ബറോങ് എന്നത് ഇന്തോനേഷ്യയിലെ ബാലിനീസ് പുരാണങ്ങളിലെ പുലി എന്ന മൃഗവുമായി സാദൃശ്യമുള്ള ഒരു ജീവിയാണ്. ആത്മാക്കളുടെ രാജാവും, നന്മ ചെയ്യുന്നവരുടെ നേതാവും രാക്ഷസ രാജ്ഞിയായ രംഗ്ദയുടെ ശത്രുവും, ആത്മാവിന്റ സൂക്ഷിപ്പുകാരുടെ മാതാവുമാണ് ബാലി പുരാണമനുസരിച്ചുള്ള ബറോങ്. രംഗ്ദ എന്ന രാക്ഷസരാജ്ഞിയും ബറോങ്ങും തമ്മിലുള്ള യുദ്ധത്തെ നൻമയും തിന്മയും തമ്മിലുള്ള ശാശ്വതമായ യുദ്ധത്തെ പ്രതിനിധീകരിക്കുന്നതിനായി ബറോംഗ് നൃത്തത്തിൽ അവതരിപ്പിക്കുന്നു.[1]

ബറോങ്
ബറോങ്, ബാലിനീസ് പുരാണ ജീവി
രാജ്യം ഇന്തോനേഷ്യ
പ്രദേശം ബാലി

ബറോങ് നൃത്തം

തിരുത്തുക
ബാലിയിലെ മൂന്നുതരം പരമ്പരാഗതനൃത്തങ്ങൾ
 
ക്രിസ് കയ്യിൽപ്പിടിച്ച നർത്തകരും രൻഗ്ദയും ചേർന്ന് ബാലി ബറോങ് നൃത്തം അവതരിപ്പിക്കുന്നു.
Countryഇന്തോനേഷ്യു
Reference617
RegionAsia and the Pacific
Inscription history
Inscription2015
 
Wali Sacred Dances (Rejang, Sanghyang Dedari, Baris Upacara), Bebali Semi sacred Dances (Topeng Sidhakarya/Topeng Pajegan, Gambuh dance drama, Wayang Wong dance drama), Balih-balihan Entertainment Dances (Legong Kraton, Joged Bumbung, Barong Ket)

ഉബുദ് (വിനോദസഞ്ചാരികൾക്ക് ബാലിനീസ് ആചാരപരമായ നൃത്തങ്ങൾ ആസ്വദിക്കാനുള്ള ഒരു സ്ഥലം) സ്ഥിതി ചെയ്യുന്ന ഗിയാൻയാർ മേഖലയിൽ നിന്നാണ് ഈ നൃത്തത്തിൽ ഉപയോഗിക്കുന്ന സിംഹരൂപം വരുന്നത്. ബറോംഗ് പ്രത്യക്ഷപ്പെടുന്ന നൃത്ത നാടകമായ കലോൺ അറങ്ങിൽ, സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി മാന്ത്രിക പ്രയോഗത്തോടെ നിയന്ത്രിക്കാനും കൊല്ലാനുമായുള്ള രംഗ്ദയുടെ മാന്ത്രിക പ്രയോഗത്തോട് ബറോംഗ് പ്രതികരിക്കുന്നു. പരമ്പരാഗത ബറോംഗ് നൃത്ത പ്രകടനങ്ങളിൽ, രൻഗ്ദയ്‌ക്കെതിരായ പോരാട്ടങ്ങളിൽ അദ്ദേഹത്തെ ചിത്രീകരിക്കുന്നത് ബാലിനീസ് സംസ്കാരത്തിൽ വളരെ ജനപ്രിയമാണ്. ഈ പുരാണ ജീവികൾ തെരുവിൽ കലോൺ അരാങ്ങ് നൃത്തത്തിന്റെ നൃത്തം ചെയ്യാറുണ്ട്. ഒരു പുരോഹിതൻ നൃത്ത സമയത്ത് അവരുടെ മുകളിലേക്ക് ഒരു വിശുദ്ധജലം തളിക്കുന്നു.

വ്യതിയാനങ്ങൾ

തിരുത്തുക
 
ജക്കാർത്തയിലെ നാഷണൽ മ്യൂസിയത്തിലെ ബറോംഗ് ലാൻഡുങ്ങിന്റെ ചെറുമാതൃക

അഞ്ച് പരമ്പരാഗത ബറോങ്ങുകളിൽ ഒന്നാണ് സിംഹ ബറോങ് എന്നത്. ബാലി ദ്വീപിലെ ഓരോ പ്രദേശത്തിനും വനങ്ങളേയും ഭൂഭാഗങ്ങളേയും സംരക്ഷിക്കാനായി ഓരോ സാങ്കല്പിക ജീവികളുണ്ട്. ഈ രീതിയിൽ ഓരോ പ്രദേശത്തിന്റേയും കാവൽക്കാരായ ഓരോ ബറോംഗിനും വ്യത്യസ്ത മൃഗങ്ങളുടെ ആകൃതിയാണ് നൽകപ്പെട്ടിരിക്കുന്നത്. ഇത്തരം ബറോങ്ങുകളെക്കുറിച്ചാണ് താഴെ വിവരിക്കുന്നത്:

