ബലീൻ
തിമിംഗിലങ്ങളിലെ ഒരു വിഭാഗമായ ബലീൻ തിമിംഗിലങ്ങളുടെ വായ്ക്കകത്ത് നിരനിരയായി ചീപ്പിന്റെ പല്ലുകൾ പോലെ കാണപ്പെടുന്ന അരിപ്പയാണ് ബലീൻ. ഈ തിമിംഗിലങ്ങളുടെ ഭക്ഷണം ക്രിൽ മുതലായ ചെറുജീവികളാണ്. ഇവ വായ് തുറന്നടക്കുമ്പോൾ കടൽജലം ഈ അരിപ്പകളിലൂടേ പുറത്തുപോകുകയും അങ്ങനെ വായിലകപ്പെടുന്ന ചെറുജീവികൾ ഈ തിമിംഗിലങ്ങൾക്ക് ഭക്ഷണമാകുകയും ചെയ്യുന്നു.
മനുഷ്യരുടെ നഖം,മുടി എന്നിവ നിർമ്മിച്ചിരിക്കുന്ന പദാർത്ഥമായ കെരാറ്റിൻ കൊണ്ടാണ് പ്രകൃതി ബലീനുകളും നിർമ്മിച്ചിരിക്കുന്നത്. തിമിംഗിലങ്ങളുടെ വലിപ്പത്തിനനുസരിച്ച് അര മീറ്റർ മുതൽ മൂന്നര മീറ്റർ വരെ നീളമുണ്ടാകാവുന്ന ബലീൻ പ്ലേറ്റുകളിൽ ഉറപ്പിച്ച് മട്ടിലാണ് ബലീനുകൾ അവയുടെ വായിൽ കാണപ്പെടുന്നത്.
കടലിലെ ഗാസ്ട്രോപോഡ് ഗണത്തിൽപ്പെട്ട ചില ജീവികൾ ബലീൻ തിമിംഗിലങ്ങളുടെ വായിൽ ബലീനുകളിൽ പറ്റിപ്പിടിച്ച് ഭക്ഷണം സമ്പാദിച്ച് ജീവിച്ചുപോരുന്നു[1].