ബനൂ ഹനീഫ
ഇന്നത്തെ സൗദി അറേബ്യയുടെ മധ്യമേഖലയിലെ അൽ-യമാമ പ്രദേശത്ത് വസിക്കുന്ന ഒരു പുരാതന അറബ് ഗോത്രമായിരുന്നു ബനു ഹനീഫ ( അറബി: بنو حنيفة). വടക്കൻ അറബ് ഗോത്രങ്ങളിലെ പ്രമുഖ ഗോത്രമായ റബീഅ ഗോത്രത്തിൽ പെടുന്നു ബനൂ ഫനീഫ ഗോത്രം. പ്രമുഖ അറബ് വംശാവലി വിദഗ്ദർ ബനൂ ഹനീഫയെ ബനീ ബക്കർ ഗോത്രത്തിന്റെ ഒരു ക്രിസ്ത്യൻ ശാഖയായി വിലയിരുത്തുന്നുണ്ട്. ഇസ്‌ലാമിന്റെ ആഗമനത്തിന് മുൻപ് സ്വതന്ത്രമായ ഒരു ശക്തിയായി അവർ നിലകൊണ്ടുവന്നു.[1]
നിലവിൽ സൗദി അറേബ്യ ഭരിക്കുന്ന സൗദ് കുടുംബം, ബനൂ ഹനീഫ ഗോത്രവുമായി ബന്ധമുള്ളതാണെന്ന് വാദിക്കുന്നവരുണ്ട്.[2]
ഇസ്‌ലാമിക കാലത്തിനു മുമ്പ്
തിരുത്തുകകിഴക്കൻ നജ്ദിലെ (അൽ യമാമ) താഴ്‌വാരങ്ങളിൽ താമസമാക്കിയ ഗോത്രക്കാർ. കൃഷിയിലേർപ്പെട്ടുകൊണ്ടായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പ്രധാനമായും അൽ ഇർദ് താഴ്‌വരയിലാണ് (ഇത് പിന്നീട് വാദി ഹനീഫ എന്നറിയപ്പെട്ടു) ബനൂ ഹനീഫ ഗോത്രം നിലകൊണ്ടത്. റിയാദ്, മൻഫൂഹ എന്നീ പട്ടണങ്ങൾ, അൽ ഖർജിലെ കൃഷിത്തോട്ടങ്ങൾ എന്നിവയുടെ സംസ്ഥാപനം നടന്നത് ഇവരുടെ കാലത്താണെന്ന് ചില രേഖകൾ അവകാശപ്പെടുന്നു.
അവലംബം
തിരുത്തുക
- ↑ Muhammad Zafrulla Khan, Muhammad, Seal of the Prophets, Routledge, 1980, ISBN 0-7100-0610-1, Google Print, p. 247.
- ↑ https://www.google.com/books/edition/The_Son_King/Hq8SEAAAQBAJ?hl=en&gbpv=1&dq=Banu+Hanifa+++saud&pg=PA200&printsec=frontcover
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Yaqut Al-Hamawi, "Yamamah", "Hajr", "Al-'Irdh", "Al-'Allaqi", and "Qurran" in Mu'jam Al-Buldan
- Abu Muhammad Al-Hamadani, Sifat Jazirat Al-'Arab ("A Description of the Arabian Peninsula")
- Hamad Al-Jassir, Jamharat Ansab Al-Usar Al-Mutahaddira Fi Nejd ("Compendium of the Lineages of the Settled Families of Nejd")
- Ibn Battuta, Travels of Ibn Battuta
- Jarir ibn Atiya, Diwan
- Al-Jahiz, Kitab al-Hayawan ("The Book of Animals"), Alwaraq.net edition, p. 379 [1]
- Al-Yaqubi, Al-Buldan, Alwaraq.net edition, p. 41 [2]
- Jabr ibn Sayyar's manuscript on the lineages of the people of Nejd