ബസ്റ്റർ കീറ്റൻ

അമേരിക്കന്‍ ചലചിത്ര നടന്‍ (1895-1966)

ഇംഗ്ലീഷ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ബസ്റ്റർ കീറ്റൻ (4 ഒക്ടോബർ 1895 – 1 ഫെബ്രുവരി 1966). ഹാസ്യ താരമെന്ന നിലയിൽ ലോക പ്രശസ്തനായി..

ബസ്റ്റർ കീറ്റൻ
ജനനം
ജോസഫ് ഫ്രാങ്ക് കീറ്റൻ

(1895-10-04)ഒക്ടോബർ 4, 1895
മരണംഫെബ്രുവരി 1, 1966(1966-02-01) (പ്രായം 70)
മറ്റ് പേരുകൾജോസഫ് ഫ്രാൻസിസ് കീറ്റൻ
തൊഴിൽActor
Director
Producer
Writer
സജീവ കാലം18981966
ജീവിതപങ്കാളി(കൾ)നതാലി തൽ‌മാഡ്ജ് (1921–1932)
മീ സ്ക്രിവെൻ (1933–1936)
എലനോർ നോറിസ് (1940-1966) (his death)

ജീവിതരേഖ

തിരുത്തുക
 
ആറുവയസ്സുള്ള ബസ്റ്റർ മാതാപിതാക്കളായ മൈറ, ജോ കീറ്റൻ എന്നിവരോടൊപ്പം വാഡെവിൽ അഭിനയത്തിനിടെ

1895 ൽ അമേരിക്കയിൽ ജനിച്ച അദ്ദേഹം 400 ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് സിനിമയിൽ ചടുല ഹാസ്യത്തിന്റെ പ്രതിരൂപമായിരുന്നു ബസ്റ്റർ കീറ്റൻ. വിഷാദ മുഖവും, വട്ടത്തൊപ്പിയും, അയഞ്ഞ പാൻസും ധരിച്ച് പ്രേഷകലക്ഷങ്ങളുടെ മുന്നിലെത്തുന്ന ബസ്റ്റർ കീറ്റൻ നേടിയത് ചരിത്രത്തിൽ ഒരിക്കലും മാറ്റൊലി ഒടുങ്ങാത്ത കരഘോഷമാണ്.വിഷാദമായ മുഖവുമായാണ് ഇദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.എനാൽ വിഷാദ ഭാവത്തിലും ഹാസ്യത്തിന്റെ ഭാവം കാണാമെന്ന് ഇദ്ദേഹം തന്റെ ആസ്വാദകർക്ക് കാണിച്ചു കൊടുത്തു. നന്നെ ചെറുപ്പത്തിൽത്തന്നെ സിനിമാ ലോകത്തിന്റെ കൂട്ടുകാരനായ കീറ്റൻ ജീവിതാദ്യം വരെ അത് തുടർന്നു. ചടുലതയാർന്ന ഹാസ്യ പ്രകടനം കൊണ്ട് ഹാസ്യ സാമ്രാട്ട് ചാപ്ലിനേപ്പോലും മറികടക്കനാവുന്ന തരത്തിൽ ഇദ്ദേഹം മാറി എന്നത് യാഥാർത്ഥ്യം.! തന്റേതായ ശൈലിയും ഭാവവിശേഷതയും കൊണ്ടാണ് ഇദ്ദേഹം അഭിനയജീവിതം നയിച്ചത്. പഴയ ബ്ലാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാലോകത്തിന്റെ കളിക്കൂട്ടുകാരനായ ഇദ്ദേഹം അവസാന നാളുകളിൽ കളർഫുൾ ചിത്രങ്ങളിലും അഭിനയിച്ചു. ഹാസ്യ താരം ഹരോൾഡ് ലോയിഡ് ഇദ്ദേഹത്തിന്റെ സമകാലികനാണ്. ഇദ്ദേഹം അഭിനയിച്ചിരുന്ന പല സിനിമകളും ഇന്നും മാർക്കറ്റിൽ വിപണനവും ഡിമാന്റുള്ളതുമാണ്. അതിനൊരു ഉദാഹരണമാണ് ദി ജനറൽ പോലുള്ള സിനിമകൾ. സംഭാഷണങ്ങൾ ഇല്ലാത്ത ഹാസ്യ സിനിമകളിലൂടെ ബസ്റ്റർ കീറ്റൻ നടത്തിയ ഹാസ്യത്തിന്റെ വിപ്ലവ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഹാസ്യ അഭിനേതാക്കൾക്ക് അനുകരണീയമായ കാലടികളായി അവശേഷിക്കുന്നു. 1966 ൽ റിച്ചാർഡ് ലെസ്റ്റർ സംവിധാനം ചെയ്ത 'എ ഫണ്ണി തിങ് ഹാപ്പൻസ് ഓൺ ദി വേ ടു ദി ഫോറം' എന്ന ചിത്രത്തിലാണ് ബസ്റ്റർ കീറ്റൻ അവസാനമായി അഭിനയിച്ചത്. 70 ആം വയസ്സിൽ അന്തരിച്ചു.

