ തിരക്കഥക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തമിഴ് ആനുകാലികങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. സംവിധായകരായ കെ ബാലചന്ദർ, കെ ഭാഗ്യരാജ് എന്നിവരോടൊപ്പം അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാഗ്യരാജിനെ നായകനാക്കി 'ഇത് നമ്മ ആള്' എന്ന സിനിമ സംവിധാനം ചെയ്യുകയുമുണ്ടായി.[1]

ബാലകുമാരൻ
ജനനം(1946-07-05)ജൂലൈ 5, 1946
മരണംമേയ് 15, 2018(2018-05-15) (പ്രായം 71)
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത്
അറിയപ്പെടുന്നത്‘നാൻ ഒരു തടവൈ സൊന്നാ നൂറ് തടവൈ സൊന്നമാതിരി - (ബാഷ)
  • "ഇതർക്കു താനേ ആസൈപ്പെട്ടായ് ബാലകുമാരാ" (അനുഭവങ്ങൾ)
  • മെർക്കുറി പൂക്കൾ
  • ഇരുമ്പു കുതിരൈകൾ
  • കൃഷ്ണ അർജുനൻ
  • സുഖജീവനം
  • ഉടയാർ

പുരസ്കാരം

തിരുത്തുക
  • മികച്ച തിരക്കഥക്കുള്ള തമിഴ്നാട് സംസ്ഥാന സർക്കാർ പുരസ്കാരം
  • കലൈമാമണി പുരസ്‌കാരം
  • രാജാ സർ അണ്ണാമലൈ ചെട്ടിയാർ അവാർഡ്
  • ഇലക്കിയ ചിന്തനൈ അവാർഡ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-16. Retrieved 2018-05-17.
"https://ml.wikipedia.org/w/index.php?title=ബാലകുമാരൻ&oldid=3638928" എന്ന താളിൽനിന്ന് ശേഖരിച്ചത്