ബറോങ് കെറ്റ്

തിരുത്തുക
 
ബറോംഗ് കെറ്റും രംഗ്ദയും

ബനസ്പതി രാജ (വനരാജാവ്) എന്നറിയപ്പെടുന്ന സിംഹബറോങ് ആണ് ഇതിൽ ഏറ്റവും സാധാരണം. നന്മയുടെ പ്രതീകമായി ഇതിനെ കണക്കാക്കുന്നു. ഇത് ധരിച്ചിരിക്കുന്ന തലപ്പാവ് കൊത്തുപണികളുള്ള തുകൽ കൊണ്ടുള്ള സെകർ താജി കൊണ്ടാണ് നിർമ്മിക്കുന്നത്. ഇതിനെ പ്രാദ കൊണ്ട് പല ഭാഗങ്ങളാക്കിയിരിക്കുകയും അതോടൊപ്പം ചെറിയ കണ്ണാടികൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യും.[2]

ബറോംഗ് ബങ്കാൽ

തിരുത്തുക
 
ഇന്തോനേഷ്യയിലെ ബറോംഗ് ബങ്കാൽ

ബാലിയിലെ ഒരു പ്രായം ചെന്ന പന്നിയുടെ രൂപമാണ് ബങ്കലിന്, ശക്തിയുള്ള ഒരു പുരാണ മൃഗമായി ഇതിനെ കണക്കാക്കപ്പെടുന്നു. വെൽവെറ്റ് തുണികൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സാധാരണയായി ഗലുങ്കൻ, കുനിങ്കൻ എന്നീ അവധി ദിവസങ്ങളിലാണ് ഇതിനെ എഴുന്നള്ളിക്കാറുള്ളത്. [2]

ബറോങ് മകാൻ

തിരുത്തുക

കാട്ടിൽ ജീവിക്കുന്ന ഒരു കടുവയുടെ ആകൃതിയിലുള്ള ഈ ബറോങ്ങിന്റെ പുറം ഭാഗം കടുവയുടെ രോമത്തോട് വളരെ സാമ്യമുള്ള രീതിയിൽ വെൽവെറ്റ് തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ബാലിയിലെ കഥകളിലെ പ്രശസ്തമായ പുരാണകഥാപാത്രങ്ങളാണ് കടുവകൾ, പ്രത്യേകിച്ച് തന്ത്രി.[2]

ബറോങ് അസു

തിരുത്തുക

വളരെ പവിത്രമായ ബറോങ് അസു തബനാനിലെ പകുങ്ങിലാണുള്ളത്. പ്രത്യേകിച്ച് ഗലുങ്കൻ, കുനിങ്കൻ അവധി ദിവസങ്ങളിലാണ് ഇതിനെ എഴുന്നള്ളിക്കുന്നത്. [2]

ബറോങ് ഗജ

തിരുത്തുക

ഇന്ത്യയിലെ ഒരു ആനയോട് സാമ്യമുള്ള ആകൃതിയാണിതിനുള്ളത്. ഗലുങ്കൻ, കുനിംഗൻ അവധി ദിവസങ്ങളിൽ ബറോംഗ് ഗ്രാമത്തിന് ചുറ്റും ഇതിനെ എഴുന്നള്ളിക്കുന്നു. [2]

ബറോംങ് ലാൻഡുങ്

തിരുത്തുക

ബാലിയിലെ ബറോങ്ങുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ബറോംഗ് ലാൻ ഡുങ്ങിന് ഒരു വ്യത്യസ്തമായ രൂപമാണുള്ളത്. ഈ ബറോങ്ങ് സാധാരണയായി 2 നർത്തകർ ചേർന്നല്ല നൃത്തം ചെയ്യുന്നത്, പകരം ഈ ബറോംഗ് രണ്ട് ആൺ, പെൺ പാവകൾ ചേർന്ന ഒരു രൂപത്തെപ്പോലെയാണിരിക്കുന്നത്. അവയെ 'ജെറോ ലു' എന്നും 'ജെറോ ഗെഡെ' എന്നും വിളിക്കുന്നു. ഈ രൂപം ബെറ്റാവി ഒണ്ടെൽ-ഓണ്ടെലുമായാണ് കൂടുതൽ സാദൃശ്യം കാണിക്കുന്നത്.[2]

ഇതും കാണുക

തിരുത്തുക
  • രംഗ്ദ
  • ഇന്തോനേഷ്യയിലെ നാടോടിക്കഥകൾ
  • ബാലിനീസ് നൃത്തം
  • ബാലിനീസ് തിയേറ്റർ
  • ബാലിനീസ് കല
  • ഇന്തോനേഷ്യയുടെ നൃത്തം
  • ഗ്രാമദേവത
  • ഹുഡോക്ക്
  • ബറോങ്സായി
  • ഛോട്ടാ ഭീമും ബാലിയുടെ സിംഹാസനവും

കുറിപ്പുകൾ

തിരുത്തുക
  1. indo.com (2001). "The Barong Dance of Bali". indo.com. Retrieved 2012-01-17.
  2. 2.0 2.1 2.2 2.3 2.4 2.5 Widarakusuma. "Jenis - Jenis Barong" (in ഇന്തോനേഷ്യൻ). ISI Denpasar. Archived from the original on 2021-11-30. Retrieved 12 March 2019.
"https://ml.wikipedia.org/w/index.php?title=ബറോങ്_(ഐതിഹ്യം)&oldid=3806493" എന്ന താളിൽനിന്ന് ശേഖരിച്ചത്