ബാദ്ശാഹി മോസ്ക്
(ബാദ്ഷാഹി പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏഴാമത്തേതും ദക്ഷിണേഷ്യയിലെ രണ്ടാമത്തെതുമായ[1] മോസ്ക് ആണ് പാകിസ്താനിലെ ലാഹോറിൽ സ്ഥിതി ചെയ്യുന്ന ബാദ്ശാഹി മോസ്ക്. 1673-ൽ നിർമ്മിക്കപ്പെട്ട, മാർബിൾ മകുടങ്ങളോടുകൂടിയ ഈ മോസ്ക്, മുഗൾ സാമ്രാജ്യകാലത്തെ വാസ്തുശില്പകലക്ക് ഒരു ഉത്തമോദാഹരണമാണ്[2]. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ് ഇത് നിർമ്മിച്ചത്. ഇതിലെ പ്രധാന പ്രാർത്ഥനാമുറിക്ക് 10,000 പേരെ ഉൾക്കൊള്ളാൻ സാധിക്കും. ഇതിനു പുറമേ മുറ്റത്തും വരാന്തകളിലുമായി വീണ്ടും ഒരുലക്ഷത്തോളം പേരെയും ഉൾക്കൊള്ളാനാകും. 1673 മുതൽ 1986 വരെയുള്ള 313 വർഷം ഇതിന് ലോകത്തെ ഏറ്റവും വിശാലമായ മോസ്ക് എന്ന പദവിയുണ്ടായിരുന്നു. 1986-ൽ ഇസ്ലാമാബാദിൽ പണിതീർത്ത ഫൈസൽ മോസ്ക് ഇതിനെ മറികടന്നു.
ബാദ്ശാഹി മസ്ജിദ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Lahore, Pakistan |
നിർദ്ദേശാങ്കം | 31°35′18.49″N 074°18′49.63″E / 31.5884694°N 74.3137861°E |
മതവിഭാഗം | ഇസ്ലാം |
ജില്ല | Lahore |
പ്രവിശ്യ | Punjab |
രാജ്യം | പാകിസ്താൻ |
പ്രതിഷ്ഠയുടെ വർഷം | 1671 |
സംഘടനാ സ്ഥിതി | Mosque |
നേതൃത്വം | Aurangzeb |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mosque |
വാസ്‌തുവിദ്യാ മാതൃക | Islamic, Mughal |
പൂർത്തിയാക്കിയ വർഷം | 1673 |
Specifications | |
മകുടം | 3 |
മിനാരം | 8 (4 square, 4 smaller octagonal) |
മിനാരം ഉയരം | 54 മീ (177 അടി) (square), |
ചിത്രശാല
തിരുത്തുക-
പ്രധാന കവാടം
-
ഇക്ബാൽ പാർക്കിൽ നിന്നുള്ള ദൃശ്യം
അവലംബം
തിരുത്തുക- ↑ List of largest mosques എന്ന ഇംഗ്ലീഷ് വിക്കിപീഡിയയിലെ താൾ - ഓരോ മോസ്കിനെക്കുറിച്ചുമുള്ള വിവരങ്ങൾക്കടിസ്ഥാനമായ അവലംബം പ്രസ്തുത താളിലുണ്ട്.
- ↑ HILL, JOHN (1963). "7- Pakistan". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 224.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകBadshahi Masjid എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.