1967 കാലത്ത് നൈജീരിയ - ബയാഫ്ര ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ഉണ്ടായ കടുത്തക്ഷാമത്തിലും അതിനെത്തുടർന്നുണ്ടായ ദുരിതങ്ങളിലും ഏകദേശം ഒരു ദശലക്ഷം ആളുകൾ കൊല്ലപ്പെടുകയുണ്ടായി.ബയാഫ്രയിലാണ് ക്ഷാമം ഏറ്റവും കൂടുതൽ നാശം വിതച്ചത്. എന്നാൽ ദുരിതാശ്വാസമേഖലയിലേയ്ക്കുള്ള ഭക്ഷണവിതരണത്തിനും മറ്റു ആശ്വാസപ്രവർത്തനങ്ങളും നൈജീരിയ തടയുകയുണ്ടായി.

നൈജീരിയൻ ഉപരോധത്താൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ക്വാഷിയോർക്കർ ബാധിച്ച കുട്ടി.

ഇഗ്ബോ എന്നറിയപ്പെടുന്ന വംശജരാണ് നൈജീരിയയുടെ തെക്കുകിഴക്കൻ മേഖല കേന്ദ്രീകരിച്ച് ആഭ്യന്തരയുദ്ധത്തിലേർപ്പെട്ടത്. [1]

  1. Room, Adrian (2006). Placenames of the World: Origins and Meanings of the Names for 6,600 Countries, Cities, Territories, Natural Features and Historic Sites. McFarland & Company. p. 58. ISBN 0-7864-2248-3.
"https://ml.wikipedia.org/w/index.php?title=ബയാഫ്ര_ക്ഷാമം&oldid=3779119" എന്ന താളിൽനിന്ന് ശേഖരിച്ചത്