ബതൽഹ മൊണാസ്ട്രി
പോർചുഗലിലെ മദ്ധ്യപ്രദേശത്തുള്ള ലൈറിയ ജില്ലയിലെ ബതൽഹ സിവിൽ പാരിഷിൽ സ്ഥിതിചെയ്യുന്ന ഒരു ഡൊമിനിക്കൻ കോൺവെന്റാണ് ബതൽഹ മൊണാസ്ട്രി. ഇത് മൊണാസ്ട്രി ഓഫ് ബാറ്റിൽ എന്ന് അറിയപ്പെടുന്നു. ഇതിന്റെ ഔദ്യോഗിക നാമം മൊണാസ്ട്രി ഓഫ് സെന്റ് മേരി ഓഫ് ദ വിക്ടറി (പോർചുഗീസ്: മൊണാസ്ട്രിയോ ഡെ സാന്ത മരിയ ഡ വിറ്റോറിയ) എന്നാണ് .1385 ലെ അൽജുബറോട്ട യുദ്ധത്തിന്റെ ഓർമ്മക്കായാണ് ഈ മൊണാസ്ട്രി നിർമ്മിച്ചത്. 15-ാം നൂറ്റാണ്ടിലെ അവിസ് രാജവംശത്തിലെ രാജാക്കന്മാരുടെ ഔദ്യോഗിക ശവമടക്ക് പള്ളിയായാണ് ഇത് പ്രവർത്തിച്ചിരുന്നത്. അന്ത്യ ഗോഥിക് വാസ്തുശൈലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ മൊണാസ്ട്രി. മാനൂവിലൈൻ ശൈലിയും ഈ മൊണാസ്ട്രിയിൽ കാണാം.
Batalha Monastery | |
---|---|
Native name പോർച്ചുഗീസ്: Mosteiro da Batalha | |
Location | Batalha, Portugal |
Coordinates | 39°39′33″N 8°49′34″W / 39.65917°N 8.82611°W |
Official name: Batalha Monastery | |
Type | Cultural |
Criteria | i, ii |
Designated | 1983 (7th session) |
Reference no. | 264 |
State Party | Portugal |
Region | Europe and North America |
History
തിരുത്തുക1385 ൽ കാസ്ട്രില്ലൻസുമായി നടന്ന അൽജുബറോട്ട യുദ്ധത്തിൽ പോർചുഗൽ വിജയിച്ചതിന് വിർജിൻ മേരിക്കുള്ള നന്ദിസൂചകമായാണ് ഈ മൊണാസ്ട്രി നിർമ്മിച്ചത്. 1383-85 പ്രതിസന്ധിക്ക് ഈ യുദ്ധം വിരാമമിട്ടു.
1386 ൽ നിർമ്മാണം തുടങ്ങി 1517 ലാണ് മൊണാസ്ട്രിയുടെ പൂർത്തിയായത്. ഏഴു രാജാക്കന്മാരുടെ ഭരണകാലത്തായാണ് നിർമ്മാണം നടന്നത്. 15 ആർക്കിടെക്റ്റുമാരുടെ (മെസ്ട്രെ ഡാസ് ഒബ്രാസ് ഡ ബതൽഹ) അശ്രാന്ത പ്രയത്നഫലമായാണ് ഇതിന്റെ നിർമ്മാണം നടന്നത്. വളരെയധികം മനുഷ്യ പ്രയത്നവും ഉപകരണങ്ങളും നിർമ്മാണസാമഗ്രികളും ഇതിന്റെ നിർമ്മാണത്തിനായി ചെലവഴിക്കേണ്ടിവന്നു.
ചിത്രശാല
തിരുത്തുക-
സൈഡ് വ്യൂ
-
പ്രധാന കവാടത്തിനു മുന്നിലെ കൊത്തുപണി
-
പ്രധാന ഇടനാഴിയും അൾത്താരയിലേക്കുള്ള വഴിയും
-
ജോൺ ഒന്നാമൻ രാജാവിന്റെ കല്ലറ
-
ഫെർഡിനാർഡ്, ജോൺ, ഹെൻറി, പീറ്റർ എന്നീ നാല് രാജകുമാരന്മാരുടെ കല്ലറകൾ