അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ട സമയത്ത് ഡാളസിലെ ഡിയലി പ്ലാസയിൽ നടന്ന സംഭവങ്ങൾ ചിത്രീകരിച്ചുവെന്നു കരുതുന്ന അജ്ഞാതവനിതയാണ് ബബുഷ്ക ലേഡി. പ്രായമായ റഷ്യൻ വനിതകൾ തലയിൽ ധരിക്കുന്ന സ്കാർഫുകൾക്ക് സമാനമായ അവരുടെ വസ്ത്രധാരണത്തിൽ നിന്നാണ് ഈ വിളിപ്പേർ ഉരുത്തിരിഞ്ഞത്. റഷ്യൻ ഭാഷയിൽ മുത്തശ്ശി അല്ലെങ്കിൽ വൃദ്ധസ്ത്രീ എന്നോ ബബുഷ്ക എന്ന വാക്കിനർത്ഥമുണ്ട്. ദൃക്സാക്ഷികളുടെ വിവരണത്തിലും കൊലപാതക സമയത്തെ ഫോട്ടോഗ്രാഫുകളിലും ഇവരുടെ സാന്നിദ്ധ്യം സംഭവസ്ഥലത്ത് അന്വേഷണസംഘം ഉറപ്പിച്ചിരുന്നു.[1][2] എമ്മിന്റെയും(‌ELM )മെയിൻ സ്ട്രീറ്റിന്റേയും മധ്യത്തിലെ ഒരു പുൽത്തകിടിയിൽ നിൽക്കുന്ന അവർ സാപ്രൂഡർ ഫിലിം, ഓർവിൽ നിക്സ്, മേരി മച്ച്മോർ, മാർക്ക് ബെൽ എന്നിവർ ചിത്രീകരിച്ച ഫോട്ടോഗ്രാഫുകളിൽ ദൃശ്യമായിരുന്നു.[3]ഏകദേശം 44 മിനിട്ടുകളിലെ ചിത്രീകരണങ്ങളിൽ മുഖംതീർത്തും വ്യക്തമാകാത്തരീതിയിൽ സ്വന്തം കാമറകൊണ്ട് തന്നെ മുഖം മറയ്ക്കപ്പെട്ട രീതിയിലാണ് അവരുടെ ചിത്രം ദൃശ്യമാകുന്നത്.ഈ സ്ത്രീയെ തിരിച്ചറിയാനോ അവർ പകർത്തിയ ചിത്രം ഇതുവരെ ലഭ്യമാകുകയോ ചെയ്തിട്ടില്ല.

അവകാശവാദം

തിരുത്തുക

ടെക്സാസിലെ ഒരു സദസ്സിൽ വച്ച് 1970-ൽ ബെവർലി ഒലിവർ എന്ന സ്ത്രീ, ഗൂഢാലോചനസിദ്ധാന്തങ്ങൾ ഗവേഷണവിഷയമാക്കുന്ന ഒരു വ്യക്തിയായ ഗാരി ഷോയോട് താനാണ് ബബുഷ്ക ലേഡി എന്ന് അവകാശപ്പെടുകയുണ്ടായി [4] ഒരു യാഷിക്ക സൂപ്പർ 8 ഫിലിം എന്ന കാമറകൊണ്ട് വധശ്രമരംഗങ്ങൾ പകർത്തിയതെന്ന് ഒലിവർ അവകാശപ്പെട്ടു. എഫ്.ബി.ഐ ഏജൻറുമാരാണെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടുപേർക്ക് ഫിലിം നൽകിയതായും രസീതുകൾ ആവശ്യപ്പെടുകയോ,പിന്നീട് അതിനെക്കുറിച്ച് അന്വേഷിക്കുകയോ ഉണ്ടായിട്ടില്ല എന്നും ബെവർലി പ്രസ്താവിച്ചിരുന്നു.ദി മെൻ ഹു കിൽഡ് കെന്നഡി എന്ന 1988 ലെ ഡോക്യുമെന്ററിയിൽ അവർ തന്റെ അവകാശവാദം വീണ്ടും ആവർത്തിച്ചു.[5] വിൻസെന്റ് ബഗ്ലിയോസി, ഡിയലി പ്ലാസയിൽ ഒലിവർ ആ സമയം ഉണ്ടായിരുന്നുവെന്ന വാദം തൃപ്തികരമോ വിശ്വസനീയമോ അല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു.[6] കൂടാതെ അവർ ചിത്രീകരിച്ചുവെന്നു അവകാശപ്പെട്ട കാമറ 1969 വരെ നിർമ്മിച്ചിരുന്നില്ല എന്ന വസ്തുതയും വെളിവായപ്പോൾ, ഒരു സുഹൃത്തിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിലാണ് അത് ലഭിച്ചതെന്നും എന്നാൽ അതിൽ നിർമ്മാതാവിന്റെ പേര് ഉണ്ടായിരുന്നുവോയെന്ന് ഉറപ്പില്ലെന്നും ഒലിവർ പ്രതികരിച്ചു.

റിപ്പോർട്ട്

തിരുത്തുക

യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് സെലക്ട് കമ്മിറ്റി ഓഫ് അസ്സാസിനേഷൻസിന്റെ ഫോട്ടോഗ്രാഫിക് തെളിവെടുപ്പു സമിതി ബബുഷ്കാ ലേഡിയുടേതെന്നു കരുതുന്ന ഒരു ചിത്രീകരണവും കണ്ടെത്താൻ സാധിച്ചില്ല എന്ന് സൂചിപ്പിച്ചു.[7]

  1. Muchmore frame
  2. Zapruder Frame 285
  3. "JFK Assassination Films". Jfk-online.com. Retrieved 2009-12-03.
  4. [5]Bugliosi, Vincent (2007). Reclaiming History: The Assassination of President John F. Kennedy. New York: W. W. Norton & Company. p. 1405. ISBN 0-393-04525-0.
  5. Bugliosi, Vincent (2007). Reclaiming History: The Assassination of President John F. Kennedy. New York: W. W. Norton & Company. p. 1405. ISBN 0-393-04525-0.
  6. Bugliosi, Vincent (2007). Reclaiming History: The Assassination of President John F. Kennedy. New York: W. W. Norton & Company. p. 1405. ISBN 0-393-04525-0.
  7. Appendix to Hearings before the Select Committee on Assassinations of the U.S. House of Representatives. VI Photographic Evidence. Washington, D.C.: United States Government Printing Office. 1979. p. 13.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബബുഷ്ക_ലേഡി&oldid=3114370" എന്ന താളിൽനിന്ന് ശേഖരിച്ചത്