ബാഘ് ജില്ല

പാക്കിസ്ഥാനിലെ ആസാദ് കശ്മീരിലെ ജില്ല

ബാഘ് ജില്ല (ഉർദു: ضلع باغ ) ഔദ്യോഗികമായി ഇന്ത്യയുടേതും വെടി നിർത്തൽ രേഖയിൽ ഇപ്പോഴും പാകിസ്താൻ കൈവശപ്പെടുത്തി വച്ചിരിക്കുന്നതുമായ ജമ്മു കാശ്മീർ ഭാഗത്തെ ഒരു ജില്ലയാണ്. കയ്യേറ്റ പ്രദേശത്തിലൻറെ ഈ ഭാഗം സാങ്കൽപ്പിക ആസാദ് കാശ്മീർ എന്ന പേരിൽ അവർ പ്രത്യേക മേഖലയാക്കി തിരിച്ചിരിക്കുന്നു. നേരത്തേ പൂഞ്ച് ജില്ലയുടെ ഭാഗമായിരുന്ന ഈ ജില്ല 1988 ലാണ് സ്ഥാപിക്കപ്പെട്ടത്.[1]

ബാഘ്
Town
Ganga choti, Bagh AJK
Ganga choti, Bagh AJK
Country Pakistan
StateAzad Kashmir
HeadquartersBagh
ഉയരം
1,038 മീ(3,406 അടി)
ജനസംഖ്യ
 • ആകെ3,51,000 (1,998)
Languages
 • OfficialUrdu
സമയമേഖലPST

ജില്ലയുടെ വടക്കുഭാഗത്ത് പാകിസ്താൻറെ കൈവശത്തിലുള്ള മുസാഫറാബാദ് ജില്ലയും തെക്കുഭാഗം പൂഞ്ച് ജില്ലയും കിഴക്കുവശം ഇന്ത്യൻ കൈവശത്തിൽ ബാക്കിയുള്ള ജമ്മു കാശ്മീരും പടിഞ്ഞാറ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി ജില്ലയും ഈ പട്ടണത്തിന് അതിരായി വരുന്നു. ഈ ജില്ലയുടെ ആകെ വിസ്തീർണ്ണം 1,368 സ്ക്വയർ കിലോമീറ്ററാണ്.[2] ബഘ് ജില്ല, മുസാഫറാബാദുമായി രണ്ടു റോഡുകൾ വഴി സന്ധിക്കുന്നു. ഒന്ന് സുധാന് ഗാലി (80 കിലോമീറ്റർ) വഴിയും മറ്റൊന്ന് കൊഹാല (97 കിലോമീറ്റർ) വഴിയും. റവാലാകോട്ടിൽ നിന്ന് 46 കിലോമീറ്റർ ദൂരത്തിലാണീ ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനം ബാഘിൽത്തന്നെയാണ്.

ചരിത്രം തിരുത്തുക

ബാഘ് ഫോർട്ട് എന്ന പേരിൽ ഇവിടെ ഒരു പുരാവസ്തു ഖനന പ്രദേശം നിലനിൽക്കുന്നുണ്ട്.[3]

1947 നു മുമ്പ് ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ ഉൾപ്പെട്ടിരുന്നു.[4] 1947 ലെ ഇന്ത്യാ പാകിസ്താൻ യുദ്ധത്തിൽ പൂഞ്ച് ജില്ലയുടെ ഭാഗങ്ങൾ പാകിസ്താൻ അന്യായമായി കൈവശപ്പെടുത്തി. ഈ കയ്യേറ്റ മേഖല പാകിസ്താൻ ആസാദ് കാശ്മീർ എന്ന് പേരിൽ പ്രത്യേക മേഖലായാക്കി മാറ്റിയിരിക്കുന്നു.

ഭൂമിശാസ്ത്രം തിരുത്തുക

 
Panjal Mastan plains
 
Map of Bagh district

ഈ സ്ഥലം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ, 33.9735°N 73.7918°E ആണ്. ഭൂപ്രകൃതിയനുസരിച്ച് ബാഘ് ജില്ല മുഴുവനായും പർവ്വതങ്ങൾ നിറഞ്ഞ പ്രദേശമാകുന്നു. വടക്കു പടിഞ്ഞാറു നിന്ന് തെക്കു പടിഞ്ഞാറേയ്ക്ക് ചരിഞ്ഞു കിടക്കുന്നു. ഈ ജില്ലയിലെ പ്രധാന കൊടുമുടി പിർ-പഞ്ചാൽ ആണ്. സമുദ്രനിരപ്പിൽ നിന്ന് 3,421 മീറ്റർ ഉയരമുള്ള ഹാജി-പിർ പാസ് സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നുള്ള സാധാരണ ഉയരം 1500 മുതൽ 2500 മീറ്റർ വരെയാണ്. മലനിരകൾ മുഴുവനും കൊണിഫറസ് വൃക്ഷങ്ങളാൽ നിറഞ്ഞതാണ്. ബാഘ് സബ്-ഡിവിഷനിലെ, മഹ്‍ൽ നാല, ഹവേലി സബ് ഡിവിഷനിലെ ബെറ്റാർ നാല എന്നിവ രണ്ടു പ്രധാന വെള്ളച്ചാട്ടങ്ങളാണ്. മറ്റനേകം അരുവികളും തോടുകളും ഈ ജില്ലയിൽ നിന്നു പ്രവഹിക്കുന്നുണ്ട്.[5]

