ലെബനീസ് രാഷ്ട്രീയ പ്രവർത്തകയും[1] മുൻ ലെബനാൻ പ്രധാനമന്ത്രി റഫീക് ഹരീരിയുടെ സഹോദരിയുമാണ് [2][3]ബഹിയ ഹരീരി (English: Bahia Bahaeddine Hariri (Arabic: بهية الحريري) (ജനനം 1952).

ബഹിയ ഹരീരി
بهية الحريري
ജനനം1952 (വയസ്സ് 72–73)
ദേശീയതLebanese
ജീവിതപങ്കാളി(കൾ)Mustafa Hariri

ആദ്യകാല ജീവിതം, വിദ്യാഭ്യാസം

തിരുത്തുക

1952ൽ ലെബനാനിലെ സിദോനിൽ ജനിച്ചു. റഫീഖ് ഹരീരി, ഷഫീഖ് ഹരീരി എന്നിവർ സഹോദരങ്ങളാണ്[4]. 1970ൽ ടീച്ചേഴ്‌സ് അക്കാദമിയിൽ നിന്ന് ബിരുദം നേടി.

ഔദ്യോഗികജീവിതം

തിരുത്തുക

1979 വരെ സൗത്ത് ലെബനാനിൽ അധ്യാപികയായി ജോലി ചെയ്തു.[3] 1979ൽ സഹോദരൻ റഫീഖ് ഹരീരി സിദോനിൽ സ്ഥാപിച്ച വിദ്യാഭ്യാസ ചാരിറ്റബിൾ സ്ഥാപനമായ[4] ഹരീരി ഫൗണ്ടേഷന്റെ മേധാവിയായി.[3] ഹരീരി സായിദ ഫൗണ്ടേഷന്റെ അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റായും സേവനം അനുഷ്ടിച്ചു.

1992ൽ ലെബനാനിലെ സെയ്ദ സീറ്റിൽ നിന്ന് പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996ലും 2000ലും അതേ സീറ്റിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.[5] 2008 ജൂലൈ മുതൽ 2009 നവംബർ വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.[3]

വ്യക്തി ജീവിതം

തിരുത്തുക

ബാഹിയ ഹരീരി തന്റെ കസിനായ മുസ്തഫ ഹരീരിയെയാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ നാലു മക്കളുണ്ട്.[3]

  1. Knudsen, Are; Hanafi, Sari (17 December 2010). Palestinian Refugees: Identity, Space and Place in the Levant. Taylor & Francis. p. 101. ISBN 978-0-415-58046-5. Retrieved 11 May 2011.
  2. "Bahia Hariri - Prestige Magazine" (in അമേരിക്കൻ ഇംഗ്ലീഷ്). 2015-05-05. Retrieved 2016-08-11.
  3. 3.0 3.1 3.2 3.3 3.4 Vloeberghs, Ward (July 2012). "The Hariri Political Dynasty after the Arab Spring". Mediterranean Politics. 17 (2). Taylor and Francis: 241–248. doi:10.1080/13629395.2012.694046. {{cite journal}}: Invalid |ref=harv (help)CS1 maint: postscript (link) Pdf.
  4. 4.0 4.1 "Lebanon Biographies of Potential Prime Ministers following PM Karami's Cabinet Resignation". Wikileaks. 3 March 2005. Retrieved 30 June 2012.
  5. "Opposition Candidates Win Elections". APS Diplomat Recorder. 9 September 2000. Retrieved 10 March 2013.
"https://ml.wikipedia.org/w/index.php?title=ബഹിയ_ഹരീരി&oldid=2588329" എന്ന താളിൽനിന്ന് ശേഖരിച്ചത്