ബാരോങ് ക്ഷേത്രം

(ബാരോങ്ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ കാൻഡി പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ബാരോങ് ക്ഷേത്രം (Indonesian: Candi Barong). ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം രാടുബോകൊ സമുച്ചയത്തിൽ നിന്നും ഏകദേശം 800 മീറ്ററോളം കിഴക്കുഭാഗത്താണ് നിലനിൽക്കുന്നത്. ഇന്തോനേഷ്യയിലെ യോഗ്യകർത്താ പ്രദേശത്ത്, പ്രംബനൻ ഉപജില്ലയിൽ കാൻഡിസാരി കുന്നുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ബാരോങ്
The gate of Barong temple and its two main buildings
ബാരോങ് ക്ഷേത്രം is located in Java
ബാരോങ് ക്ഷേത്രം
Location within Java
ബാരോങ് ക്ഷേത്രം is located in Indonesia
ബാരോങ് ക്ഷേത്രം
ബാരോങ് ക്ഷേത്രം (Indonesia)
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിHindu candi
നഗരംnear Yogyakarta (city), Yogyakarta
രാജ്യംഇന്തോനേഷ്യ
നിർദ്ദേശാങ്കം7°46′32″S 110°29′50″E / 7.7754785°S 110.4972972°E / -7.7754785; 110.4972972
പദ്ധതി അവസാനിച്ച ദിവസംcirca 9th century
ഇടപാടുകാരൻSailendra or Mataram Kingdom
സാങ്കേതിക വിവരങ്ങൾ
Structural systeminterlocking andesite stone masonry

ഇതിന്റെ കുംഭഗോപുരങ്ങളിലുള്ള പ്രാകാരങ്ങൾക്ക് ബാരോങ് രൂപവുമായുള്ള് സാദൃശ്യമാണ് അവക്ക് ആ പേരു നേടിക്കൊടുത്തത്.[1]

മധ്യ ജാവയിലെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ബാരോങ് ക്ഷേത്രത്തിനു ഒരുപുന്ദെൻ ബെരുന്ദെക് എന്ന ഒരു വിതാനം കൂടിയുണ്ട്. ഇത് ബാലിയിലെ ഹിന്ദു പ്രഭവ കാലത്തിനും മുമ്പുള്ള ജാവയിലെ ശില്പകലാശൈലിയാണെന്നാണ് കരുതപ്പെടുന്നു. ഈ ക്ഷെത്രത്തിനു മൂന്നുനിലകളിലുള്ള വിതാനങ്ങളൂണ്ട്. ഒന്നാം മാളീക വാസ്തുവിന്റെ പടിഞ്ഞാറെ ചതുരത്തിൽ ആണ്. രണ്ടാമത്തേത് 90 x 63 ചതുരശ്ര മീറ്ററുള്ള ഒരു ശിലാഖണ്ഡം ആണ്. മൂന്നാമത്തേതിനു 50 x 50 ചതുരശ്ര മീറ്ററാണ്. പടിഞ്ഞാറുഭാഗത്താണ് ഇതിൻറെ പ്രവേശന കവാടം. പടിഞ്ഞാറെ വശത്തിന്റെ നടുവിൽ ഒന്നാം നിലവരെ ഒരു ഗോവണിയും സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[1]

  1. 1.0 1.1 Indonesia, Perpustakaan Nasional Republik Indonesia / National Library of. "Candi Barong (Yogyakarta) - Kepustakaan Candi". candi.perpusnas.go.id (in ഇന്തോനേഷ്യൻ). Archived from the original on 2017-11-10. Retrieved 2017-11-09.

പുറം കണ്ണികൾ

തിരുത്തുക

$



"https://ml.wikipedia.org/w/index.php?title=ബാരോങ്_ക്ഷേത്രം&oldid=3909664" എന്ന താളിൽനിന്ന് ശേഖരിച്ചത്