ബാരോങ് ക്ഷേത്രം
ഇന്തോനേഷ്യയിലെ കാൻഡി പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ബാരോങ് ക്ഷേത്രം (Indonesian: Candi Barong). ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം രാടുബോകൊ സമുച്ചയത്തിൽ നിന്നും ഏകദേശം 800 മീറ്ററോളം കിഴക്കുഭാഗത്താണ് നിലനിൽക്കുന്നത്. ഇന്തോനേഷ്യയിലെ യോഗ്യകർത്താ പ്രദേശത്ത്, പ്രംബനൻ ഉപജില്ലയിൽ കാൻഡിസാരി കുന്നുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ബാരോങ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Hindu candi |
നഗരം | near Yogyakarta (city), Yogyakarta |
രാജ്യം | ഇന്തോനേഷ്യ |
നിർദ്ദേശാങ്കം | 7°46′32″S 110°29′50″E / 7.7754785°S 110.4972972°E |
പദ്ധതി അവസാനിച്ച ദിവസം | circa 9th century |
ഇടപാടുകാരൻ | Sailendra or Mataram Kingdom |
സാങ്കേതിക വിവരങ്ങൾ | |
Structural system | interlocking andesite stone masonry |
ഇതിന്റെ കുംഭഗോപുരങ്ങളിലുള്ള പ്രാകാരങ്ങൾക്ക് ബാരോങ് രൂപവുമായുള്ള് സാദൃശ്യമാണ് അവക്ക് ആ പേരു നേടിക്കൊടുത്തത്.[1]
വാസ്തു
തിരുത്തുകമധ്യ ജാവയിലെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ബാരോങ് ക്ഷേത്രത്തിനു ഒരുപുന്ദെൻ ബെരുന്ദെക് എന്ന ഒരു വിതാനം കൂടിയുണ്ട്. ഇത് ബാലിയിലെ ഹിന്ദു പ്രഭവ കാലത്തിനും മുമ്പുള്ള ജാവയിലെ ശില്പകലാശൈലിയാണെന്നാണ് കരുതപ്പെടുന്നു. ഈ ക്ഷെത്രത്തിനു മൂന്നുനിലകളിലുള്ള വിതാനങ്ങളൂണ്ട്. ഒന്നാം മാളീക വാസ്തുവിന്റെ പടിഞ്ഞാറെ ചതുരത്തിൽ ആണ്. രണ്ടാമത്തേത് 90 x 63 ചതുരശ്ര മീറ്ററുള്ള ഒരു ശിലാഖണ്ഡം ആണ്. മൂന്നാമത്തേതിനു 50 x 50 ചതുരശ്ര മീറ്ററാണ്. പടിഞ്ഞാറുഭാഗത്താണ് ഇതിൻറെ പ്രവേശന കവാടം. പടിഞ്ഞാറെ വശത്തിന്റെ നടുവിൽ ഒന്നാം നിലവരെ ഒരു ഗോവണിയും സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[1]
കാണുക
തിരുത്തുക- കെവു പ്ലെയ്ൻ
- പ്രംബരൻ
- റതു ബോക്കോ
- ബൻയൂനിബോ
- ഇജോ ടെമ്പിൾ
അവലംബം
തിരുത്തുക- ↑ 1.0 1.1 Indonesia, Perpustakaan Nasional Republik Indonesia / National Library of. "Candi Barong (Yogyakarta) - Kepustakaan Candi". candi.perpusnas.go.id (in ഇന്തോനേഷ്യൻ). Archived from the original on 2017-11-10. Retrieved 2017-11-09.
പുറം കണ്ണികൾ
തിരുത്തുക$