ജീവികളിലെ ജൈവ-രാസിക-വിദ്യുത് പ്രവർത്തനങ്ങളെപ്പറ്റി പഠിച്ച് ആ തത്ത്വങ്ങളെ അനുകരിച്ച് യന്ത്രങ്ങൾ ഉണ്ടാക്കുന്ന ശാസ്ത്രശാഖയാണ് ബയോണിക്സ്. മറ്റു ജീവികളെ അനുകരിച്ച് യന്ത്രങ്ങൾ ഉണ്ടാക്കാൻ ആദിമകാലം മുതൽ മനുഷ്യർ ശ്രമിച്ചിരുന്നുവെങ്കിലും ബയോണിക്സ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. 1960 കൾ മുതലാണ് ഈ പദം പ്രചാരത്തിൽ വന്നു തുടങ്ങിയത്.

പാറ്റയുടേയും (മുകളിൽ) ഗൗളിയുടേയും (നടുവിൽ) പ്രവൃത്തി അനുകരിക്കാൻ ശ്രമിക്കുന്ന ഒരു യന്ത്രമനുഷ്യൻ (താഴെ).

റഡാർ, സോണാർ പോലുള്ള ആധുനികസങ്കേതങ്ങളിൽ പല ജീവികളിലെയും പ്രവർത്തനതത്വങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ശബ്ദം ഉപയോഗിച്ച് മുന്നിലുള്ള വസ്തുക്കളെക്കുറിച്ച് മനസ്സിലാക്കുന്ന പ്രക്രിയയാണ് സോണാർ. വവ്വാൽ, തിമിംഗിലം, ഡോൾഫിൻ തുടങ്ങിയ ജീവികൾ സോണാർ സംവിധാനങ്ങൾ പ്രകൃത്യാ തന്നെ ഉപയോഗിക്കുന്നവരാണ്. റഡാർ ഇതേ ആശയം തന്നെ ഉപയോഗിക്കുന്നു. ശബ്ദതരംഗങ്ങൾക്കു പകരം വൈദ്യുതകാന്തിക തരംഗങ്ങളാണ് എന്ന വ്യത്യാസമുണ്ടെന്നു മാത്രം. മിന്നാമിനുങ്ങ് പ്രകാശിക്കുന്ന തത്ത്വം ഉപയോഗിച്ച് വിളക്കുകൾ ഉണ്ടാക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നുണ്ട്. യന്ത്രമനുഷ്യരാണ് ബയോണിക്സ് മേഖലയിലെ നൂതനഗവേഷണങ്ങൾ നടക്കുന്നത്.

ബാലകൈരളി വിജ്ഞാനകോശം - ജീവലോകം (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)

"https://ml.wikipedia.org/w/index.php?title=ബയോണിക്സ്&oldid=2284577" എന്ന താളിൽനിന്ന് ശേഖരിച്ചത്