40°4′21″N 102°12′36″E / 40.07250°N 102.21000°E / 40.07250; 102.21000

Badain Jaran Desert (ചൈനീസ്: ; പിൻയിൻ: dānlín Shā)
Desert
The landscape of the Badain Jaran Desert
രാജ്യം China
Provinces of China Inner Mongolia Autonomous Region, Gansu Province, Ningxia Province
Landmarks Badain Jilin Temple, Khara Khoto
Area 49,000 കി.m2 (18,919 ച മൈ)
Biome desert
The Badain Jaran lies in the People's Republic of China as a section of the Gobi Desert.

ബദൈൻ ജരാൻ മരുഭൂമി (ചൈനീസ്: ; പിൻയിൻ: dānlín Shā) ചൈന ഗാൻസു, നിങ്സിയ, മംഗോളിയായുടെ അന്തർഭാഗം എന്നീ പ്രവിശ്യകളിൽ പരന്നുകിടക്കുന്ന ഒരു മരുഭൂമിയാണ്. 49000 ചതുരശ്ര കിലോമീറ്റർ(19000 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണിത്. വലിപ്പത്തിൽ ഇത് ചൈനയിലെ മൂന്നാമത്തെ വലിയ മരുഭൂമിയാണ്.

ഭൂമിയിലെ മരുഭൂമികളിൽ ഏറ്റവും വലിയ പൊക്കമുള്ള മണൽകൂമ്പാരങ്ങളിൽ ചിലത് ഇവിടെയുണ്ട്. ഇവയിൽ ചിലതിന് 500 മീറ്ററിനും മുകളിലാണു പൊക്കം. എന്നാൽ മിക്കതിനും 200 മീറ്ററിനു മുകളിൽ ഉയരം വരും. ലോകത്തെ ഇത്തരം മണൽക്കൂമ്പാരങ്ങളിൽ മൂന്നാമത്തേതാണ് ഇവിടത്തെ ഏറ്റവും വലിയ മണൽക്കൂമ്പാരം.

ഈ മണൽക്കൂമ്പാരങ്ങൾക്കിടയിൽ ഉറവകളോടുകൂടിയ 100 കണക്കിനു തടാകങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയിൽ ചിലവ ശുദ്ധജലം നിറഞ്ഞതും മറ്റുള്ളവ ഉപ്പുതടാകങ്ങളുമാണ്. ഈ തടാകങ്ങളുടെ സാന്നിദ്ധ്യമാണ് ഈ മരുഭൂമിക്ക് ഈ പേരു നൽകിയത്. മംഗോളിയനിൽ "വിചിത്രമായ തടാകങ്ങൾ" എന്നാണി പേരിനർഥം. ഇവയെ രുവോ ഷുയി (ശക്തി കുറഞ്ഞ ജലം എന്നർഥം) എന്ന ഒരു നദി കുറുകെ കടന്നുപോകുന്നു. ഇത് ഈ മരുഭൂമിയിൽ ഒരു അലൂവിയൽ പീഠഭൂമി രൂപപ്പെടുത്തിയിരിക്കുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

49000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബദൈൻ ജരാൻ മരുഭൂമി, മംഗോളിയൻ സ്വയംഭരണ പ്രദേശത്തിന്റെ തെക്കു മധ്യഭാഗവും ഗാൻസു പ്രവിശ്യയുടെ ഉത്തരഭാഗവും ചേർന്നതാണ്. സമുദ്രനിരപ്പിൽനിന്നും 1200 മീറ്റർ ഉയരത്തിൽ അൽക്സ പീഠഭൂമിയിൽ കിടക്കുന്ന ഈ മരുഭൂമി, ഗോബി മരുഭൂമിയുടെ ഭാഗമായാണു കണക്കാക്കിവരുന്നത്. ഉത്തരഭാഗത്ത് ഗോബി മരുഭൂമിയാണ് അതിര്. കിഴക്ക് ഉലാൻ ബഹ് മരുഭൂമിയെ വേർതിരിക്കുന്ന ലാങ്ങ് കൊടുമുടിയും ആകുന്നു.

