ബപ്പിടൽ
വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ ഭാഗമായുള്ള ഒരു ചടങ്ങാണ് ബപ്പിടൽ[1].
ചടങ്ങ്
തിരുത്തുകവയനാട്ടുകുലവൻ ദൈവം കെട്ട് ഉത്സവത്തിന്റെ 'ബപ്പിടലിന്' മുമ്പ് നായാട്ടുസംഘങ്ങൾ മൃഗവേട്ടക്ക് ഇറങ്ങാറുണ്ട്. ഉത്സവത്തിലെ പ്രധാന ചടങ്ങാണിത്. വേട്ടയിൽ കിട്ടുന്ന മൃഗങ്ങളെ ദൈവത്തിന് മുമ്പിൽ സമർപ്പിക്കുന്ന ചടങ്ങ് കാണാൻ ഉത്സവപ്പറമ്പുകളിൽ ആയിരങ്ങൾ കൂടിച്ചേരും. വയനാട്ടുകുലവന്റെ സന്തതസഹചാരിയായ കണ്ടനാർകേളൻ ദൈവത്തിന് കാഴ്‌ചവയ്‌ക്കാനാണ് നായാടി കൊണ്ടുവരുന്ന വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത്. പന്നി, മലമാൻ, അണ്ണാൻ, കൂരൻ തുടങ്ങിയവയെ നായാടുന്നു. ഇവയെ നേരത്തെ മുറിച്ച് ഇറച്ചിയാക്കി മാറ്റാറില്ല. മരിച്ചു വീണ മൃഗങ്ങളെ അതേപടി വയനാട്ട് കുലവൻ ദൈവത്തിന് മുന്നിൽ ആർപ്പുവിളികളോടെ നായാട്ട് സംഘം സമർപ്പിക്കുകയും അണിയറയിൽ ദൈവം തന്റെ തിരുവായുധം കൊണ്ട് തൊടുകയും ചെയ്യുക എന്നതാണ് ബപ്പിടൽ ചടങ്ങ്. ഈ ചടങ്ങ് കഴിയാതെ മൃഗങ്ങളെ മുറിക്കാൻ പാടില്ലാത്തതാണ്. ബപ്പിടൽ ചടങ്ങിനു ശേഷം ഇവ മുറിച്ച് ഇറച്ചിയാക്കി വേവിച്ച് ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യുകയാണ് പതിവ്. വയനാട്ട് കുലവൻ ദൈവം കെട്ടിന്റെ പേരിൽ മൃഗവേട്ട വ്യാപകമായതോടെ കർശന നടപടികളുണ്ടാവുമെന്ന് അറിയിക്കാറുണ്ട്. എന്നാൽ, ഇത് പൂർണ്ണനായി നിരോധിക്കാൻ അധികൃതർക്ക് സാധിക്കാറില്ല. ഒരു ജനകീയ ഉത്സവമെന്ന നിലയിലും ജാതി മതഭേദമന്യേ സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിലും മൃഗവേട്ടയോട് വനംവകുപ്പ് അധികൃതരും മൗനംപുലർത്തുകയാണ് പതിവ്[2], [3].
അവലംബം
തിരുത്തുക- ↑ [1]|ബപ്പിടലിന് മൃഗബലി വേണം: ഹിന്ദു സംഘടനകൾ- http://malayalam.webdunia.com
- ↑ [2]|Kasaragod vartha
- ↑ [http://www.evisionnews.in/2016/11/vayanattukulavan.html%7Chttp://www.evisionnews.in[പ്രവർത്തിക്കാത്ത കണ്ണി]