ബായോ ടേപിസ്ട്രി
(ബായോ ടേപിസ്റ്റ്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെയ്സ്റ്റിങ്സ് യുദ്ധത്തിലെ ഹരോൾഡ് രാജാവിന്റെ പതനവും നോർമന്റെ വിജയവും 80മീറ്റർ വലിപ്പമുള്ള ലിനൻ തുണിയിൽ ആലേഖനം ചെയ്ത ചിത്രയവനികയാണ് ബായോ ടേപിസ്റ്റ്രി (UK: /baɪˈjɜː, beɪ-/). വില്യമിന്റെ നേതൃത്വത്തിൽ നോർമൻകാർ തിരിച്ചുവന്ന് ഇംഗ്ലണ്ടിലെ അപ്പോഴത്തെ രാജാവായിരുന്ന ഹാരോൾഡിനെ സ്ഥാനഭ്രഷ്ടനാക്കിയേക്കുമെന്ന് അദ്ദേഹത്തെ ഒരു ഭൃത്യൻ അറിയിക്കുന്നതായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. തുറിച്ച കണ്ണുകളുമായി ധൂമകേതുവിനെ നോക്കിനിൽക്കുന്ന കാണികൾ, തളർന്ന് അവശനായി സിംഹാസനത്തിൽ ഇരിക്കുന്ന ഹാരോൾഡ് രാജാവ്, വിശാലമായ വാലുമായി മാനത്ത് ഹാലി - ഇതെല്ലാം ബായോടേപിസ്റ്റ്രിയിൽ ദൃശ്യമാണ്.