നിശ്ശബ്ദ ചലച്ചിത്ര യുഗം

തിരുത്തുക
 
'കൺവിക്റ്റ് 13 (1920) നുള്ള തിയറ്റർ പോസ്റ്റർ
കോപ്സ് (1922) ന്റെ തുടക്കം മുതൽ ഒരു ക്ലിപ്പ്

1917 ഫെബ്രുവരിയിൽ, ന്യൂയോർക്ക് നഗരത്തിലെ ടാൽമാഡ്ജ് സ്റ്റുഡിയോയിൽ വച്ച് ജോസഫ് എം. ഷെങ്കുമായി കരാറിലായിരുന്ന റോസ്കോ "ഫാറ്റി" അർബക്കലിനെ കീറ്റൺ കണ്ടുമുട്ടി. ജോ കീറ്റന് സിനിമയോട് ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും ബസ്റ്ററിന് മാധ്യമത്തിലൂടെ സംവരണം ഉണ്ടായിരുന്നു. കീറ്റൻ സിനിമയിൽ അർബക്കലുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ, ക്യാമറകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒരു ക്യാമറ കടം തരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ലഭിച്ച ക്യാമറ തിരികെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി പൊളിച്ച് വീണ്ടും കൂട്ടിച്ചേർത്തു. ചലിക്കുന്ന ചിത്രങ്ങളുടെ മെക്കാനിക്‌സിനെക്കുറിച്ചുള്ള ഈ ഏകദേശ ധാരണയോടെ, പിറ്റേന്ന്, കയ്യിലുള്ള ക്യാമറയുമായി ജോലി ആവശ്യപ്പെട്ട് അദ്ദേഹം മടങ്ങിയെത്തി. സഹതാരമായും തമാശക്കാരനായും അദ്ദേഹത്തെ നിയമിച്ചു. ദ ബുച്ചർ ബോയ് എന്ന ചിത്രത്തിലൂടെ ആദ്യമായി അരങ്ങേറ്റം നടത്തി. പിന്നീട് താമസിയാതെ അർബക്കിളിന്റെ രണ്ടാമത്തെ ഡയറക്ടറും മുഴുവൻ ഗാഗ് ഡിപ്പാർട്ട്‌മെന്റും ആണെന്ന് കീറ്റൺ അവകാശപ്പെട്ടു. 1920-ൽ അദ്ദേഹം മൊത്തം 14 അർബക്കിൾ ഷോർട്ട്സുകളിൽ പ്രത്യക്ഷപ്പെട്ടു. അവ ജനപ്രിയമായിരുന്നു. കീറ്റന്റെ പിൽക്കാല പ്രശസ്തിക്ക് വിരുദ്ധമായി "ദി ഗ്രേറ്റ് സ്റ്റോൺ ഫെയ്സ്" ൽ അദ്ദേഹം വല്ലപ്പോഴും മാത്രം പുഞ്ചിരിക്കുകയും ചിരിക്കുകയും ചെയ്തു. കീറ്റനും അർബക്കലും അടുത്ത സുഹൃത്തുക്കളായിത്തീർന്നു. നടി വിർജീനിയ റാപ്പെയുടെ മരണത്തിന് ഉത്തരവാദിയാണെന്ന ആരോപണത്തിനിടെ അർബക്കിളിന്റെ സ്വഭാവത്തെ പ്രതിരോധിക്കാൻ ചാർലി ചാപ്ലിനോടൊപ്പം കൂടിയ കുറച്ച് ആളുകളിൽ ഒരാളായിരുന്നു കീറ്റൺ. (അർബക്കിൾ ഒടുവിൽ കുറ്റവിമുക്തനാക്കപ്പെട്ടു. താൻ അനുഭവിച്ച അഗ്നിപരീക്ഷയ്ക്ക് ഒടുവിൽ ജൂറി മാപ്പ് പറഞ്ഞു.) [1]

ചലച്ചിത്രങ്ങൾ

തിരുത്തുക

ഷെർലോക് ജൂനിയർ, സെവൻ ചാൻസസ്, ദി ജനറൽ, എ ഫണ്ണി തിങ് ഹാപ്പൻസ് ഓൺ ദി വേ ടു ദി ഫോറം

  1. Yallop, David (1976). The Day the Laughter Stopped. New York: St. Martin's Press. ISBN 978-0-312-18410-0.
"https://ml.wikipedia.org/w/index.php?title=ബസ്റ്റർ_കീറ്റൻ&oldid=3314334" എന്ന താളിൽനിന്ന് ശേഖരിച്ചത്