ദക്ഷിണേന്ത്യയിലെ കർണാടക മേഖലയിൽ കാണപ്പെടുന്ന യക്ഷഗാന രൂപമുൾപ്പെടെ എല്ലാ കലാരൂപങ്ങൾക്കും പൊതുവായുള്ള പദമാണ് ബയലാട്ട (Bayalāṭa കന്നഡ: ಬಯಲಾಟ ) . [1] [2] ഇന്ത്യൻ ഇതിഹാസ കാവ്യങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നുമുള്ള കഥകൾ നൃത്തമായും നാടകമായും ഇതിൽ ഉൾപ്പെടുന്നു. ഒരുതരം ഓപ്പൺ തിയറ്റർ നാടകം ആയാണ് ബയലാട്ട അവതരിപ്പിക്കുന്നത്. വിളവെടുപ്പ് കാലത്തിന്റെ അവസാനമാണ് പൊതുവേ ഇത് അവതരിപ്പിക്കുക. തുളുനാട്ടിലെ ജനങ്ങളിൽ ആഴത്തിൽ വേരൂന്നിയ പ്രാധാന്യമുള്ള കോത്തിയുടെയും സെന്നയ്യയുടെയും കഥയാണ് ബയലാട്ടയുടെ ഏറ്റവും ജനപ്രിയമായ വിഷയം. പൊതുവെ അഞ്ച് തരം ബയലാട്ടകളുണ്ട് - ദശരത്, സന്നത, ദൊഡ്ഡാറ്റ, പരികഥ, യക്ഷഗാന. പരികഥയും യക്ഷഗാനവും ഏക സൂത്രധാരനാൽ വിവരിക്കപ്പെടുന്നു, മറ്റ് മൂന്ന് രൂപങ്ങൾ വിധൂഷകന്റെ സഹായത്തോടെ മൂന്ന്-നാല് കോറസിലാണ് അവതരിപ്പിക്കുന്നത്.

യക്ഷഗാന വേദി ഒരു തുറസ്സായ സ്ഥലത്ത്, പൊതുവേ ഗ്രാമ ക്ഷേത്രത്തിന് മുന്നിൽ സജ്ജീകരിക്കുന്നു. വേദി പൂക്കളും വാഴയും മാവിന്റെ ഇലകളും കൊണ്ട് അലങ്കരിക്കുന്നു. സന്ധ്യാസമയത്ത് ഒരു ചെണ്ടയിൽ കേളികൊട്ട് നടത്തി ബയലാട്ടയുണ്ടെന്ന് ഗ്രാമവാസികളെ അറിയിക്കുന്നു.

  1. Kannada Theatre History:1850-1950, a Sourcebook. by Akṣara Ke. Vi, B. R. Venkataramana Aithala, Deepa Ganesh. Manipal Universal Press, 2018. ISBN 9382460845. pp 33-34.
  2. The Mask and the Message By Ke Chinnappa Gauḍa · Madipu Prakashana, 2005. pp. 76
"https://ml.wikipedia.org/w/index.php?title=ബയലാട്ട&oldid=3974265" എന്ന താളിൽനിന്ന് ശേഖരിച്ചത്