ബയോടെക്നോളജി നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ
22 ഏപ്രിൽ 2013 ന് ബയോടെക്നോളജി നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ (ബ്രായ്) ബിൽ 2013 എന്ന പേരിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ബയോടെക്നോളജി നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ (ബ്രായ്) സ്ഥാപിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.[1] According to the 2012 bill[2] ഒരു സ്വതന്ത്ര സ്റ്റാറ്റ്യൂട്ടറി എജൻസിയായി പ്രവർത്തിക്കുന്ന ബ്രായ്, ഗവേഷണം, ഗതാഗതം, ഇറക്കുമതി, നിർമ്മാണം, ആധുനിക ബയോ - ടെക്നോളജിയുടെ ഉത്പന്നങ്ങളുടെ നിയന്ത്രണവും ഏകോപനവുമാണ് നിർവഹിക്കുന്നത്. ജൈവ സുരക്ഷക്കായുള്ള കാർടജീന പ്രോട്ടോക്കോളിലും ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ കൺവെൻഷനിലും ഇന്ത്യ ഒപ്പു വച്ചതു പ്രകാരമാണ് ഇത്തരമൊരു നിയന്തണ സംവിധാനം ഏർപ്പെടുത്തിയത്.[3]
ബയോടെക്നോളജി നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ
തിരുത്തുകചെയർപെഴ്സൺ, രണ്ട് പൂർണ്ണ സമയാംഗങ്ങൾ, രണ്ട് ഭാഗികാംഗങ്ങൾ ഉണ്ടാകണമെന്ന് ബിൽ ശുപാർശ ചെയ്യുന്നു. ഇതിലൊരാൾ ജീവശാസ്ത്ര, കാർഷിക, ആരോഗ്യ പരിസ്ഥിതി, ജീവശാസ്ത്ര മേഖലകളിലെ ബയോടെക്നോളജി പ്രയോഗങ്ങളിൽ വൈദഗ്ദ്യമുള്ളായിരിക്കണം.
ഇന്റർ മിനിസ്റ്റീരിയൽ ഗവേണിംഗ് ബോർഡ്
തിരുത്തുകബയോടെക്നോളജി നിയന്ത്രണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ചേരുന്ന ഒരു ബോർഡ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
നാഷണൽ ബയോടെക്നോളജി ഉപദേശക കൗൺസിൽ
തിരുത്തുകബയോടെക്നോളജി ഉത്പന്നങ്ങളുടെയും ജീവികളുടെയും ഉപയോഗത്തെ സംബന്ധിച്ച അവരുടെ പ്രതികരണമറിയുന്നതിനായി തത്പര കക്ഷികളും കർഷകരുമടങ്ങുന്നവരുടെ ഒരു കൗൺസിലിന് ബ്രായ് ബിൽ ശുപാർശ ചെയ്യുന്നുണ്ട്.
വിമർശനം
തിരുത്തുകഗ്രീൻ പീസ് പോലെയുള്ള പരിസ്ഥിതി സംഘടനകൾ ശക്തമായ വിമർശനമാണ് ഈ ബില്ലിനെതിരെ ഉന്നയിച്ചിട്ടുള്ളത്.[4][5]വിവിധ സംഘടനകൾ ഈ ബിൽ പിൻവലിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. 16 ഓളം എം പി മാർ ഈ ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തി. ബസുദേവ് ആചാര്യ ചെയർമാനായ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഓൺ അഗ്രിക്കൾച്ചർ തങ്ങളുടെ റിപ്പോർട്ടിൽ ഈ ബില്ലിനെ ശക്തമായി വിമർശിച്ചിരുന്നു.
വിമർനങ്ങൾക്കുള്ള കാരണം:
- വിവരാവകാശ നിയമത്തിനു പുറത്താണ് ഈ ബിൽ
- ജൈവ വൈവിധ്യ സമ്പന്നമായ നമ്മുടെ നാടിന് വേണ്ടത് മൂന്ന് സാങ്കേതിക വിദഗ്ദ്ധർമാത്രം തീരുമാനിക്കുന്ന കാര്യങ്ങളല്ല.
- ബയോടെക്‌നോളജിക്കുവേണ്ടി ഏറ്റവും കൂടുതൽ പണമിറക്കുന്ന മന്ത്രാലയം തന്നെ (സയൻസ് ആൻഡ് ടെക്‌നോളജി) ഇതിന്റെ നിയന്ത്രകരാവുന്നത് അശാസ്ത്രീയവും അപകടകരവുമാണ്.[6]
- സുരക്ഷിതമായ ഭക്ഷണെ എന്നൊന്നില്ലാതാവും. വിത്തിന്റെയും ഭക്ഷണത്തിന്റെയും മേലുള്ള എല്ലാ നിയന്ത്രണങ്ങളും സാമാന്യ ജനങ്ങൾക്ക് നഷ്ടമാകും.[7]
അവലംബം
തിരുത്തുക- ↑ http://pib.nic.in/newsite/erelease.aspx?relid=84347
- ↑ "Text of the bill" (PDF). Archived from the original (PDF) on 2013-10-22. Retrieved 2013-07-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-06. Retrieved 2013-07-10.
- ↑ "Greenpeace decries BRAI bill", DNA India, Feb 10 2012, retrieved May 24 2012
- ↑ "DNA sparks cry",Express Buzz, Nov 11 20122, retrieved May 24 2012[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഭക്ഷ്യസുരക്ഷയ്ക്ക് വീണ്ടും ഭീഷണി അമേരിക്കയിൽ ജി എം ഗോതമ്പ് മലിനീകരണം". ജനയുഗം. 2013-06-04. Archived from the original on 2013-09-22. Retrieved 2013 ജൂലൈ 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ കെ. രാമചന്ദ്രൻ (2013). "ജനിതക ഭക്ഷണം ഉപയോഗിച്ചുള്ള പുതിയ യുദ്ധം". മാതൃഭൂമി ആഴ്ചപ്പതിപ്പ്. 91 (18): 18–27.
{{cite journal}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Unknown parameter|month=
ignored (help)