സംസ്കൃത പണ്ഡിതനും പത്രപ്രവർത്തകനും ആകാശവാണിയിലും ദൂരദർശനിലും സംസ്കൃതവാർത്താ അവതാരകനുമാണ് ബലദേവാനന്ദ സാഗര. ബൽദേവ് ആനന്ദ് സാഗർ എന്നും പേർ എഴുതുന്നു.

ജീവിതരേഖ

തിരുത്തുക

അർജുൻ ഭായിയുടേയും ദുഗ്ദേശ്വരി ദേവിയുടെയും മകനായി 1951 ൽ ഗുജറാത്തിൽ ജനനം. സംസ്കൃതത്തിൽ ശാസ്ത്രി ബിരുദം നേടി. ഡൽഹി ഹിന്ദു കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് എം.ഫിലും കരസ്ഥമാക്കി. കുറച്ചു കാലം കാൺപൂരിൽ അദ്ധ്യാപകനായി ജോലിചെയ്തു. ഭാര്യ ഷൈലജ ഡൽഹി ആകാശാവണിയിൽ ഹിന്ദി വാർത്താവതരാകയാണ്.

സംസ്കൃതവാർത്തവായന

തിരുത്തുക

1974-ൽ ആൾ ഇന്ത്യാറേഡിയോ സംസ്കൃത വാർത്താപ്രക്ഷേപണം ആരംഭിച്ചതുമുതൽ ബലദേവാന്ദ സാഗര അവിടെ വാർത്താവതരകനാണ്.[1] 1994 ൽ ദൂരദർശൻ സംസ്കൃതവാർത്ത പ്രക്ഷേപണം തുടങ്ങിയപ്പോൾ അവിൽടെയും അദ്ദേഹം വാർത്താവതാരകനായി.[2]

  1. സംപ്രതി വാർത്താഃ ശ്രൂയംതാം പ്രവാചകഃ ബൽദേവാനന്ദ സാഗരഃ
  2. "സംപ്രതി വാർത്താഹ ശ്രുയന്താം, പ്രവാചകഹ...-മാധ്യമം ഓൺലൈൻ 12, ഡിസംബർ 2011". Archived from the original on 2012-01-09. Retrieved 2011-12-19.
"https://ml.wikipedia.org/w/index.php?title=ബലദേവാനന്ദ_സാഗര&oldid=3671322" എന്ന താളിൽനിന്ന് ശേഖരിച്ചത്