വെനസ്വേലയെ വിഭജിച്ചിരിക്കുന്ന 23 സംസ്ഥാനങ്ങളിൽ ഒന്നാണ് ബറിനാസ്. സംസ്ഥാനത്തിന്റെ തലസ്ഥാനം ബരിനാസ് നഗരമാണ്. ബരിനാസ് സംസ്ഥാനത്തിന്റെ ഉപരിതല വിസ്തീർണ്ണം ഏകദേശം 35,200 ചതുരശ്ര കിലോമീറ്റർ ആണ്. 2015 ൽ കണക്കുകൂട്ടിയതു പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യ 970,689 ആണ്.

ചരിത്രം തിരുത്തുക

ജോർജ് വോൺ സ്പിയർ, നിക്കോളസ് ഫെഡെമാൻ എന്നിവർ തങ്ങളുടെ ആൻഡീസിലേയ്ക്കുള്ള യാത്രാമദ്ധ്യേ വഴിയിൽ 1534 ൽ ഈ മേഖലയിൽ പ്രവേശിച്ചു.

ഭൂമിശാസ്ത്രം തിരുത്തുക

ബരിനാസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും വെനിസ്വേലൻ ലാനോസിൽ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വളരെ ആഴമില്ലാത്ത മേച്ചിൽ പ്രദേശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതും തലങ്ങനെയും വിലങ്ങനെയും നിരവധി നദികൾ കടന്നുപോകുന്നതുമാണ്. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻമേഖലയിൽ വെനിസ്വേലൻ ആൻഡിസിന്റെ ഭാഗമായ ഒരു പർവതപ്രദേശമാണ്. അപ്യുർ നദി സംസ്ഥാനത്തിന്റെ തെക്കൻ അതിർത്തിയായി നിലകൊള്ളുന്നു.

മുനിസിപ്പാലിറ്റികളും മുനിസിപ്പൽ ആസ്ഥാനങ്ങളും

ഗവർണർമാർ തിരുത്തുക

2017 ജനുവരി 4 ന് അദാൻ ഷാവേസ് വെനിസ്വേലൻ സാംസ്കാരിക മന്ത്രിയായി സ്ഥാനമേറ്റെടുത്തതിനേത്തുടർന്ന് പകരമായി 2017 ജനുവരി 5 ന് സെനൈദാ ഗല്ലാർഡോ ബാരിനാസ് സംസ്ഥാന ഗവർണ്ണറായി സ്ഥാനമേറ്റു.[1] ആരോഗ്യ കാരണങ്ങളാൽ[2] ഏതാനും മാസങ്ങൾക്കുള്ളിൽ ഗല്ലാർഡോ രാജിവയ്ക്കുകയും 2017 ജൂണ് മാസത്തിൽ മുൻ വെനസ്വേലൻ പ്രസിഡന്റായിരുന്ന ഹൂഗോസ് ഷാവേസിന്റെ സഹോദനായ അർഗെനീസ് ഷാവേസ് ഗവർണറായി നിയമിക്കപ്പെടുകയും ചെയ്തു.[3]

അവലംബം തിരുത്തുക

  1. Globovision. "Zenaida Gallardo estará al frente de la Gobernación de Barinas". Globovisión (in യൂറോപ്യൻ സ്‌പാനിഷ്). Retrieved 2017-05-18.
  2. "Hugo Chávez's brother becomes governor of Barinas state". BBC News. 7 June 2017.
  3. "Hugo Chávez's brother becomes governor of Barinas state". BBC News. 7 June 2017.
"https://ml.wikipedia.org/w/index.php?title=ബരീനാസ്&oldid=2965446" എന്ന താളിൽനിന്ന് ശേഖരിച്ചത്