കാലാവസ്ഥ തിരുത്തുക

ഉയരത്തിനനുസരിച്ച് ഈ ജില്ലയിലെ കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി താപനില 2 °C മുതൽ 40 °C വരെയാണ്. ജില്ലയുയുടെ കിഴക്കൻ പ്രദേശങ്ങളിൽ ശൈത്യകാലത്ത് കൂടുതൽ തണുപ്പനുഭവപ്പെടുന്നു. വസന്തത്തിൽ സുഖകരമായ കാലാവസ്ഥയാണിവിടെ. ഉയരം കുറഞ്ഞ താഴ്വരകൾ, കോഹ്‍ലയ്ക്കു സമീപമുള്ള പ്രദേശങ്ങളായ മോങ്‍ബാജ്‍രി, അജ്‍ര-ബാഗ് എന്നിവിടങ്ങളിൽ ശൈത്യകാലത്ത് തണുപ്പും വേനൽക്കാലത്ത് ചൂടുമാണ്. മെയ്, ജൂൺ, ജൂലൈ എന്നീ മാസങ്ങളിലാണ് ചൂടു കൂടുതൽ അനുഭവപ്പെടുന്നത്. ജൂണിലെ ഏറ്റവും കൂടിയതും ഏറ്റവും കുറഞ്ഞതുമായ താപനിലകൾ ഏകദേശം 40 °C, 22 °C എന്നിങ്ങനെയാണ്. ഡസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തണുപ്പു കൂടുതലുള്ളത്. ജനുവരിയിലെ ഏറ്റവും ഉയർന്ന താപനില 16 °C ഉം കുറഞ്ഞ താപനില 3 °C ഉം ആണ്. ഒരു വർഷം ലഭിക്കുന്ന മഴയുടെ ഏകദേശ അളവ് 1500 മില്ലീമീറ്ററാണ്.[5]

2005 ലെ ഭൂമികുലുക്കം തിരുത്തുക

ജില്ലയിലെ മറ്റു പ്രദേശങ്ങൾക്കൊപ്പം ബാഘ് ജില്ലയിലും 2005 ലെ കാശ്മീർ ഭൂമികുലുക്കം കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. പട്ടണത്തിലെ 60 ശതമാനം കെട്ടിടങ്ങളും ഈ ഭൂമികുലുക്കത്തിൽ തകർന്നടിഞ്ഞിരുന്നു. ആയിരക്കണക്കിനാളുകൾ മരണപ്പെടുകയും പതിനായിരക്കണക്കിനു പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഭൂമികുലുക്കത്തിനു ശേഷം NATO യുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തുകയും പുനർനിർമ്മാണ പ്രവർത്തനങ്ങളും മറ്റും ആരംഭിക്കുകയും ചെയ്തു.[6] ഈ ജില്ലയിലെ ഒരു ഗ്രാമം മുഴുവനായി ഈ ഭൂമികുലുക്കത്തിൽ തുടച്ചു നീക്കപ്പെട്ടിരുന്നു.[7] യു.എസ്. പാകിസ്താൻ മുഖേന ഇവിടെ ജനങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും വിതരണം ചെയ്തിരുന്നു.[8]

അവലംബം. തിരുത്തുക

  1. Government of Azad Kashmir
  2. Bagh District Statistics
  3. [https://web.archive.org/web/20110209052906/http://www.pmajk.gov.pk/history.asp#area Archived 2011-02-09 at the Wayback Machine. [2]]
  4. Snedden, Christopher (2015), Understanding Kashmir and Kashmiris, Oxford University Press, p. xxi, ISBN 978-1-84904-342-7
  5. 5.0 5.1 [https://web.archive.org/web/20150924001853/http://www.erra.pk/Reports/KMC/BaghProfile200907.pdf Archived 2015-09-24 at the Wayback Machine. [3]]
  6. [5]
  7. [6]
  8. [7]
"https://ml.wikipedia.org/w/index.php?title=ബാഘ്_ജില്ല&oldid=3987232" എന്ന താളിൽനിന്ന് ശേഖരിച്ചത്