ബഹിരാകാശത്തിലെത്തിയ സ്ത്രീകൾ

കാർമാൻ അതിരിനു മുകളിലേയ്ക്കു സഞ്ചരിച്ച സ്ത്രീകളെപ്പറ്റിയാണീ ലേഖനം. ബഹിരാകാശത്തിലേയ്ക്ക് തെർമോസ്പിയർ വഴി സഞ്ചരിക്കുന്നതും ഇതിൽപ്പെടും. എങ്കിലും, 2016 ഡിസംബർ വരെ താഴ്ന്ന ഭൂഭ്രമണപഥത്തിനപ്പുറത്തേയ്ക്ക് ഒരു സ്ത്രീയും സഞ്ചരിച്ചിട്ടില്ല.

Tracy Caldwell Dyson viewing Earth from the ISS Cupola, 2010
Mae Jemison in Spacelab on STS-47, 1992
Female astronaut Catherine Coleman playing a flute aboard ISS, 2011

അനേകം രാജ്യങ്ങളിലെ സ്ത്രീകൾ ബഹിരാകാശത്ത് ജോലിചെയ്തിട്ടുണ്ട്. 1963ലാണ് സോവിയറ്റ് ബഹിരാകാശസഞ്ചാരിയായ വലന്റീന തെരഷ്‌കോവ ആദ്യമായി ബഹിരാകാശത്തെത്തിയത്. അതിനുശേഷം ബഹിരാകാശപര്യവേഷണങ്ങളിൽ സ്ത്രികളെ കുറേക്കാലത്തേയ്ക്ക്, ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. 1980കളിൽ ആണിതിനു മാറ്റം വന്നത്. ബഹിരാകാശത്തെത്തിയ സ്ത്രീകളിൽ ഏറ്റവും കൂടുതലാളുകൾ യു എസിൽ നിന്നുമാണ്. സ്പെസ് ഷട്ടിലിൽ ആണ് സ്ത്രീകളായ ഏറ്റവും കൂടുതൽ യു എസ് ആസ്ട്രോനട്ടുകൾ പോയത്. മൂന്നു രാജ്യങ്ങളാണ് ബഹിരാകാശത്തേയ്ക്കു സ്ത്രീകളെ അയയ്ക്കാനുള്ള ബഹിരാകാശപദ്ധതി സജീവമായി നിലനിർത്തുന്നത്. ചൈന, റഷ്യ, അമേരിക്കൻ ഐക്യനാടുകൾ എന്നിവയാണവ. ഇതിനുപുറമേ, കാനഡ, ഫ്രാൻസ്, ഇന്ത്യ, ഇറാൻ, ഇറ്റലി, ജപ്പാൻ, തെക്കൻ കൊറിയ, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങളിലെ സ്ത്രീകൾ മറ്റു രാജ്യങ്ങളുടെ ബഹിരാകാശവാഹനങ്ങളിൽ ബഹിരാകാസത്തു പോയിട്ടുണ്ട്.

സ്പേസ് പ്രോഗ്രാമിലെ സ്ത്രീകൾ

തിരുത്തുക
 
Valentina Tereshkova, the first woman in space, 1969

ഇതും കാണൂ

തിരുത്തുക