ബല്ലാൾ അഥവാ സാമന്തക്ഷത്രിയ ബല്ലാളർ പൗരാണികകാലം മുതൽക്കേ കർണാടകയുടെ തീരപ്രദേശങ്ങളിൽ(കരാവലി)കണ്ടുവരുന്നു. ബണ്ട് സമുദായത്തിലെ ജൈന-ഹിന്ദു വിഭാഗങ്ങൾ ബല്ലാൾ ഈ പേര് ഉപയോഗിച്ചുവരുന്നു. ചില ശീവൊള്ളി മാധ്വ ബ്രാഹ്‌മണരും ബല്ലാൾ എന്നു ഉപയോഗിക്കുന്നു.

എഡ്ഗാർ ത്രസ്റ്റന്റെ അഭിപ്രായത്തിൽ "ബല ആൾ" എന്ന പദത്തിൽ നിന്നാണ് ബല്ലാൾ എന്ന പദം ഉണ്ടായതെന്നാണ്. സ്വയംഭരണാവകാശം സിദ്ധിച്ച ബണ്ട് നാടുവാഴികൾ ബല്ലാക്കന്മാരായി മാറി എന്നാണ്. ഇവരുടെ പാരമ്പര്യം ഹൊയ്സാല രാജാക്കന്മാരിലേക്കും വിരൽ ചൂണ്ടുന്നു അവരിൽ നിന്നാവാം ബല്ലാൾ എന്ന പദവി ലഭിച്ചത്. ഹൊയ്സാലർക്ക് ആലൂപ്പരുമായി(ബണ്ട് രാജവംശം) വിവാഹബന്ധമുണ്ടായിരുന്നു.പ്രാചീന തുളുനാട് എന്ന പുസ്തകത്തിൽ ചരിത്രകാരന്മാരായ എൻ.എസ് കില്ലേ,എൻ.എ ഷീനപ്പ ഹേഗ്ഗ്‌ഡെ എന്നിവർ പറയുന്നത് ആലൂപ്പരുടെ ശേഷം ഇവരുടെ പിന്മുറക്കാരായ ബണ്ട് രാജാക്കന്മാർക്കിടയിൽ തുളുനാട് വിഭജിക്കപ്പെട്ടു. ഇവർ പൊതുവായി ബണ്ട് ബല്ലാക്കന്മാർ എന്നു അറിയപ്പെട്ടു.ഇവർ പിന്നീട് വിജയനഗരത്തോട് കൂറുള്ളവരായും വർത്തിച്ചു. ബ്രാഹ്മണവൽക്കരണകാലത്ത് ചില ബണ്ട്-ബല്ലാൾ രാജാക്കന്മാർ(തെക്കൻ കാനറയിലെയും, ഉത്തരകേരളത്തിലെയും)മറ്റു ബണ്ട് നാടുവാഴികളിൽ നിന്നു ഉയർന്നവരെന്നു കാണിക്കാനായി സാമന്ത ക്ഷത്രിയ ബല്ലാള എന്നും ബല്ലാൾനൊപ്പം വർമ്മ എന്നും ചേർക്കാൻ തുടങ്ങി. വിവിധ ബല്ലാൾ രാജവംശങ്ങളേക്കുറിച്ചു തുളുനാടൻപാട്ടുകളിൽ വിവരിച്ചു കാണുന്നു പദുമലയിലെ ബല്ലാൾ,പഞ്ച ബല്ലാൾ,യെൻമൂർ ബല്ലാൾ എന്നിവരെക്കുറിച്ചൊക്കെ പരാമര്ശിച്ചുകാണുന്നു. വിജയനഗരത്തിന്റെ തകർച്ചയ്‌ക്കുശേഷം ഇക്കേരി നായകന്മാരുടെ(ലിംഗായത്ത്)ആധിപത്യം നിലവിൽ വരികയും ബല്ലാക്കന്മാർ വർഷത്തിൽ വൻതുക ഇക്കേരിക്ക് കപ്പം നൽകേണ്ടതായും വന്നു. ബല്ലാൾ സ്ത്രീകളെ "ബല്ലാൾത്തി" എന്നാണ് പറയുക ബണ്ട്-ബല്ലാക്കന്മാരുടെ അളിയസന്താന വ്യവസ്ഥ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു ബല്ലാൾ സ്ത്രീകളും ഭൂമി കൈവശം വെച്ചതിനു തെളിവുണ്ട് 1673 CEയിലെ ഒരു ശാസനത്തിൽ ശങ്കരദേവി ബല്ലാൾത്തി സുള്ള്യയിലെ കംബളഗദ്ദേ സ്വന്തമാക്കിയതിന് തെളിവുണ്ട്. ധർമ്മസ്ഥല ക്ഷേത്രനിർമ്മാണവുമായി ബന്ധപെട്ടു അമ്മുദേവി ബല്ലാൾത്തിയെയും പരാമർശിച്ചുകാണുന്നുണ്ട്. പല നായർ തറവാടുകളും ഒരുകാലത്ത് ബല്ലാക്കന്മാരായിരുന്നതിനു തെളിവുണ്ട് കാസറഗോഡ് ജില്ലയിലെ നായർ തറവാടുകളായ മുല്ലച്ചേരി,അടുക്കത്ത് കാമലോൻ തുടങ്ങിയവ ഒരുകാലത്ത് ബല്ലാക്കന്മാരായിരുന്നു. തെയ്യങ്ങൾ ഇവരെ "ബല്ലാൾക്കളെ" എന്നു വിളിക്കുന്നത് ഇതിന്റെ തെളിവാണ്

"https://ml.wikipedia.org/w/index.php?title=ബല്ലാൾ&oldid=3465921" എന്ന താളിൽനിന്ന് ശേഖരിച്ചത്