തടാകങ്ങൾ

തിരുത്തുക

ബദൈൻ ജരാൻ മരുഭൂമി അതിലെ ചിതറിക്കിടക്കുന്ന വർണ്ണോജ്വലമായ അനേകം തടാകങ്ങൾക്കു പ്രസിദ്ധമാണ്. 140 തടാകങ്ങൾ ഇവിടെയുണ്ട്. മിക്കതും തെക്കുഭാഗത്താണു സ്ഥിതിചെയ്യുന്നത്. വലിയ മണൽക്കൂമ്പാരങ്ങൾക്കിടയിലെ താഴ്വാരങ്ങളിൽ ഇവയെ കാണാനാകും. ഇവിടെക്കൂടെ സഞ്ചരിക്കുന്ന നൊമാഡുകൾ കൊണ്ടുനടക്കുന്ന ഒട്ടകങ്ങൾക്കും ചെമ്മരിയാടിൻ കൂട്ടങ്ങൾക്കും കുതിരകൾക്കും ഇവ ദാഹജലം നൽകുന്നു. ഇവയ്ക്കു ചുറ്റുപാടുമായി പച്ചപ്പും കാണാനുണ്ട്.

വർഷം മുഴുവൻ ഈ തടാകങ്ങളിൽ ചിലവയുടെ നിറം മാറിവരുന്നതു കാണാനാകും. ഇവയിൽ വസിക്കുന്ന ആൽഗകളും കൊഞ്ചുവർഗ്ഗങ്ങളും ചില ധാതുക്കളുടെ രൂപീകരണവും ഈ നിറം മാറ്റങ്ങൾക്കു കാരണമാകുന്നു. ഉപ്പുനിക്ഷേപങ്ങളും ഇവിടെ കാണാനാകും.[1]

പാടുന്ന മണൽകൂമ്പാരങ്ങൾ

തിരുത്തുക

ബദൈൻ ജരാൻ മരുഭൂമിയിൽ ഒരു അപൂർവ്വ പ്രതിഭാസം കാണാം. പാട്ടുപാടുന്ന മണൽക്കൂമ്പാരങ്ങൾ ആണിത്. ഒരു മിനുട്ടോളം നീണ്ടുനിൽക്കുന്ന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ്. ഇതിന്റെ കാരണം സങ്കീർണ്ണമാണ്.

മണൽകൂനകൾ

തിരുത്തുക

ബദൈൻ ജരാൻ മരുഭൂമിയിൽ ചെറുതും വലുതുമായ നൂരുകണക്കിനു മണൽക്കുന്നുകളുണ്ട്. വലിയ കുന്നുകൾ മിക്കതും ശരാശരി 400 മീറ്റർ ഉയരമുള്ളവയാണ്. ബാകിയുള്ളവ 200 മീറ്ററിനടുത്താണു പൊക്കം. ഇവയിൽ ബിലുടു കൊടുമുടിയാണ് ഏറ്റവും പ്രസിദ്ധം. ഇതിന് അതിന്റെ പാദത്തിൽനിന്നും 500 മീറ്റർ ഉയരമുണ്ട്. ഇതാണ് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള മണൽക്കൂന. ഇതാണ് ലോകത്തെ മൂന്നാമത്തെ ഏറ്റവും ഉയരമുള്ള മണൽക്കൂനയും. മറ്റു ചെറിയ മണൽക്കൂനകളേക്കാൾ സ്ഥിരമായി നിലനിൽക്കുന്നതാണ് ഇത്.

വലിയവ ഇതുപൊലെ നിലനിൽക്കുമെങ്കിലും ചെറിയവ കാറ്റിനനുസൃതമായി സ്ഥാനം മാറിക്കൊണ്ടിരിക്കും.

കാലാവസ്ഥ

തിരുത്തുക

വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന ഒരു വിനോദ കേന്ദ്രമാണ് ബദൈൻ ജരാൻ മരുഭൂമി.

ബദൈൻ ജരാൻ മരുഭൂമിയിലെ ശരാശരി താപനില
വിവരണം ശരാശരി താപനില
വാർഷിക മാധ്യം 8 °C (46 °F)
കുറഞ്ഞ താപം −30 °C (−22 °F)
കൂടിയ താപം 41 °C (106 °F)
  1. "Badain Jaran Desert – 巴丹吉林沙漠". 210countries. Archived from the original on 2015-01-09. Retrieved May 8, 2013.
"https://ml.wikipedia.org/w/index.php?title=ബദൈൻ_ജരാൻ_മരുഭൂമി&oldid=3899564" എന്ന താളിൽനിന്ന് ശേഖരിച്ചത്