ബസന്ത കുമാർ ബിശ്വാസ്
1912 ഡിസംബറിൽ ഡെൽഹി-ലാഹോർ ഗൂഢാലോചന എന്ന് അറിയപ്പെടുന്ന വൈസ്രോയിയുടെ പരേഡിനെ ബോംബു ചെയ്തതായി കരുതപ്പെട്ട യുഗാന്തർ ഗ്രൂപ്പിലെ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു.ബസന്ത കുമാർ ബിശ്വാസ് (6 ഫെബ്രുവരി 1895 - 11 മേയ് 1915).ജുഗന്തർ നേതാക്കളായ അമരേന്ദ്രനാഥ് ചതോപാധ്യായ, റാഷ് ബിഹാരി ബോസ് എന്നിവർ അദ്ദേഹത്തെ വിപ്ലവ പ്രസ്ഥാനത്തിലേക്ക് നയിക്കുകയായിരുന്നു.[1]
Basanta Kumar Biswas | |
---|---|
File photo of Basanta Kumar Biswas | |
ജനനം | |
മരണം | 11 മേയ് 1915 | (പ്രായം 20)ta
സംഘടന(കൾ) | Jugantar |
പ്രസ്ഥാനം | Indian Independence movement |
ആദ്യകാലം: 1895-1915 തിരുത്തുക
1895 ഫെബ്രുവരി 6 ന് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ പോർഗചാ എന്ന സ്ഥലത്ത് മറ്റിലാൽ, കുഞ്ഞബാല ബിശ്വാസ് എന്നിവർക്ക് ബസന്ത കുമാർ ബിശ്വാസ് ജനിച്ചു. ബസന്ത ഇൻഡിഗോ കലാപത്തിന്റെ സജീവ നേതാവായിരുന്ന ദിഗംബാർ ബിശ്വാസ് സ്വാതന്ത്ര്യസമര സേനാനിയായ മൻമഥനാഥ് ബിശ്വാസ് എന്നിവരുടെ കുടുംബത്തിൽ നിന്നുമുള്ള പിന്തുടർച്ചക്കാരനായിരുന്നു. ഗ്രാമത്തിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം മന്മഥ്നാഥ് ബിശ്വാസിനൊപ്പം അടുത്ത ഗ്രാമമായ മാധവ്പൂരിലെ എം. ഐ. സ്കൂളിലേക്ക് മാറി.. സ്വാതന്ത്ര്യസമരസേനാനിയായ ഗഗൻ ചന്ദ്ര ബിശ്വാസ് ആണ് എം സ്കൂൾ സ്ഥാപിച്ചത്. 1906-ൽ ബസന്തയെ മുരുകച സ്കൂളിലേയ്ക്ക് മാറ്റി. മുരുകച സ്കൂളിലെ പ്രിൻസിപ്പൽ കിരൺ ചന്ദ്ര ഗാംഗുലിയായിരുന്നു.അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം ബസന്ത അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര യാത്രക്ക് തുടക്കംകുറിച്ചു[2]പിന്നീട് റാഷ് ബിഹാരി ബോസ് അദ്ദേഹത്തെ നിയമിക്കുകയും ആയുധങ്ങളും ബോംബുകളും നിർമ്മിക്കുന്നതിൽ പരിശീലനം നൽകുകയും ചെയ്തു.[3] റാഷ് ബിഹാരി ബോസ് അദ്ദേഹത്തെ ബിഷ്വ ദാസ് എന്ന് വിളിച്ചിരുന്നു.
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ "Biswas, Basanta Kumar - Banglapedia". ശേഖരിച്ചത് 2023-06-25.
- ↑ [Sahid Basanta Kumar Biswas & Delhi-Lahore Conspiracy Case by Sampad Narayan Dhar and Published by Kalinagar Co-Operative Colony & Credit Society Ltd. on the initiative of Sankariswar Dutta, Tel-09339757442 in Bengali]
- ↑ http://www.frontierweekly.com/archive/vol-number/vol/vol-44-2011-12/vol-44-45/cnb-44-45.pdf