ഫ്ലോറിഡയിലെ ഒർലാൻഡോയിൽ 1993-ൽ തുടങ്ങിയ ഒരു അമേരിക്കൻ സംഗീത സംഘമാണ് ബാക്ക്സ്ട്രീറ്റ് ബോയ്സ്. ഈ ബാൻഡ് തുടങ്ങിയപ്പോൾ എ.ജെ. മക്ലീൻ, ഹൗവി ഡൊറഫ്, ബ്രയാൻ ലിട്രൽ, നിക്ക് കാർടർ, കെവിൻ റിച്ചാർഡ്സൺ എന്നീ അഞ്ച് പുരുഷ ഗായകരാണ് ഉണ്ടായിരുന്നത്. 2006-ൽ റിച്ചാർഡ്സൺ വ്യക്തിപരമായ കാരണങ്ങളാൽ ബാൻഡിൽ നിന്ന് പിൻവാങ്ങിയെങ്കിലും,[1] മറ്റ് അംഗങ്ങൾ റിച്ചാർഡ്സൺ തിരിച്ചു വരാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.[2]

ബാക്ക്സ്ട്രീറ്റ് ബോയ്സ്
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംഒർലാൻഡോ, ഫ്ലോറിഡ , അമേരിക്കൻ ഐക്യനാടുകൾ
വർഷങ്ങളായി സജീവം1993–ഇന്നുവരെ
ലേബലുകൾജീവ് റിക്കോഡ്സ് (1994–2010)
അംഗങ്ങൾബ്രയാൻ ലിട്രൽ
നിക്ക് കാർടർ
എ.ജെ. മക്ലീൻ
ഹൗവി ഡൊറഫ്
കെവിൻ റിച്ചാർഡ്സൺ

1996-ലെ ബാക്ക്സ്ട്രീറ്റ് ബോയ്സ് എന്ന ആൽബത്തിലൂടെയാണ് ഇവർ പ്രശസ്തരായത്. തുടർന്ന് വന്ന ബാക്ക്സ്ട്രീറ്റ് ബാക്ക് (1997‌) എന്ന ആൽബം ഇവരെ ലോകപ്രശസ്തരാക്കി. പിന്നീട് ഇറങ്ങിയ മില്ലേനിയം (1999) ബ്ലാക്ക് അൻഡ് ബ്ലൂ (2000) എന്നിവ ഇവരെ പ്രശസ്തിയുടെ കൊടുമുടിയിലാക്കി. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം, ബാൻഡ് വീണ്ടും ചേരുകയും നെവർ ഗോൺ (2005), അൺബ്രേക്കബിൾ (2007), ദിസ് ഇസ് അസ് (2009) എന്നി ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തു.

ഈ ബാൻഡ് ലോകവ്യാപകമായി 13 കോടി റിക്കാർഡിങ്ങുകൾ വിറ്റുകൊണ്ട് എക്കാലത്തെയും മികച്ച സംഗീത ബാൻഡായി മാറി.[3] ബിൽബോർഡ് കണക്കനുസരിച്ച്, സാഡ് എന്ന ബാൻഡ് കഴിഞ്ഞാൽ ആദ്യത്തെ ഏഴ് ആൽബങ്ങളും ഇറങ്ങിയ സമയത്തുതന്നെ അദ്യ പത്ത് സ്ഥാനങ്ങൾ നിലനിർത്താനായ ഒരേയൊരു ഗായകസംഘമാണ് ബാക്ക്സ്ട്രീറ്റ് ബോയ്സ്.[4]

ആൽബങ്ങൾ തിരുത്തുക

  • ബാക്ക്സ്ട്രീറ്റ് ബോയ്സ് (1996)
  • ബാക്ക്സ്ട്രീറ്റ് ബാക്ക് (1997‌)
  • മില്ലേനിയം (1999)
  • ബ്ലാക്ക് അൻഡ് ബ്ലൂ (2000)
  • നെവർ ഗോൺ (2005)
  • അൺബ്രേക്കബിൾ (2007)
  • ദിസ് ഇസ് അസ് (2009)

ഗാലറി തിരുത്തുക

അവലംബം തിരുത്തുക

  1. People.com (2006). Kevin Richardson Leaving Backstreet Boys Archived 2006-11-27 at the Wayback Machine.. Retrieved October 16, 2006. Internet Archive
  2. "Backstreet Boys Confident Of Richardson's Return – Starpulse Entertainment News Blog". Archived from the original on 2011-06-06. Retrieved 2010-11-05.
  3. "Backstreet Boys Back in Seoul in February". The Korea Times. 2010-01-05. Retrieved 2010-01-13.
  4. Up for DiscussionPost Comment (2005-07-02). "Never Gone – Backstreet Boys". Billboard.com. Archived from the original on 2012-07-22. Retrieved 2009-10-19.